വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA:'ഏകദിന പരമ്പര ആതിഥേയര്‍ മോഹിക്കേണ്ട', ഇന്ത്യ നേടും, മൂന്ന് കാരണങ്ങളിതാ

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തകര്‍പ്പന്‍ പോരാട്ടത്തോടെ പുരോഗമിക്കുകയാണ്. ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കുന്നുണ്ട്. ഈ മാസം 19 മുതല്‍ 23വരെയാണ് ഏകദിന പരമ്പര നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്.

ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായി നടക്കുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് കെ എല്‍ രാഹുലാണ്. 2021ന്റെ അവസാനത്തില്‍ വിരാട് കോലിയെ മാറ്റി ഇന്ത്യ രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ രോഹിത്തിന് ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാകും. ഇതോടെ രാഹുലാവും ഇന്ത്യയെ നയിക്കുക. വിരാട് കോലി മൂന്നാം ടെസ്റ്റ് കളിക്കാനിറങ്ങുമെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം എടുക്കാനും സാധ്യതയുണ്ട്.

എന്നാല്‍ ഇതൊന്നും ഇന്ത്യയെ ബാധിക്കില്ലെന്ന് പറയാം. കാരണം പരിമിത ഓവറില്‍ ശക്തമായ യുവതാരനിര ഇന്ത്യക്കൊപ്പമുണ്ട്. ഇതില്‍ ആരെയൊക്കെ പരിഗണിക്കണമെന്ന ആശയക്കുഴപ്പം മാത്രമാണ് ഇന്ത്യക്കുള്ളത്. ശക്തമായ താരനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ആതിഥേയരാണെങ്കിലും ദക്ഷിണാഫ്രിക്ക കരുതിയിരിക്കണം. ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ നേടുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 'എതിരാളികള്‍ നിന്നെ ഭയക്കുന്നു', തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം- സല്‍മാന്‍ ബട്ട് 'എതിരാളികള്‍ നിന്നെ ഭയക്കുന്നു', തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം- സല്‍മാന്‍ ബട്ട്

ദക്ഷിണാഫ്രിക്കയുടെ സമീപകാല പ്രകടനം മോശം

ദക്ഷിണാഫ്രിക്കയുടെ സമീപകാല പ്രകടനം മോശം

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ശ്രദ്ധേയ പ്രകടനമാണ് നടത്തിയതെങ്കിലും ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോള്‍ മികച്ച പ്രകടനമല്ല അവര്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് കൂട്ടര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനുമാവില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച ആറ് മത്സരത്തില്‍ നാല് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. അതേ സമയം ദക്ഷിണാഫ്രിക്കയുടെ കാര്യം അങ്ങനെയല്ല. 10 മത്സരത്തില്‍ മൂന്ന് മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഏഴ് മത്സരവും തോറ്റു. പാകിസ്താനോട് പരമ്പര തോറ്റ ദക്ഷിണാഫ്രിക്ക അയര്‍ലന്‍ഡിനോട് പോലും പരാജയപ്പെട്ടു. നിലവിലെ ഫോമും താരങ്ങളും നിലവാരവും വിലയിരുത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയേക്കാള്‍ കരുത്ത് ഇന്ത്യക്കുണ്ട്.

ഇന്ത്യയുടെ കരുത്തുറ്റ പേസ് നിര

ഇന്ത്യയുടെ കരുത്തുറ്റ പേസ് നിര

പേസ് ബൗളര്‍മാരുടെ പ്രകടനത്തിന് ദക്ഷിണാഫ്രിക്കയില്‍ നിര്‍ണ്ണായ സ്വാധീനമുണ്ട്. ദക്ഷിണാഫ്രിക്ക കഗിസോ റബാദ,ലൂങ്കി എന്‍ഗിഡി,വെയ്ന്‍ പാര്‍ണല്‍ എന്നിവരിലൂടെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലും ശക്തമായ പേസാക്രമണം നടത്താന്‍ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം പേസ് ബൗളിങ്ങില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ളവരാണ്. വെങ്കടേഷ് അയ്യരും മീഡിയം പേസുകൊണ്ട് ദക്ഷിണാഫ്രിക്കയെ പ്രയാസപ്പെടുത്താന്‍ മിടുക്കുള്ളവരാണ്.

ഇന്ത്യയുടെ പേസ് നിരയിലെ മിക്കവരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. നാല് വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 5-1ന് ഇന്ത്യ പരമ്പര നേടുമ്പോള്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ ഭുവിക്കായിരുന്നു. ഈ അനുഭവസമ്പത്തിനനുസരിച്ച് ഇവര്‍ പന്തെറിഞ്ഞാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തട്ടകത്തില്‍ നാണംകെടുത്തുമെന്നുറപ്പ്.

ദക്ഷിണാഫ്രിക്കയില്‍ കോലിക്ക് മികച്ച റെക്കോഡ്

ദക്ഷിണാഫ്രിക്കയില്‍ കോലിക്ക് മികച്ച റെക്കോഡ്

ഏകദിന പരമ്പരയില്‍ വിരാട് കോലി ഇന്ത്യക്കായി ഇറങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. കാരണം കോലിക്ക് മികച്ച ബാറ്റിങ് റെക്കോഡുകളുള്ള വേദികളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ആരെയും മോഹിപ്പിക്കുന്ന റെക്കോഡാണ് കോലിക്ക് ഇവിടെയുള്ളത്. 15 ഏകദിനം ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ള കോലി 87.70 ശരാശരിയില്‍ 877 റണ്‍സാണ് നേടിയിട്ടുള്ളത്. രോഹിത്തിന്റെ അഭാവത്തില്‍ കോലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 2018ലെ ഏകദിന പരമ്പരയില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 558 റണ്‍സാണ് കോലി നേടിയത്. പരമ്പരയിലെ താരമായതും കോലിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സെഞ്ച്വറി നേടാനാവാത്ത കോലിയില്‍ നിന്ന് ഗംഭീര പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Story first published: Saturday, January 8, 2022, 12:29 [IST]
Other articles published on Jan 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X