ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര ആരു നേടും?; മുന്‍ കളിക്കാരുടെ പ്രവചനം ഇങ്ങനെ

Posted By:

ചെന്നൈ: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് പണ്ഡിതര്‍ കളിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. ഇരു രാജ്യങ്ങളുടെയും ശക്തി ദൗര്‍ബല്യങ്ങളും വീറും വാശിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. സപ്തംബര്‍ 17ന് ചെന്നൈയില്‍ നടക്കുന്ന ആദ്യ മത്സരം ജയത്തോടെ അരങ്ങേറുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷ്മണും മുന്‍ ഓസീസ് താരം മൈക്കിള്‍ ക്ലര്‍ക്കും സ്റ്റാര്‍ ഇന്ത്യയ്ക്കുവേണ്ടി ഇരു ടീമുകളെയും വിലയിരുത്തി. ആതിഥേയരെന്ന നിലയിലും നിലവിലെ ഫോം കണക്കിലെടുത്തും ഇന്ത്യയ്ക്കാണ് ലക്ഷ്മണന്‍ പരമ്പര വിജയം പ്രവചിക്കുന്നത്. ക്ലര്‍ക്ക് ആവട്ടെ ഓസ്‌ട്രേലിയ നേരിയ മാര്‍ജിനില്‍ ജയിക്കുമെന്നും വിലയിരുത്തുന്നു.

indiaaustre

രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാര്‍ ആണെന്നത് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാര്‍ എന്ന നിലയിലും ഇരുവരും അങ്ങേയറ്റം പ്രൊഫണലാണ്. ശ്രീലങ്കയില്‍ മികവു തെളിയിച്ച ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇത് ആവര്‍ത്തിക്കും. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കുമെന്നും ലക്ഷ്ണന്‍ പറയുന്നു.

അതേസമയം, ഇരു ടീമുകളിലും മികച്ച താരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കം കാട്ടുന്നവര്‍ അന്തിമ വിജയം നേടുമെന്ന് ക്ലര്‍ക്ക് പറഞ്ഞു. സ്റ്റീവ് സ്മിത്തും വിരാട് കോലിയും മികച്ച കളിക്കാരാണ്. എന്നാല്‍ ടീമെന്ന നിലയില്‍ നേരിയ മുന്‍തൂക്കം ഓസ്‌ട്രേലിയയ്ക്കാണെന്ന് കരുതുന്നു. ഓസീസ് 3-2 എന്ന മാര്‍ജിനില്‍ ഏകദിന പരമ്പര നേടുമെന്നും ക്ലര്‍ക്ക് പറഞ്ഞു.

Story first published: Thursday, September 14, 2017, 8:52 [IST]
Other articles published on Sep 14, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍