വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മോര്‍ഗന്‍ കെകെആറിനെ മാറ്റില്ല, കാര്‍ത്തിക്കിനെ നീക്കിയത് എന്തിനെന്ന് ഗംഭീര്‍!!

By Vaisakhan MK

ദുബായ്: കൊല്‍ക്കത്തയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ക്യാപ്റ്റനെ മാറ്റിയത് ടീമിനെ ബാധിച്ചുവെന്നാണ് വിമര്‍ശനം. ദിനേഷ് കാര്‍ത്തിക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. പകരം ഇയാന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ട് കെകെആറിന് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്തയുടെ ക്യാപ്റ്റനുമായിരുന്ന ഗംഭീര്‍ പറയുന്നു. നേരത്തെ ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ളവരും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു.

മോര്‍ഗന്‍ ഒന്നും മാറ്റില്ല

മോര്‍ഗന്‍ ഒന്നും മാറ്റില്ല

ക്രിക്കറ്റ് ബന്ധങ്ങളുടെ പുറത്തുള്ള കാര്യമല്ല. സത്യസന്ധമായി പറഞ്ഞാല്‍ അത് പെര്‍ഫോമന്‍സാണ്. ഇയാന്‍ മോര്‍ഗന്‍ കൊല്‍ക്കത്ത നിരയെ മാറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഈ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവരുമായിരുന്നു. ക്യാപ്റ്റനെ ഒരാളും ടൂര്‍ണമെന്റിന്റെ പകുതിയില്‍ വെച്ച് മാറ്റില്ല. കോച്ചും ക്യാപ്റ്റനും തമ്മില്‍ നല്ല ബന്ധമുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു. മോര്‍ഗന്‍ ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ തന്നെ കൊല്‍ക്കത്ത എട്ട് വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് മുംബൈയോട് നേരിട്ടത്.

കാര്‍ത്തിക്ക് മികച്ചവന്‍

കാര്‍ത്തിക്ക് മികച്ചവന്‍

കൊല്‍ക്കത്ത എന്തിനാണ് ക്യാപ്റ്റനെ മാറ്റിയത്. കാര്‍ത്തിക്ക് ടീമിനെ നയിക്കുന്ന ജോലി നന്നായി തന്നെ നിര്‍വഹിക്കുന്നുണ്ടായിരുന്നു. അദ്ദേഹം മികച്ച ക്യാപ്റ്റന്‍ തന്നെയായിരുന്നു. ശരിക്കും ആ തീരുമാനത്തില്‍ അമ്പരന്ന് പോയി. കഴിഞ്ഞ രണ്ടരവര്‍ഷമായി കാര്‍ത്തിക് ടീമിനെ നയിക്കുന്നുണ്ട്. എന്നാല്‍ സീസണിന്റെ പകുതിയില്‍ വെച്ച് ഒരു ക്യാപ്റ്റനെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. കെകെആര്‍ ടൂര്‍ണമെന്റില്‍ അത്ര മോശം നിലയിലുമല്ല. ക്യാപ്റ്റനെ മാറ്റാന്‍ മാത്രമുള്ള ഒരു പ്രശ്‌നവും ടീമില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കാര്‍ത്തിക്ക് മാറിയത് അമ്പരിപ്പിക്കുന്നതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

എന്തിനാണ് ഇത്ര പുകഴ്ത്തുന്നത്

എന്തിനാണ് ഇത്ര പുകഴ്ത്തുന്നത്

കെകെആറിന് ടീം ക്യാപ്റ്റനെ മാറ്റണമെങ്കില്‍ അത് ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് മാറ്റണമായിരുന്നു. ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ടീമിലുണ്ടെന്ന് എന്തിനാണ് ഇത്ര ആവേശത്തോടെ പറയുന്നത്. അത്തരം പുകഴ്ത്തലുകള്‍ ദിനേഷ് കാര്‍ത്തിക്കിനെ പോലുള്ള ഒരു താരത്തില്‍ സമ്മര്‍ദമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ഇത്രയൊക്കെ പുകഴ്ത്തുമ്പോള്‍ എന്തുകൊണ്ട് മോര്‍ഗന് നേരത്തെ ക്യാപ്റ്റന്‍സി നല്‍കിയില്ല എന്നാണ് ചോദിക്കാനുള്ളത്. കാര്‍ത്തിക്കില്‍ ഇത്രയധികം സമ്മര്‍ദം എന്തിനാണ് ടീം മാനേജ്‌മെന്റ് അടിച്ചേല്‍പ്പിച്ചതെന്നും ഗംഭീര്‍ ചോദിച്ചു. ഒരു താരം ബാറ്റിംഗില്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ക്യാപ്റ്റന്‍സി മാറുന്ന കാര്യത്തെ കുറിച്ച് മാനേജ്‌മെന്റ് സൂചനകള്‍ നല്‍കുമ്പോള്‍, അത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഗംഭീര്‍ പറഞ്ഞു.

പഠാന്റെ എതിര്‍പ്പ്

പഠാന്റെ എതിര്‍പ്പ്

കാര്‍ത്തിക്കിനെ മാറ്റിയത് കൊണ്ട് ടീമിന്റെ വീഴ്ച്ച ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.. പ്ലേ ഓഫിലേക്കുള്ള പോരാട്ടത്തില്‍ അവര്‍ സജീവമായി മുന്നിലുണ്ടെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു. പകുതിയില്‍ വെച്ച് ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റുന്നത് ടീമംഗങ്ങള്‍ക്ക് ഒരിക്കലും നല്ല കാര്യമായിരിക്കില്ലെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി. ആകാശ് ചോപ്രയും കാര്‍ത്തിക്കിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. ഇയാന്‍ മോര്‍ഗന്റെ ബാറ്റിംഗ് ഫോം ആശങ്കപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല എന്നതാണ് സത്യം. ഐപിഎല്ലില്‍ വിദേശ ക്യാപ്റ്റനെ നിയമിച്ച് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മറ്റൊരു ടീം കൂടിയുണ്ടെന്ന കാര്യം അവര്‍ മറക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Saturday, October 17, 2020, 11:34 [IST]
Other articles published on Oct 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X