വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലക്ഷ്യം ഓസീസ് പര്യടനം; കോലിപ്പട ഒരുങ്ങുന്നു, വിന്‍ഡീസിനെ തരിപ്പണമാക്കാന്‍; ആദ്യഅങ്കം വ്യാഴാഴ്ച

ഇനി ഇന്ത്യ വിൻഡീസ് പോരാട്ടം | Oneindia Malayalam

രാജ്‌കോട്ട്: ഏഷ്യാ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യ ഒരുങ്ങുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടക്കമാവും.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-ട്വന്റി മല്‍സരങ്ങളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.

<strong>ചാംപ്യന്‍സ് ലീഗ്: കുതിപ്പ് തുടരാന്‍ റയല്‍, ബയേണ്‍, യുവന്റസ്, മാഞ്ചസ്റ്റര്‍... അക്കൗണ്ട് തുറക്കാനുറച്ച് സിറ്റി </strong>ചാംപ്യന്‍സ് ലീഗ്: കുതിപ്പ് തുടരാന്‍ റയല്‍, ബയേണ്‍, യുവന്റസ്, മാഞ്ചസ്റ്റര്‍... അക്കൗണ്ട് തുറക്കാനുറച്ച് സിറ്റി

ലക്ഷ്യംവയ്ക്കുന്നത് ഓസ്‌ട്രേലിയന്‍ പര്യടനം

ലക്ഷ്യംവയ്ക്കുന്നത് ഓസ്‌ട്രേലിയന്‍ പര്യടനം

വിന്‍ഡീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ശക്തരായ ഓസ്‌ട്രേലിയയാണ്. അതും ഓസ്‌ട്രേലിയന്‍ മണ്ണിലേക്കാണ് ഇന്ത്യ അടുത്തമാസം യാത്ര തിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് ഏഷ്യാ കപ്പിനായി യാത്ര തിരിച്ച ഇന്ത്യ കിരീടവുമായാണ് നാട്ടിലെത്തിയത്. നാട്ടില്‍ വിന്‍ഡീസില്‍ നിന്ന് കാര്യമായ വെല്ലുവിളി കോലിപ്പടയ്ക്ക് ഉണ്ടാവാനിടയില്ല.

പക്ഷേ, അടുത്തമാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം വിരാട് കോലിക്കും ഇന്ത്യക്കും കനത്ത വെല്ലുവിളിയായേക്കും. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടത് ഓസ്‌ട്രേലിയന്‍ പര്യടനത്തെ അതീവ ഗൗരവത്തോടെ കാണാന്‍ ഇന്ത്യയെ പ്രേരിപ്പിക്കും.

വിന്‍ഡീസ് വെല്ലുവിളിയായേക്കില്ല

വിന്‍ഡീസ് വെല്ലുവിളിയായേക്കില്ല

പ്രതാപകാലത്ത് വമ്പന്‍മാരായിരുന്നെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചയെ എടുത്തു കാണിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വച്ച് വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസിന് എത്രത്തോളം കഴിയുമെന്ന് കണ്ടറിയണം. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവവും വിന്‍ഡീസിന് തിരിച്ചടിയാണ്.

കോലിക്കു കീഴിലുള്ള ഇന്ത്യയെ കീഴ്‌പ്പെടുത്തണമെങ്കില്‍ വിന്‍ഡീസിന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കണ്ണുവച്ച് പുതുമുഖ താരങ്ങളുള്‍പ്പെടെ പ്രതിഭാശാലികളായ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വിന്‍ഡീസിനെതിരേ ഇന്ത്യ തയ്യാറെടുക്കുന്നത്.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും

യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും

വിന്‍ഡീസിനെതിരേ ഇന്ത്യ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സാധ്യത കൂടുതലാണ്. പ്യഥി ഷാ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നീ താരങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇവരില്‍ ആരൊക്കെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടുമെന്ന് കണ്ട് തന്നെ അറിയണം. പേസറായ ഷിറാജിന് പ്ലെയിങ് ഇലവനില്‍ ഇന്ത്യ അവസരം നല്‍കാനുള്ള സാധ്യത കൂടുതലാണ്. ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് ഇന്ത്യ ഷിറാജിനെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. പന്ത് വിക്കറ്റ് കീപ്പര്‍ റോളിലെത്തുമ്പോള്‍ മികച്ച ഫോമിലുള്ള അഗര്‍വാളിനെ പ്ലെയിങ് ഇലവനില്‍ പരിഗണിച്ചേക്കും. ഒന്നാം ടെസ്റ്റിനെ അപേക്ഷിച്ച് രണ്ടാം ടെസ്റ്റിലാവും ഇന്ത്യ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുക.

ടെസ്റ്റ് ടീം

ടെസ്റ്റ് ടീം

ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, പൃഥി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് ഷിറാജ്, ഷാര്‍ദുല്‍ താക്കൂര്‍.


വെസ്റ്റ് ഇന്‍ഡീസ്: ജേസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുനില്‍ അംബരിസ്, ദേവേന്ദ്ര ബിഷോ, ക്രെയ്ഗ് ബ്രാത് വെയ്റ്റ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച്, ഷാനോണ്‍ ഗാബ്രിയേല്‍, ജഹമര്‍ ഹാമില്‍റ്റണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്, ഷെര്‍മന്‍ ലെവിസ്, കീമോ പോള്‍, കീരണ്‍ പവല്‍, കെമര്‍ റോച്ച്, ജോമല്‍ വാറിക്കന്‍, അല്‍സാറി ജോസഫ്.

Story first published: Tuesday, October 2, 2018, 14:23 [IST]
Other articles published on Oct 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X