ഫൈവ് സ്റ്റാറാവാന്‍ കോലിക്കൂട്ടം... ജയിച്ചാല്‍ ഓസീസിനൊപ്പം, ഇനി ക്ലൈമാക്‌സ്

Written By:

സെഞ്ചൂറിയന്‍: ചരിത്രനേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ടീം ഇന്ത്യ ജയത്തോടെ തന്നെ പരമ്പരയിലെ ക്ലൈമാക്‌സ് ശുഭകരമാക്കാനുറച്ച് പാഡണിയുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആറാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച സെഞ്ചൂറിയനില്‍ നടക്കും. വൈകീട്ട് 4.30നാണ് മല്‍സരം ആരംഭിക്കുന്നത്.

ആറു മല്‍സരങ്ങളുടെ പരമ്പര ഇതിനകം 4-1ന് പോക്കറ്റിലാക്കിയതിന്റെ ആവേശത്തിലാണ് കോലിയും സംഘവും. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ഏകദിന പരമ്പര വിജയം കൂടിയായിരുന്നു ഇത്. അഞ്ചാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തോടെയാണ് ഇന്ത്യ പരമ്പരയില്‍ അപരാജിത ലീഡ് കരസ്ഥമാക്കിയത്.

 മാറ്റങ്ങളുണ്ടാവും

മാറ്റങ്ങളുണ്ടാവും

പരമ്പര ഇതിനകം വരുതിയിലാക്കിയതിനാല്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ആറാം ഏകദിനത്തില്‍ ഇറങ്ങുകയെന്നാണ് വിവരം. ക്യാപ്റ്റന്‍ കോലി തന്നെ കഴിഞ്ഞ മല്‍സരത്തിനു ശേഷം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതുവരെ പരമ്പരയില്‍ കളികക്കാന്‍ അവസരം ലഭിക്കാത്തവരെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ഇതുവരെ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ഇവര്‍ ചിലര്‍ക്കെങ്കിലും ആറാം ഏകദിനത്തില്‍ നറുക്കുവീഴും.

മധ്യനിരയുടെ മോശം ഫോം

മധ്യനിരയുടെ മോശം ഫോം

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കോലി എന്നീ മൂന്നു മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങിനു അടിത്തറയിട്ടത്. മൂവരും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചതിനാല്‍ തന്നെ മധ്യനിര കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടുമില്ല. ചില കളികളില്‍ മധ്യനിരയ്ക്ക് അവസരം ലഭിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.
അതുകൊണ്ടു തന്നെ മധ്യനിരയില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ അവസാന കളിയില്‍ ഇറങ്ങുക. അജിങ്ക്യ രഹാനെയ്ക്കു പകരം മനീഷ് പാണ്ഡെയോ ദിനേഷ് കാര്‍ത്തികോ കളിച്ചേക്കും.

ഇന്ത്യയെ കാത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി

ഇന്ത്യയെ കാത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി

മറ്റൊരു റെക്കോര്‍ഡ് കൂടിയാണ് വെള്ളിയാഴ്ച ഇന്ത്യയെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച ജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അഞ്ച് ഏകദിനങ്ങളില്‍ വെന്നിക്കൊടി പാറിക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറും. നേരത്തേ ഓസ്‌ട്രേലിയക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളൂ 2001-02 സീസണിലെ പര്യടനത്തിനാണ് കംഗാരുപ്പട അഞ്ചു വിജയങ്ങള്‍ നേടി റെക്കോര്‍ഡിട്ടത്.

ഇന്ത്യയുടെ ഭാഗ്യവേദി

ഇന്ത്യയുടെ ഭാഗ്യവേദി

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഭാഗ്യവേദി കൂടിയാണ് ആറാം ഏകദിനം നടക്കുന്ന സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക്. ഈ പരമ്പരയില്‍ ഇതു രണ്ടാം തവണയാണ് സെഞ്ചൂറിയന്‍ ഏകദിനത്തിനു വേദിയാവുന്നത്. നേരത്തേ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒമ്പതു വിക്കറ്റിനു തകര്‍ത്തുവിട്ടത് ഇതേ സ്‌റ്റേഡിയത്തിലായിരുന്നു.

 യാദവ് റെക്കോര്‍ഡിനടുത്ത്

യാദവ് റെക്കോര്‍ഡിനടുത്ത്

പരമ്പരയില്‍ റിസ്റ്റ് സ്പിന്‍ ബൗളിങിലൂടെ ദക്ഷിണാഫ്രിക്കയുടെ പേടിസ്വപ്‌നമായി മാറിയ കുല്‍ദീപ് യാദവ് പുതിയൊരു റെക്കോര്‍ഡിനടുത്താണ്. ആറാം ഏകദിനത്തില്‍ മൂന്നു വിക്കറ്റുകള്‍ കൂടി നേടാനായാല്‍ രണ്ടു ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന ബൗളറായി യാദവ് മാറും. നിലവില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
18 വിക്കറ്റുകള്‍ വീതമെടുത്ത ജവഗല്‍ ശ്രീനാഥിന്റെയും അമിത് മിശ്രയുടെയും പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

Story first published: Thursday, February 15, 2018, 11:42 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍