വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരാവും ഇന്ത്യന്‍ തുറുപ്പുചീട്ടുകള്‍... വിന്‍ഡീസ് സൂക്ഷിച്ചോ!! ടീം ഇന്ത്യ ഒരുങ്ങിത്തന്നെ

അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ടതാണ് ഏകദിന പരമ്പര

By Manu

ഗുവാഹാത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ലോക ഒന്നാംറാങ്കുകാര്‍ കൂടിയായ ടീം ഇന്ത്യ. അഞ്ചു മല്‍സരങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസിനെ നാണംകെടുത്തിയ ഇന്ത്യ ഏകദിനത്തിലും സമാനമായ പ്രകടനമാണ് ലക്ഷ്യമിടുന്നത്.

റെയ്‌നയെ എന്തിന് തഴഞ്ഞു? വിന്‍ഡീസിനെതിരേ കളിക്കണമായിരുന്നു... ഇതാ കാരണങ്ങള്‍റെയ്‌നയെ എന്തിന് തഴഞ്ഞു? വിന്‍ഡീസിനെതിരേ കളിക്കണമായിരുന്നു... ഇതാ കാരണങ്ങള്‍

കരീബിയന്‍സിന്റെ കഥ കഴിക്കാന്‍ കോലിപ്പട വീണ്ടും... ഇനി ഏകദിന നാളുകള്‍, ധോണിയോ പന്തോ? കരീബിയന്‍സിന്റെ കഥ കഴിക്കാന്‍ കോലിപ്പട വീണ്ടും... ഇനി ഏകദിന നാളുകള്‍, ധോണിയോ പന്തോ?

ചില താരങ്ങളുടെ പ്രകടനമാവും ഈ പരമ്പരയില്‍ ഇന്ത്യക്കു നിര്‍ണായകമാവുക. പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്നതും പന്തിനെയാണ്. ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കി പന്ത് ഇനി നിശ്ചിത ഓവര്‍ ടീമിലും ഇതാവര്‍ത്തിക്കാനുള്ള പടപ്പുറപ്പാടിലാണ്. കഴിഞ്ഞ വര്‍ഷം ടി20 ടീമില്‍ താരം എത്തിയിരുന്നെങ്കിലും കളിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലെത്തിയതോടെയാണ് പന്തിന്റെ തലവര മാറിയത്. അരങ്ങേറ്റത്തിലെ രണ്ടാമത്തെ ബോള്‍ തന്നെ സിക്‌സറിലേക്കു പായിച്ച അദ്ദേഹം തൊട്ടടുത്ത ടെസ്റ്റില്‍ സെഞ്ച്വറിയും നേടി. വിന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 92, 92 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇതോടെയാണ് ഏകദിന ടീമിലേക്കും പന്തിന് നറുക്കുവീണത്. പരമ്പരയില്‍ വിക്കറ്റ് കീപ്പറായിട്ടല്ല മറിച്ച് വെറും ബാറ്റ്‌സ്മാനായിട്ടാവും പന്ത് ഇന്ത്യക്കു വേണ്ടി കളിക്കുക.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ള യുവ താരം ഖലീല്‍ അഹമ്മദ് കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഖലീല്‍ വരവറിയിക്കുകയും ചെയ്തു. മികച്ചൊരു ഇടംകൈയന്‍ പേസര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഖലീലിന്റെ വരവ്.
ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അസാന്നിധ്യത്തില്‍ ഇന്ത്യന്‍ ബൗളിങിന്റെ അമരക്കാരനായി മാറാനുള്ള അവസരമാണ് ഖലീലിന് വിന്‍ഡീസിനെതിരായ പരമ്പരയില്‍ ലഭിച്ചിരിക്കുന്നത്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ അമ്പാട്ടി റായുഡു വെസ്റ്റ് ഇന്‍ഡീസിനെതിരേ മികച്ച പ്രകടനം നടത്തി സ്ഥാനം ഭദ്രമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ കോലിയുടെ അഭാവത്തില്‍ മൂന്നാമായി ക്രീസിലെത്തിയ റായുഡുവിന് വിന്‍ഡീസിനെതിരേ നാലാം നമ്പറിലേക്കു മാറേണ്ടിവരും. ഏതു പൊസിഷനിലും മിന്നുന്ന പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് താനെന്ന് കഴിഞ്ഞ ഐപിഎല്ലില്‍ റായുഡു തെളിയിച്ചിരുന്നു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

കരിയര്‍ അവസാനിച്ചെന്ന് പലരും വിധിയെഴുതിയ ഇടത്തു നിന്നാണ് ഫീനിക്‌സ് പക്ഷിയെപ്പോലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പറന്നുയര്‍ന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പകരക്കാരനായി ടീമിലെത്തി മിന്നുന്ന പ്രകടനത്തിലൂടെ സ്ഥാനമുറപ്പിച്ച ജഡേജ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും കസറിയിരുന്നു.
ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളായി ജഡേജ മാറുമെന്നതില്‍ സംശയമില്ല.

Story first published: Saturday, October 20, 2018, 13:55 [IST]
Other articles published on Oct 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X