വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടി20യില്‍ രോഹിത് ശര്‍മ കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുന്നു; മികച്ചവന്‍ രോഹിത്തോ?

കോലിയെ തകർക്കുവാൻ ഹിറ്റ്മാൻ | OneIndia Malayalam

ലക്‌നൗ: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പല റെക്കോര്‍ഡുകളും ഇരുവര്‍ക്കും മുന്നില്‍ വഴിമാറി. ഇപ്പോഴിതാ കോലിയുടെ ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ. കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത്തിന് അതിന് കഴിയുമെന്നുറപ്പാണ്.

ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ലക്‌നൗവില്‍ വിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ 11 റണ്‍സ് കൂടി നേടിയാല്‍ രോഹിത്തിന് നേട്ടം സ്വന്തമാക്കാം. നിലവില്‍ വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോര്‍ഡ്. കോലി 62 മത്സരങ്ങളില്‍നിന്നായി 2102 റണ്‍സെടുത്തപ്പോള്‍ 85 കളികളില്‍നിന്ും 2092 റണ്‍സ് ആണ് രോഹിത്തിന്റെ സമ്പാദ്യം.

2017നു ശേഷം ടി20യില്‍ രോഹിത്തിന്റെ കുതിപ്പ്

2017നു ശേഷം ടി20യില്‍ രോഹിത്തിന്റെ കുതിപ്പ്

ടി20 മത്സരങ്ങളില്‍ 2017നുശേഷമുള്ള കണക്കെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ ഏറെ മുന്നിലാണ്. 23 മത്സരങ്ങള്‍ കളിച്ച രോഹിത് 728 റണ്‍സ് നേടിയപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ മൂന്നാം സ്ഥാനത്താണ്. 22 കളികളില്‍നിന്നും 915 റണ്‍സെടുത്ത പാക്കിസ്ഥാന്റെ ബാബര്‍ അസം ഒന്നാം സ്ഥാനത്തും 20 മത്സരങ്ങളില്‍നിന്നുമായി 777 റണ്‍സെടുത്ത ന്യൂസിലന്‍ഡിന്റെ മണ്‍റോ രണ്ടാമതുമാണ്.

 2017നു ശേഷം ടി20യില്‍ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍

2017നു ശേഷം ടി20യില്‍ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍

ടി20 മത്സരങ്ങളില്‍ 2017നുശേഷം കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും രോഹിത് ശര്‍മയാണ്. 23 മത്സരങ്ങള്‍ കളിച്ച രോഹിത് 728 റണ്‍സ് നേടി ഒന്നാം സ്ഥാനത്തുണ്ട്. 19 മത്സരങ്ങളില്‍നിന്നായി 564 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് രണ്ടാമത്. 17 മത്സരങ്ങളില്‍നിന്നും 445 റണ്‍സ് നേടിയ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. ടി20യില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.

ഏകദിന ക്രിക്കറ്റിലും രോഹിത്തിന് റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റിലും രോഹിത്തിന് റെക്കോര്‍ഡ്


ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇപ്പോള്‍ രോഹിത് ശര്‍മയ്ക്കാണ്. വെസ്റ്റിന്‍ഡീസിനെതിരെ തിരുവനന്തപുരത്ത് നടന്ന അഞ്ചാം ഏകദിന മത്സരത്തില്‍ തന്റെ 200-ാം സിക്‌സറും രോഹിത് പറത്തി. 211 സിക്‌സറുകള്‍ നേടിയ എംഎസ് ധോണിയുടെ പേരിലാണ് കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ കളിക്കാരന്റെ റെക്കോര്‍ഡ്. 202 സിക്‌സറുമായി കുതിക്കുന്ന രോഹിത്തിന് അടുത്തുതന്നെ ഇത് മറികടക്കാനാകുമെന്നുറപ്പാണ്.

സിക്‌സറുകളില്‍ ലോകത്ത് ഏഴാമന്‍

സിക്‌സറുകളില്‍ ലോകത്ത് ഏഴാമന്‍

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് രോഹിത്ത്. മുന്‍ പാക് താരം ഷാഹിദ് അഫ്രീദി(351)യാണ് പട്ടികയില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും(275) മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ താരം ജയസൂര്യ(270)യുമുണ്ട്.

Story first published: Tuesday, November 6, 2018, 12:19 [IST]
Other articles published on Nov 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X