ശ്രീലങ്കയില്‍ വിസ്മയ പ്രകടനത്തിനൊരുങ്ങി ചാഹല്‍; മറ്റു ബൗളര്‍മാര്‍ക്ക് ഉപദേശകനും

Posted By: അന്‍വര്‍ സാദത്ത്

കൊളംബൊ: ശ്രീലങ്കയില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയാകുക യുസ് വേന്ദ്ര ചാഹല്‍. കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ചാഹല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചാഹല്‍ തന്നെയാകും ശ്രീലങ്കയിലും ഇന്ത്യയുടെ സൂപ്പര്‍താരം എന്നാണ് കരുതപ്പെടുന്നത്.

പരിചയ സമ്പത്ത് കുറഞ്ഞ ബൗളിങ് നിരയാണ് ഇക്കുറി ശ്രീലങ്കയില്‍ ബംഗ്ലാദേശിനെയും ആതിഥേയരേയും നേരിടുക. അതുകൊണ്ടുതന്നെ ടീമിന്റെ ബൗളര്‍മാര്‍ക്ക് ചാഹല്‍ ഉപദേശകന്‍ കൂടിയാകും. ചാഹലിനെ കൂടാതെ മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉദ്‌നകട്ട്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരാണ് ഇന്ത്യയുടെ ബൗളര്‍മാര്‍.

yuzvendrachahal

പതിനാറ് ടി20 മത്സരങ്ങള്‍ കളിച്ച ചാഹല്‍ ആണ് ബൗളര്‍മാരിലെ സീനിയര്‍ അക്ഷര്‍ പട്ടേല്‍ 11ഉം ഉദ്‌നകട്ട് ആറും മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പ്രധാന ബൗളര്‍മാരുടെ അഭാവത്തില്‍ ബൗളിങ്ങിന് മൂര്‍ച്ച കൂട്ടേണ്ട ഉത്തരവാദിത്വവും ഇതോടെ ചാഹലിന് വന്നുചേര്‍ന്നിരിക്കുകയാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഇതേക്കുറിച്ച് ചാഹലിന്റെ പ്രതികരണം.

ടി20യില്‍ ഇപ്പോള്‍ ലോകത്തെ മികച്ച ബൗളര്‍മാരിലൊരാളാണ് ചാഹല്‍. 2017ന് ശേഷം 22 വിക്കറ്റുകളാണ് യുവ ബൗളര്‍ നേടിയത്. ഇന്ത്യയുടെ സമീപകാലത്തെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന കളിക്കാരന്‍ കൂടിയാണ് ഐപിഎല്‍ കണ്ടെത്തലായ ചാഹല്‍. താരതന്യേന ദുര്‍ബല ടീമുകളായ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരെ ശ്രീലങ്കയില്‍ ചാഹല്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

നെയ്മറുടെ ശസ്ത്രക്രിയ വിജയകരം... തിരിച്ചുവരവ്? ഡോക്ടര്‍ പറയുന്നത്, ബ്രസീല്‍ പ്രതീക്ഷയില്‍

ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

Story first published: Monday, March 5, 2018, 8:44 [IST]
Other articles published on Mar 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍