വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ന് 27ാം ജന്മദിനം; വെടിക്കെട്ട് ഓള്‍റൗണ്ടറിന്റെ കരിയറിലൂടെ

ദുബായ്: ഇന്ത്യയുടേയും മുംബൈ ഇന്ത്യന്‍സിന്റെയും വെടിക്കെട്ട് ഓള്‍റൗണ്ടറിന് ഇന്ന് 27 വയസ്. ഹര്‍ദിക് പാണ്ഡ്യ എന്ന വെടിക്കെട്ട് താരത്തിന് നിരവധി താരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസ നേരുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നത് ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായി മാറിയ താരമാണ് ഹര്‍ദിക്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി പുറത്തിരിക്കേണ്ടിവന്ന ഹര്‍ദിക്ക് ഇത്തവണത്തെ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.

ഹര്‍ദിക്

പൂര്‍ണ കായിക ക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഹര്‍ദിക് പന്ത് എറിയുന്നില്ല. എന്നാല്‍ ബാറ്റിങ്ങില്‍ സജീവമായിത്തന്നെ താരം ടീമിനൊപ്പമുണ്ട്. മുംബൈ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഹര്‍ദികിന് ആശംസ നേര്‍ന്നിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിലെ സഹതാരവും ഹര്‍ദികിന്റെ സഹോദരനുമായ ക്രുണാല്‍ പാണ്ഡ്യ ട്വിറ്ററിലൂടെ ഹര്‍ദികിന് ജന്മദിനാശംസ നേര്‍ന്നു. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ഹര്‍ദിക്കിന് ആശംസ നേര്‍ന്നിട്ടുണ്ട്.

ഹര്‍ദിക്

2016 ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് ഹര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. ഇതേ വര്‍ഷം ഒക്ടോബറില്‍ ഏകദിന ടീമിലും അരങ്ങേറ്റം കുറിച്ച ഹര്‍ദിക് 2017 ജൂലൈയില്‍ ടെസ്റ്റിലും അരങ്ങേറി. 11 ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 31.29 ശരാശരിയില്‍ 532 റണ്‍സും 17 വിക്കറ്റും ഹര്‍ദികിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ടെസ്റ്റിലും വെടിക്കെട്ട് ബാറ്റ് ശൈലി തന്നെയാണ് ഹര്‍ദിക് പിന്തുടരുന്നത്.

ഹര്‍ദിക്

54 ഏകദിനത്തില്‍ നിന്ന് 29.91 ശരാശരിയില്‍ 957 റണ്‍സും 54 വിക്കറ്റും ഹര്‍ദികിന്റെ പേരിലുണ്ട്. നാല് ഏകദിന അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ഹര്‍ദികിന്റെ ഉയര്‍ന്ന സ്‌കോര്‍ 83 റണ്‍സാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനെതിരേ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദികിന്റെ ബാറ്റിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഹര്‍ദിക്

ടി20യിലാണ് ഹര്‍ദിക് പ്രധാന താരമെങ്കിലും ഇന്ത്യക്കുവേണ്ടി ടി20യില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. 40 ടി20യില്‍ നിന്ന് 310 റണ്‍സും 38 വിക്കറ്റുമാണ് ഹര്‍ദിക് സ്വന്തമാക്കിയത്. 33 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 16.32 മാത്രമാണ്. 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അതേ സമയം ഐപിഎല്ലില്‍ മുംബൈയുടെ വജ്രായുധമാണ് ബൂംറ.

ഹര്‍ദിക്

72 ഐപിഎല്ലില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 29.34 ശരാശരിയില്‍ 1203 റണ്‍സും 42 വിക്കറ്റുമാണ് ബൂംറ വീഴ്ത്തിയത്. 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഹര്‍ദിക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഐപിഎല്ലിന് ശേഷം നടക്കുന്ന ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ നിരയിലും ഹര്‍ദിക് സ്ഥാനം പിടിച്ചേക്കും.

Story first published: Sunday, October 11, 2020, 12:06 [IST]
Other articles published on Oct 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X