വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇവരെ കൈവിട്ടത് അബദ്ധം, താരലേലത്തില്‍ ടീമുകള്‍ക്ക് പിഴച്ചു, സ്വന്തമാക്കിയവർക്ക് ലോട്ടറി!!

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഒരു സീസണ്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഏത് താരവും ഏത് ടീമില്‍ നിന്ന് വേണമെങ്കിലും അപ്രത്യക്ഷമാവാം. അതാണ് സ്ഥിരം രീതി. ടീമില്‍ അധികം മാറ്റം വരുത്തുന്നത് വലിയ പ്രതിസന്ധിയാണെന്ന് അറിയുന്ന ടീമുകളും ഇക്കൂട്ടത്തിലുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ചാമ്പ്യന്‍ ടീമുകളായത് കൊണ്ട് ഇക്കാര്യം നന്നായി അറിയാം. അവര്‍ ഒരിക്കലും ടീമിനെ പൂര്‍ണമായും അഴിച്ചുപണിയില്ല. എന്നാല്‍ അത്തരത്തില്‍ അഞ്ച് താരങ്ങളുണ്ട് ടീമുകളില്‍ താരലേലത്തില്‍ കൈവിട്ടത്. അവര്‍ ഇപ്പോള്‍ ഗംഭീരമായിട്ടാണ് പുതിയ ടീമില്‍ കളിക്കുന്നത്. വന്‍ അബദ്ധങ്ങളായ തീരുമാനമായിരുന്നു അത്.

എന്തിനാ പൊട്ടന്മാരെ ഈ 5 പേരെ വിട്ടുകൊടുത്തത് ?
ഡല്‍ഹിയുടെ കോമ്പിനേഷന്‍ മാറി

ഡല്‍ഹിയുടെ കോമ്പിനേഷന്‍ മാറി

ഡല്‍ഹി കാണിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു പേസര്‍ ട്രെന്‍ഡ് ബൂള്‍ട്ടിനെ വിട്ടുകൊടുത്തത്. ലോകത്തെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയ ബൗളറാണ് അദ്ദേഹം. ഡല്‍ഹി, ഹൈദരാബാദ്, കെകെആര്‍ എന്നീ ടീമുകളിലാണ് ബൂള്‍ട്ട് കളിച്ചത്. 46 മത്സരങ്ങളില്‍ നിന്ന് 58 വിക്കറ്റുകള്‍ ബൂള്‍ട്ടിനുണ്ട്. ഡല്‍ഹിക്ക് വേണ്ടി 19 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ ബൂള്‍ട്ട് നേടിയിരുന്നു. 2.2 കോടിക്കായിരുന്നു ഡല്‍ഹി താരത്തെ വാങ്ങിയത്. മുംബൈ അത് ഒരു കോടി കൂടുതല്‍ നല്‍കിയാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇത് ഡല്‍ഹിയുടെ അബദ്ധമായിരുന്നു. ഡല്‍ഹി നിരയില്‍ ഇടത്-വലത് കോമ്പോയായിരുന്നു റബാദയും ബൂള്‍ട്ടും. അവരുടെ ബൗളിംഗ് തന്നെ വേറെ ലെവില്‍ നില്‍ക്കുമായിരുന്നു ഇത്തവണ. മുംബൈയില്‍ 13 കളിയില്‍ 20 വിക്കറ്റെടുത്ത് ബൂള്‍ട്ട് ഇതിനോടകം തന്നെ തരംഗമായി മാറി കഴിഞ്ഞു.

ആര്‍സിബിയുടെ കരുത്ത് ചോര്‍ന്നു

ആര്‍സിബിയുടെ കരുത്ത് ചോര്‍ന്നു

ആര്‍സിബിയുടെ ബാറ്റിംഗ് കരുത്ത് ചോര്‍ന്നത് ക്വിന്റണ്‍ ഡികോക്ക് പോയതോടെയാണ്. മുംബൈയുടെ 2019 കിരീട വിജയത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു ഡികോക്ക്. ഹൈദരാബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട് ഡികോക്ക്. 63 മത്സരത്തില്‍ നിന്ന് 1874 റണ്‍സും ഡികോക്ക് അടിച്ചിട്ടുണ്ട്. 2018ല്‍ 2.8 കോടിക്കാണ് ബാംഗ്ലൂര്‍ ഡികോക്കിനെ സ്വന്തമാക്കിയത്. 201 റണ്‍സാണ് അന്ന് എട്ട് മത്സരങ്ങളില്‍ നിന്ന് ഡികോക്ക് നേടിയത്. വൈകാതെ തന്നെ ടീമിന് പുറത്തായി. എന്നാല്‍ അത് ആര്‍സിബിയുടെ അബദ്ധമായിരുന്നു. ആരോണ്‍ ഫിഞ്ച്, ജോഷ് ഫിലിപ്പ് എന്നിവര്‍ക്ക് പകരം ആര്‍സിബിയുടെ കരുത്തായി ഡികോക് മാറുമായിരുന്നു. ഡിവില്യേഴ്‌സിന് സമ്മര്‍ദവും കുറയുമായിരുന്നു. എന്നാല്‍ മുംബൈയില്‍ ആദ്യ സീസണില്‍ 500 റണ്‍സടിച്ച ഡികോക്ക് ഈ സീസണില്‍ ഇതുവരെ 418 റണ്‍സടിച്ചിട്ടുണ്ട്.

തേവാത്തിയ സൂപ്പര്‍ സ്‌ട്രൈക്കര്‍

തേവാത്തിയ സൂപ്പര്‍ സ്‌ട്രൈക്കര്‍

ഐപിഎല്ലില്‍ രാജസ്ഥാന്റെ ഇത്തവണത്തെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു രാഹുല്‍ തേവാത്തിയ. അവസാനമാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തതെങ്കിലും തേവാത്തിയ അവര്‍ക്ക് വേണ്ടി വന്‍ നേട്ടങ്ങളാണ് ഉണ്ടാക്കി കൊടുത്തത്. 23 മത്സരങ്ങളില്‍ നിന്ന് 366 റണ്‍സാണ് തേവാത്തിയ നേടിയത്. 34 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും തേവാത്തിയക്കുണ്ട്. അജിന്‍ക്യ രഹാനെയ്ക്ക് പകരമാണ് തേവാത്തിയ രാജസ്ഥാനിലെത്തിയത്. രണ്ടോ മൂന്നോ മത്സരങ്ങളില്‍ തേവാത്തിയ ഒറ്റയ്ക്ക് ടീമിനെ ജയിപ്പിച്ചിരുന്നു. 255 റണ്‍സും പത്ത് വിക്കറ്റുമാണ് തേവാത്തിയയുടെ സമ്പാദ്യം. ഡല്‍ഹിക്ക് നല്ലൊരു ഫിനിഷറെയാണ് നഷ്ടമായത്. ഹെറ്റ്മയര്‍ക്കോ സ്‌റ്റോയിനിസിനോ പകരമാകുമായിരുന്നു തേവാത്തിയ. അമിത് മിശ്രയ്ക്ക് പകരം ലെഗ് സ്പിന്നര്‍ ഓപ്ഷനും തേവാത്തിയയിലുണ്ടായിരുന്നു.

മീശപിരിച്ച് ധവാന്‍

മീശപിരിച്ച് ധവാന്‍

ഹൈദരാബാദ് വിട്ടുകളഞ്ഞതാണ് ശിഖര്‍ ധവാനെ, എന്നാല്‍ വലിയ വിലയാണ് ഇതിന് നല്‍കേണ്ടി വന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ, ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ച പരിചയസമ്പത്തുണ്ട് ധവാന്. 174 മത്സരങ്ങളില്‍ നിന്ന് 5050 റണ്‍സും ധവാന്റെ പേരിലുണ്ട്. ഹൈദരാബാദിന്റെ ഓപ്പണിംഗില്‍ ധവാന് വലിയ റോളുണ്ടായിരുന്നു. ഹൈദരാബാദ് കപ്പടിച്ചപ്പോള്‍ ധവാന്‍ ആ സീസണില്‍ 501 റണ്‍സ് നേടിയിരുന്നു. വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, ഷഹബാസ് നദീം എന്നിവരെയാണ് പകരം ഹൈദരാബാദ് സ്വന്തമാക്കിയത്. 14 മത്സരങ്ങളില്‍ നിന്ന് ഇത്തവണ 525 റണ്‍സാണ് ധവാന്‍ അടിച്ചത്. രണ്ട് സെഞ്ച്വറിയും തുടര്‍ച്ചയായി വന്നു. ഹൈദരാബാദിന്റെ ഓപ്പണിംഗ് മാറിയത് അവരുടെ ടീം ബാലന്‍സിംഗിനെ തന്നെ നന്നായി ബാധിച്ചിട്ടുണ്ട്. പകരമെത്തിച്ചവരും ടീമില്‍ ഫ്‌ളോപ്പായി.

പഞ്ചാബിന്റെ തലതിരിഞ്ഞ തീരുമാനം

പഞ്ചാബിന്റെ തലതിരിഞ്ഞ തീരുമാനം

രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റ് ലോകത്ത് തന്നെ ഏറ്റവും മികച്ച സ്പിന്നറായി അറിയപ്പെടുന്ന താരമാണ്. സിഎസ്‌കെ, പൂനെ, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളിലായിട്ടാണ് അശ്വിന്‍ കളിച്ചത്. ഈ സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയും കളിച്ചു. 150 മത്സരങ്ങളില്‍ നിന്ന് 134 വിക്കറ്റുകളാണ് അശ്വിനുള്ളത്. ഏഴില്‍ താഴെ ഇക്കോണമിയുമാണ് ഉള്ളത്. 2018ലും 2019ലും പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു അശ്വിന്‍. ക്യാപ്റ്റനായ 28 മത്സരങ്ങളില്‍ 25 വിക്കറ്റും അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. സുചിതിന് പകരമാണ് പഞ്ചാബ് അശ്വിനെ കൈവിട്ടത്. ഡല്‍ഹിയുടെ കരുത്ത് വര്‍ധിപ്പിച്ചത് അശ്വിനാണ്. ഏത് സാഹചര്യത്തിലും അശ്വിന് പന്തെറിയാന്‍ സാധിക്കുമായിരുന്നു. പഞ്ചാബിന് ഇത്തവണ പരിചയസമ്പന്നനായ ഒരു ഓഫ് സ്പിന്നറുടെ കുറവുണ്ടായിരുന്നു. അശ്വിനുണ്ടെങ്കില്‍ ടീമിന് ബാലന്‍സിംഗ് എളുപ്പമാകുമായിരുന്നു.

Story first published: Tuesday, November 3, 2020, 17:18 [IST]
Other articles published on Nov 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X