വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിഷന്‍ ന്യൂസിലന്‍ഡ്: കിവികളെ പിടിക്കാന്‍ ഇന്ത്യയിറങ്ങുന്നു... ആദ്യ അങ്കം നാപ്പിയറില്‍

അഞ്ചു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്

By Manu
മിഷന്‍ ന്യൂസിലന്‍ഡ്: കിവികളെ പിടിക്കാന്‍ ഇന്ത്യ | Oneindia Malayalam

നാപ്പിയര്‍: ഓസ്‌ട്രേലിയന്‍ മണ്ണിലെ ചരിത്ര നേട്ടങ്ങള്‍ക്കു ശേഷം ടീം ഇന്ത്യ അടുത്ത അങ്കത്തിനിറങ്ങുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളിയാരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

ക്രിക്കറ്റിലെ കിങായി വീണ്ടും കോലി... ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍, ഹാട്രിക്ക് പുരസ്‌കാരങ്ങള്‍ ക്രിക്കറ്റിലെ കിങായി വീണ്ടും കോലി... ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍, ഹാട്രിക്ക് പുരസ്‌കാരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരേ ആദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈക്കലാക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. നാപ്പിയറിലെ മക്ലീന്‍ പാര്‍ക്കാണ് മല്‍സരത്തിനു വേദിയാവുന്നത്.

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 96 മല്‍സരങ്ങളില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ 51ലും ജയം ഇന്ത്യക്കായിരുന്നു. 45 മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡാണ് ജയിച്ചത്. ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 31 മല്‍സരങ്ങളില്‍ 10 എണ്ണത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. 21 കളികളില്‍ കിവികള്‍ വെന്നിക്കൊടി പാറിച്ചു. ആദ്യ ഏകദിനത്തിന്റെ വേദിയായ നാപ്പിയറില്‍ ന്യൂസിലാന്‍ഡ് 3-2ന് ലീഡ് ചെയ്യുകയാണ്.

അവസാന പരമ്പര

അവസാന പരമ്പര

2017ല്‍ ന്യൂസിലാന്‍ഡ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴാണ് ഏകദിന പരമ്പരയില്‍ ഇരുടീമും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് കോലിപ്പട 2-1ന് പരമ്പര പോക്കറ്റിലാക്കിയിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഇന്ത്യ അവസാനമായി ഏകദിന പരമ്പര കളിച്ചത് 2014ലാണ്. അന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവികള്‍ 4-0ന് ഇന്ത്യയെ നാണം കെടുത്തിയിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഇന്ത്യ മികച്ച ഫോമില്‍

ഇന്ത്യ മികച്ച ഫോമില്‍

ഐസിസിയുടെ ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ മികച്ച ഫോമിലാണ്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുള്‍പ്പെടുന്ന മികച്ച ബൗളിങ് നിരയും ഇന്ത്യക്കുണ്ട്.
ഓസീസിനെതിരായ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി നേടി മുന്‍ നായകന്‍ എംഎസ് ധോണി ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവം മറ്റുള്ളവര്‍ക്കു നികത്താനാവുമെന്ന പ്രതീക്ഷയിലാണ് കോലി.

ന്യൂസിലാന്‍ഡിനെ സൂക്ഷിക്കണം

ന്യൂസിലാന്‍ഡിനെ സൂക്ഷിക്കണം

ലോക ക്രിക്കറ്റിലെ അപകടകാരികളായ ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. മല്‍സരം അവരുടെ നാട്ടില്‍ കൂടി ആയതിനാല്‍ ഇന്ത്യ കൂടുതല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ശക്തമായ ബാറ്റിങ്, ബൗളിങ് ലൈനപ്പ് കിവികള്‍ക്കുണ്ട്. ഇവയോടൊപ്പം കെയ്ന്‍ വില്ല്യംസണെന്ന തന്ത്രശാലിയായ ക്യാപ്റ്റനും ഇന്ത്യയുടെ ഉറക്കം കെടുത്തും.
ബാറ്റിങില്‍ വില്ല്യംസണിനൊപ്പം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ് എന്നിവരും ബൗളിങില്‍ ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി എന്നിവരും ഇന്ത്യക്കു വെല്ലുവിളിയാവും.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍/ ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ലാതം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ്, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍.

Story first published: Tuesday, January 22, 2019, 16:14 [IST]
Other articles published on Jan 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X