വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഡികോക്കിനെ ഭയക്കണം... കോലിയുടെ ഫേവറിറ്റ് എതിരാളി, ഇവ അറിയണം

മാര്‍ച്ച് 12നാണ് ആദ്യ ഏകദിനം

ധര്‍മശാല: ന്യൂസിലാന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിനു ശേഷം ടീം ഇന്ത്യ വീണ്ടുമൊരു പരമ്പരയ്ക്കു കച്ചമുറുക്കുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് കൊമ്പുകോര്‍ക്കുന്നത്. മാര്‍ച്ച് 12നു ധര്‍മശാലയിലാണ് പരമ്പരയിലെ ആദ്യ മല്‍സരം.

All The Stats You Need To Know About India Vs South Africa Matches | Oneindia Malayalam

IPL 2020: വീണ്ടും മിന്നിക്കുമോ മുംബൈ? ടീമിനെ അറിയാം... തുറുപ്പുചീട്ടുകളെയുംIPL 2020: വീണ്ടും മിന്നിക്കുമോ മുംബൈ? ടീമിനെ അറിയാം... തുറുപ്പുചീട്ടുകളെയും

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ വൈറ്റ്‌വാഷിന് ദക്ഷിണാഫ്രിക്കയോട് കണക്കു ചോദിക്കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. വരാനിരിക്കുന്ന പരമ്പരയിലെ പ്രധാനപ്പെട്ട നമ്പറുകളിലേക്ക് ഒന്നു കണ്ണോടിക്കാം.

ബുംറയ്ക്കു ഒരു വിക്കറ്റ് മാത്രം

ബുംറയ്ക്കു ഒരു വിക്കറ്റ് മാത്രം

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ സംബന്ധിച്ച് 2020 അത്ര മികച്ചതല്ല. ഈ വര്‍ഷം ആറ് ഏകദിനങ്ങളില്‍ പന്തെറിഞ്ഞ അദ്ദേഹത്തിനു ഒരേയൊരു വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ കഴിഞ്ഞത്.
ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ബുംറയുടെ ഏക വിക്കറ്റ്. ആദം സാംപയായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഇര.

അഞ്ച് തോല്‍വികള്‍

അഞ്ച് തോല്‍വികള്‍

വ്യത്യസ്ത ഫോര്‍മാറ്റുകളിലായി തുടര്‍ച്ചയായ അഞ്ചു പരാജയങ്ങള്‍ക്കു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പര കൂടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ളത്. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യ തുടര്‍ന്നു നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും വൈറ്റ് വാഷ് ചെയ്യപ്പെട്ടു.

കോലിയും സെഞ്ച്വറിയും

കോലിയും സെഞ്ച്വറിയും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാനമായി കളിച്ച 22 ഇന്നിങ്‌സുകളിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു സെഞ്ച്വറി നേടാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം കടന്നത്. ഇതിനു മുമ്പ് രണ്ടു തവണ മാത്രമേ തുടര്‍ച്ചയായി 20ല്‍ അധികം ഇന്നിങ്‌സുകളില്‍ നിന്നും സെഞ്ച്വറി കോലിയില്‍ നിന്നു അകന്നുനിന്നിട്ടുള്ളൂ.

കുല്‍-ചാ സഖ്യം

കുല്‍-ചാ സഖ്യം

ഇന്ത്യയുടെ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ചേര്‍ന്ന് വെറും ഏകദിനങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊയ്തത് 38 വിക്കറ്റുകളാണ്. ചഹല്‍ 20 വിക്കറ്റുകളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ കുല്‍ദീപ് 18 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. രണ്ടു നാലു വിക്കറ്റ് നേട്ടവും ഒരു അഞ്ചു വിക്കറ്റ് നേട്ടവും ചഹലിന്റെ പേരിലുണ്ട്.

ഡികോക്കിന്റെ ശരാശരി

ഡികോക്കിന്റെ ശരാശരി

ഏകദിനത്തില്‍ ഇന്ത്യക്കെതിരേ 60.3 എന്ന മികച്ച ബാറ്റിങ് ശരാശരിയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിക്കുള്ളത്. ഏകദിനത്തില്‍ അദ്ദേഹത്തിനു ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റിങ് ശരാശരിയുള്ളതും ഇന്ത്യക്കെതിരേയാണ്. ഇന്ത്യക്കെതിരേ 13 ഏകദിനങ്ങളില്‍ നിന്നും 784 റണ്‍സാണ് ഡികോക്കിന്റെ സമ്പാദ്യം. അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു.

കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ കോലിക്കു മികച്ച റെക്കോര്‍ഡാണുള്ളത്. 25 ഇന്നിങ്‌സുകളില്‍ നിന്നും 1287 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 64.35 ശരാശരിയില്‍ നാലു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

Story first published: Tuesday, March 10, 2020, 16:46 [IST]
Other articles published on Mar 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X