വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ പിടിമുറുക്കി, വന്‍ ലീഡിലേക്ക്...

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 161 റണ്‍സില്‍ അവസാനിച്ചിരുന്നു

1
42376

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാമിന്നിങ്‌സില്‍ 168 റണ്‍സിന്റെ മികച്ച ലീഡ് കരസ്ഥമാക്കിയ ഇന്ത്യ രണ്ടാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു കഴിഞ്ഞു. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 124 റണ്‍സെടുത്തു. എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കു ഇപ്പോള്‍ 292 റണ്‍സിന്റെ ലീഡുണ്ട്. ചേതേശ്വര്‍ പുജാരയും (33*) ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് (8*) ക്രീസില്‍. ശിഖര്‍ ധവാനും (44) ലോകേഷ് രാഹുലുമാണ് (36) പുറത്തായത്. നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് വെറും 161 റണ്‍സില്‍ അവസാനിച്ചിരുന്നു.

1

ഉജ്ജ്വല ബൗളിങിലൂടെ ആതിഥേയരെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പാണ്ഡ്യ അഞ്ചു പേരെ പുറത്താക്കിയത്. ടെസ്റ്റ് കരിയറില്‍ താരം ഇതാദ്യമായാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതമെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. അലെസ്റ്റര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്‌സ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നേരത്തേ ആറു വിക്കറ്റിന് 307 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യക്കു 22 റണ്‍സ് കൂടി മാത്രമേ സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. മികച്ച ഫോമില്‍ കളിച്ച അരങ്ങേറ്റക്കാരനായ റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്കു ആദ്യം നഷ്ടമായത്. 24 റണ്‍സെടുത്ത പന്തിനെ സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 51 പന്തുകളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

2

ടീം സ്‌കോര്‍ 323 റണ്‍സില്‍ നില്‍ക്കവെയായിരുന്നു പന്തിന്റെ മടക്കം. 14 റണ്‍സെടുത്ത അശ്വിനെയും ബ്രോഡ് ക്ലീന്‍ബൗള്‍ഡാക്കിയതോടെ സ്‌കോര്‍ 350ല്‍ എത്തിക്കുകയെന്ന ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. മുഹമ്മദ് ഷമിയെയും (3) ജസ്പ്രീത് ബുംറയെയും (0) പുറത്താക്കി ആന്‍ഡേഴ്‌സന്‍ ഇന്ത്യയുടെ ഇന്നിങ്‌സിന് തിരശീലയിട്ടു. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (97) അജിങ്ക്യ രഹാനെയുടെയും (81) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 152 പന്തില്‍ 11 ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. രഹാനെ 131 പന്തില്‍ 12 ബൗണ്ടറികളോടെയാണ് 81 റണ്‍സ് നേടിയത്. ശിഖര്‍ ധവാന്‍ (35), ലോകേഷ് രാഹുല്‍ (23), ചേതേശ്വര്‍ പുജാര (14), ഹര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ നേട്ടം കൊയ്തത്. ആദില്‍ റഷീദിനു ഒരു വിക്കറ്റ് ലഭിച്ചു. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

Story first published: Sunday, August 19, 2018, 23:44 [IST]
Other articles published on Aug 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X