വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വാക് പോരുമായി ഹര്‍ദിക്കും മോറിസും, നിയമ ലംഘനത്തിന് ഇരുവര്‍ക്കും താക്കീത്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലുള്ളത്. വിരാട് കോലി നയിക്കുന്ന ആര്‍സിബിയും രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ എത്തിയ സമയത്തെല്ലാം മികച്ച മത്സരം തന്നെ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ ആദ്യമായി ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ സൂപ്പര്‍ ഓവറിനൊടുവില്‍ മുംബൈയെ ആര്‍സിബി കീഴടക്കിയിരുന്നു.

Reason Behind The Fight Between Hardik Pandya And Chris Morris | Oneindia Malayalam

ഇന്നലെ നടന്ന മത്സരത്തില്‍ ഇതിന് പകരം വീട്ടി അഞ്ച് വിക്കറ്റിന് ആര്‍സിബിയെ മുംബൈ മുട്ടുകുത്തിച്ചു. മത്സരത്തില്‍ ആര്‍സിബിയുടെ 165 റണ്‍സ് മുംബൈ പിന്തുടരവെ ആര്‍സിബി ബൗളര്‍ ക്രിസ് മോറിസും മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യയും തമ്മിലുള്ള വാക് പോരാട്ടം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഹര്‍ദികിനെ പുറത്താക്കിയതിന് ശേഷം മോറിസും ഹര്‍ദികും നടത്തിയ വാക് പോരാട്ടം അംപയര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് ഇരുവര്‍ക്കും താക്കീത് നല്‍കിയിരിക്കുകയാണ്.

hardikpandyaandchrismoris

മത്സരത്തിന്റെ 19ാം ഓവറിലാണ് സംഭവം. 19ാം ഓവര്‍ എറിയാനെത്തിയത് ക്രിസ് മോറിസ്. ക്രീസിലുണ്ടായിരുന്ന ഹര്‍ദിക് പാണ്ഡ്യ മോറിസിന്റെ നാലാം പന്ത് സിക്‌സര്‍ പറത്തി മുംബൈയെ വിജയത്തിലേക്ക് അടിപ്പിച്ചു. തൊട്ടടുത്ത പന്ത് ഷോട്ട് ഫീല്‍ഡറുടെ മുകളിലൂടെ ബൗണ്ടറി പായിക്കാനുള്ള ഹര്‍ദികിന്റെ ശ്രമം മുഹമ്മദ് സിറാജ് മികച്ച ക്യാച്ചിലൂടെ അവസാനിപ്പിച്ചു. പുറത്താകും നേരം ചിരിയോടെ മടങ്ങിയ ഹര്‍ദിക്കിനോട് മോറിസ് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു.

ഇതോടെ വിരല്‍ ചൂടി അതേ ഭാഷയില്‍ തിരിച്ചുപറഞ്ഞാണ് ഹര്‍ദിക് മടങ്ങിയത്. ഇരുവരുടെയും സംഭാഷണം മാന്യമായ ഭാഷ അല്ലാത്തതിനാല്‍ അംപയര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തെറ്റ് സംഭവിച്ച കാര്യം ഇരു താരങ്ങളും സമ്മതിച്ചിട്ടുണ്ട്. മോറിസിന് നിയമ പ്രകാരം ലെവല്‍ 1ലെ 2.5 ഒഫന്‍സും ഹര്‍ദിക്കിന് ലെവല്‍ 1ലെ 2.20 ഒഫന്‍സുമാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ നിയമ ലംഘനത്തിന് താക്കീത് മാത്രമാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ളത്. ഇനിയും തെറ്റ് ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴയടക്കമുള്ള ശിക്ഷ ലഭിക്കും.

മത്സരത്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 15 പന്തില്‍ 17 റണ്‍സാണ് ഹര്‍ദിക് നേടിയത്. മോറിസ് ഇന്നലെ ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. ബാറ്റ് ചെയ്തപ്പോള്‍ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് മോറിസ് നേടിയത്. ബൗളിങ്ങിനെത്തിയപ്പോള്‍ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി 1 വിക്കറ്റ് മാത്രമാണ് താരം നേടിയത്. 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്താണ്. പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിക്കേണ്ടത് ആര്‍സിബിക്ക് അത്യാവശ്യ കാര്യമാണ്.

Story first published: Thursday, October 29, 2020, 12:58 [IST]
Other articles published on Oct 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X