വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി, ധോണി, ബുംറ... അടുത്ത ഐപിഎല്ലില്‍ ഇവരൊന്നും വേണ്ട!! വിട്ടുനില്‍ക്കണം, കാരണമുണ്ട്

ലോകകപ്പിന് തൊട്ടുമുമ്പാണ് ഐപിഎല്‍ നടക്കുന്നത്

By Manu

മുംബൈ: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ടീം ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പല യുവതാരങ്ങള്‍ക്കും ഇന്ത്യ അവസരം നല്‍കിക്കൊണ്ടിരിക്കുന്നത്. ലോകകപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ.
2019 ജൂണിലാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിനു തുടക്കമാവുന്നത്. ലോകകപ്പിന് തൊട്ടുമുമ്പാണ് ഐപിഎല്ലിന്റെ സീസണ്‍ അവസാനിക്കുന്നത്.

ഉറക്കം കെടുത്താല്‍ ഗെയ്ല്‍ ഇല്ല, പിന്‍മാറി!! റസ്സലുമില്ല, ഏകദിനവും ടി20യും ഇന്ത്യക്കു തന്നെഉറക്കം കെടുത്താല്‍ ഗെയ്ല്‍ ഇല്ല, പിന്‍മാറി!! റസ്സലുമില്ല, ഏകദിനവും ടി20യും ഇന്ത്യക്കു തന്നെ

അര്‍ജന്റീനയ്ക്ക് പരിക്ക് ശാപം!! അഞ്ച് പേര്‍ പരിക്കേറ്റ് പുറത്ത്... ഇനിയാര് ? കോച്ച് ആശങ്കയില്‍ അര്‍ജന്റീനയ്ക്ക് പരിക്ക് ശാപം!! അഞ്ച് പേര്‍ പരിക്കേറ്റ് പുറത്ത്... ഇനിയാര് ? കോച്ച് ആശങ്കയില്‍

ദൈര്‍ഘ്യമേറിയ ഐപിഎല്ലില്‍ ഇപ്പോള്‍ ടീമിലുള്ള എല്ലാ താരങ്ങളും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പ് തൊട്ടു മുന്നിലുള്ളതിനാല്‍ ഇവരില്‍ പലര്‍ക്കും ഐപിഎല്ലില്‍ വിശ്രമം നല്‍കുന്നതാവും ഇന്ത്യക്കു ഗുണം ചെയ്യുക. കാരണം ഏതെങ്കിലുമൊരാള്‍ക്കു ഐപിഎല്ലിനിടെ പരിക്കേറ്റാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു തന്നെ മങ്ങലേല്‍പ്പിക്കും. ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കേണ്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം കഴിഞ്ഞ ഏഷ്യാ കപ്പോടെ ഉറപ്പിച്ച താരമാണ് കേദാര്‍ ജാദവ്. ബാറ്റിങില്‍ ആറാമനായി ക്രീസിലെത്തുന്ന ജാദവ് സ്പിന്‍ ബൗളിങിലും ഇന്ത്യക്കു ഉപയോഗിക്കാവുന്ന താരമാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പ്രധാന ബൗളര്‍മാര്‍ക്കു പിഴച്ചപ്പോള്‍ ടീമിന് നിര്‍ണായ ബ്രേക്ത്രൂകള്‍ നല്‍കാന്‍ ജാദവിനായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കു വകവയ്ക്കാതെ ബാറ്റ് ചെയ്താണ് താരം ഇന്ത്യക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പ് സംഘത്തില്‍ ജാദവും ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നുറപ്പാണ്.
ഇടയ്ക്കിടെ പരിക്ക് വേട്ടയാടുന്ന താരമാണ് അദ്ദേഹം. ഈ സീസണിലെ ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആറുമാസം ജാദവ് കളത്തിനു പുറത്തായിരുന്നു. തുടര്‍ന്ന് ഫിറ്റ്‌നസ് തെളിയിച്ച ശേഷമാണ് താരത്തെ ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുത്തിയത്. ഫൈനലില്‍ ജാദവിനു വീണ്ടും പരിക്കല്‍േക്കുകയു ചെയ്തു.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ടീമിലെ ഏക ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്തിയ പാണ്ഡ്യക്കു കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ കളിക്കിടെ പരിക്കേറ്റിരുന്നു. തുടര്‍ന്നു താരം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തു. പാണ്ഡ്യക്കു പകരമെത്തിയ രവീന്ദ്ര ജഡേജ ഗംഭീര പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പാക്കിയെങ്കിലും ലോകകപ്പില്‍ പാണ്ഡ്യയെ ടീമിനു വേണം. കാരണം, പേസ് ബൗളിങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകൡ പാണ്ഡ്യക്കു പല അദ്ഭുതങ്ങളും കാണിക്കാനാവും.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ പാണ്ഡ്യക്കു അടുത്ത സീസണില്‍ ചുരുങ്ങിയത് 14 മല്‍സരങ്ങളിലെങ്കിലും കളിക്കേണ്ടിവരും.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

മുകളില്‍ പറഞ്ഞ രണ്ടു പേരെയും പോലെ പരിക്കിന്റെ ചരിത്രമുള്ള മറ്റൊരു താരമാണ് ഇന്ത്യയുടെ പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ഭുവനേശ്വര്‍ കുമാര്‍. സമീപകാലത്ത് ഭുവിയെ ഇടയ്ക്കിടെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. പുറംഭാഗത്തെ പരിക്കാണ് താരത്തിനു വില്ലനാവുന്നത്. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളും പരിക്കു മൂലം ഭുവിക്കു നഷ്ടമായിരുന്നു. കൂടാതെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ പകുതിയിലധികം മല്‍സരങ്ങളിലും പരിക്കിനെ തുടര്‍ന്ന് അദ്ദേഹം കളിച്ചിരുന്നില്ല.
പേസര്‍മാര്‍ക്ക് ഏറെ നേട്ടം കൊയ്യാന്‍ സാധിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ഭുവിയില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യക്ക് അതു കനത്ത ആഘാതം തന്നെയാവും. അതു കൊണ്ടു തന്നെ ഭുവിയെ ഐപിഎല്ലില്‍ കളിപ്പിച്ച് റിസ്‌കെടുക്കാതിരിക്കുകയാവും ഇന്ത്യക്കു നല്ലത്.

 എംഎസ് ധോണി

എംഎസ് ധോണി

ബാറ്റിങില്‍ തന്റെ പ്രതാപകാലത്തിന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും വിക്കറ്റ്കീപ്പിങ് കൊണ്ടും അനുഭവസമ്പത്ത് കൊണ്ടും മുന്‍ നായകന്‍ എംഎസ് ധോണിയെ അടുത്ത ലോകകപ്പ് വരെയെങ്കിലും ടീം ഇന്ത്യക്കു ആവശ്യമുണ്ട്. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ധോണിക്കു പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കണമന്ന് പലരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും ലോകകപ്പ് പോലൊരും വലിയ വേദിയില്‍ ഇന്ത്യക്കു രണ്ടു തവണ ലോകകിരീടം സമ്മാനിച്ച ധോണിയുടെ സാന്നിധ്യം കൂടിയേ തീരൂ.
എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ധോണി അടുത്ത സീസണില്‍ മാറിനില്‍ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

വിരാട് കോലി

വിരാട് കോലി

ക്യാപ്റ്റനും ബാറ്റിങ് തുറുപ്പുചീട്ടുമായ വിരാട് കോലിയില്ലാതെ ഇന്ത്യക്ക് അടുത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോവുന്ന കോലി ഒന്നിനു പിറകെ ഒന്നായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഏകദിനത്തില്‍ 35 സെഞ്ച്വറികളടക്കം 203 ഇന്നിങ്‌സുകളില്‍ നിന്നും 9779 റണ്‍സ് അദ്ദേഹം ഇതുവരെ നേടിക്കഴിഞ്ഞു.
ക്യാപ്റ്റനായ ശേഷം കോലിയുടെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. 82.67 ശരാശരിയിലാണ് താരം റണ്‍സ് വാരിക്കൂട്ടിയത്. ടീമിനെ നയിച്ച 52 മല്‍സരങ്ങളില്‍ നിന്നും 13 സെഞ്ച്വറികളും കോലി നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ കോലി അടുത്ത സീസണില്‍ വിട്ടുനില്‍ക്കാന്‍ സാധ്യതയില്ല. ഐപിഎല്ലിനിടെ കോലിക്കു പരിക്കേറ്റാല്‍ ഇന്ത്യക്കു പകരക്കാരനായി ഇറക്കാവുന്ന ഇത്ര കേമനായ മറ്റൊരു താരം ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

Story first published: Monday, October 8, 2018, 14:37 [IST]
Other articles published on Oct 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X