വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യയുടെ ശക്തമായ ഏകദിന 11 ഇതാ, വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍

മുംബൈ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ജൂലൈയില്‍ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരം വീതമുള്ള ഏകദിനവും ടി20യുമാണ് ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ കളിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിനായതിനാല്‍ ബി ടീമുമായാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡുമുണ്ട്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇവരില്‍ നിന്നുള്ള ഇന്ത്യയുടെ മികച്ച ഏകദിന പ്ലേയിങ് 11നെ തിരഞ്ഞെടുക്കാം.

India’s Strongest Playing XI For The ODI Series Against Sri Lanka
ശിഖര്‍ ധവാന്‍-പൃഥ്വി ഷാ

ശിഖര്‍ ധവാന്‍-പൃഥ്വി ഷാ

സീനിയര്‍ താരവും ടീമിന്റെ നായകനുമായ ശിഖര്‍ ധവാനോടൊപ്പം പൃഥ്വി ഷായാണ് ഓപ്പണര്‍. ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഒരുമിച്ച് ഓപ്പണ്‍ ചെയ്യുന്ന ഇരുവരും തമ്മില്‍ മികച്ച കൂട്ടുകെട്ടാണുള്ളത്. അത് ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാനായേക്കും. പൃഥ്വി കടന്നാക്രമിച്ച് കളിക്കുമ്പോള്‍ ധവാന് നായകനെന്ന നിലയില്‍ നിലയുറപ്പിച്ച് കളിക്കാം. അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് പൃഥ്വി നടത്തിയത്.

മനീഷ് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍

മനീഷ് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍

ഇന്ത്യക്കായി 26 ഏകദിനം കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. സീനിയര്‍ താരമായ മനീഷിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാറില്ല. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നെങ്കിലും ശ്രീലങ്കന്‍ പരമ്പരയിലേക്ക് പരിഗണിക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ അനുയോജ്യന്‍ മനീഷാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് ഏകദിന അരങ്ങേറ്റത്തിനും അവസരം ലഭിച്ചേക്കും.

അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനും ടീമിന്റെ വിക്കറ്റ് കീപ്പറും മലയാളി താരം സഞ്ജു സാംസണാണ്. രാഹുല്‍ ദ്രാവിഡിന്റെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അവസരം ലഭിച്ചപ്പോഴൊന്നും മികവിനൊത്ത് ഉയരാന്‍ സഞ്ജുവിനായിരുന്നില്ല.

ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍

ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. പരിക്കിനെ തുടര്‍ന്ന് ബൗളിങ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഹര്‍ദിക്കിന് ഇത്തവണ അവസരം ലഭിച്ചില്ല. ഏഴാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. എട്ടാമന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഭുവി ഇംഗ്ലണ്ട് പരമ്പരയിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

ദീപക് ചഹാര്‍, ചേതന്‍ സക്കറിയ, യുസ്‌വേന്ദ്ര ചഹാല്‍

ദീപക് ചഹാര്‍, ചേതന്‍ സക്കറിയ, യുസ്‌വേന്ദ്ര ചഹാല്‍

സ്വിങ് ബൗളറായ ദീപക് ചഹാറാണ് ഒമ്പതാമന്‍. ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ദീപക് ചഹാര്‍. 10ാമനായി യുവതാരം ചേതന്‍ സക്കറിയയാണുള്ളത്. ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം നടത്തി കൈയടി നേടിയ താരമാണ് ചേതന്‍ സക്കറിയ. 11ാമന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലാണ്. വരുണ്‍ ചക്രവര്‍ത്തി,കുല്‍ദീപ് യാദവര്‍ക്ക് ഏകദിനത്തില്‍ പുറത്തിരിക്കേണ്ടി വരാനാണ് സാധ്യത.

Story first published: Sunday, June 13, 2021, 15:43 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X