വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിന്റെ കണ്ണുനീര് വീണ മത്സരം, കാരണക്കാരന്‍ ധോണി, ആരാധകര്‍ മറക്കില്ല ഇന്ത്യയുടെ ഈ മത്സരം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായും ധോണിയെന്ന മഹാപ്രതിഭ ഇന്ത്യയെ നിരവധി തവണ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ട പല മത്സരങ്ങളിലും ഇന്ത്യയെ ആടി ഉലയാതെ മികച്ച നിലയിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ രക്ഷകനായും ഇതിഹാസമായും വാഴ്ത്തപ്പെടുന്ന ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തിയ ഒരു മത്സരമുണ്ട്. 2016 ആഗസ്റ്റ് 27ന് നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരം. വെടിക്കെട്ട് ബാറ്റിങ് കണ്ട പോരാട്ടത്തില്‍ ഒരു റണ്‍സിനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റത്. അതിന് കാരണമായത് എംഎസ് ധോണിയാണെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 245 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ പേസ് ബൗളര്‍മാരെല്ലാം കണക്കിന് തല്ലുകൊണ്ട മത്സരത്തില്‍ എവിന്‍ ലെവിസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 49 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒമ്പത് സിക്‌സുമടക്കം 100 റണ്‍സാണ് ലെവിസ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോണ്‍സന്‍ ചാള്‍സ് 33 പന്തില്‍ 79 റണ്‍സും അടിച്ചെടുത്തു. 6 ഫോറും 7 സിക്‌സുമാണ് ചാള്‍സ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 126 റണ്‍സാണ് ഇരുവരും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിന് സമ്മാനിച്ചത്. ആന്‍ഡ്രേ റസല്‍ (22),കീറോണ്‍ പൊള്ളാര്‍ഡ് (22) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

2

മറുപടിക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രഹാനെയെ (7) നഷ്ടമായി. വിരാട് കോലിയും (9 പന്തില്‍ 16) പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിത് ശര്‍മ (28 പന്തില്‍ 62) തകര്‍ത്തടിച്ചു. എന്നാല്‍ രോഹിതും വീണതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. എന്നാല്‍ നാലാം വിക്കറ്റിലെ ധോണി -രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യക്കായി തകര്‍ത്തടിച്ചു. രാഹുല്‍ 51 പന്തില്‍ 110 റണ്‍സുമായി പുറത്താവാതെ നിന്നു. ധോണി 25 പന്തില്‍ നേടിയത് 43 റണ്‍സ്. ധോണിയുടെയും രാഹുലിന്റെയും ചെറുത്ത് നില്‍പ്പ് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് നായകനായ ധോണി തന്നെ വില്ലനായി മാറിയത്.

3


അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് എട്ട് റണ്‍സ്. പന്തെറിയാന്‍ ഡ്വെയ്ന്‍ ബ്രാവോ. ആദ്യ പന്തില്‍ ധോണിയും രണ്ടാം പന്തില്‍ രാഹുലും സിംഗിള്‍ നേടി. മൂന്നാം പന്തില്‍ ലെഗ്‌ബൈയില്‍ ധോണി ഒരു റണ്‍സും നാലാം പന്തില്‍ രാഹുലും സിംഗിള്‍ നേടി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ധോണി നേടിയതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. എന്നാല്‍ ബ്രാവോയുടെ സ്ലോ ബോളില്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി ധോണി പുറത്താവുമ്പോള്‍ മറുവശത്ത് രാഹുല്‍ തലകുനിച്ചിരുന്നു കണ്ണീര്‍ വാര്‍ത്തു.

ഒരു റണ്‍സകലെയാണ് ഇന്ത്യ വീണത്. അന്ന് ജയിച്ചിരുന്നെങ്കില്‍ അന്താരാഷ്ട്ര ടി20യില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തമാക്കാമായിരുന്നു. കെ എല്‍ രാഹുലിന്റെ മനോഹര ഇന്നിങ്‌സ് ചരിത്ര നേട്ടത്തിന്റെ ഭാഗമായും മാറാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ധോണിയുടെ പുറത്താകല്‍ ഇന്ത്യന്‍ ആരാധകരുടെ മനസിലെ ഉണങ്ങാത്ത മുറിവായി.

Story first published: Tuesday, July 13, 2021, 12:27 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X