Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്‍- സായ് ഓപ്പണിങ്!! 4ല്‍ ശ്രേയസ്, ടീമില്‍ ഭുവിയും; സൂര്യയുടെ ടീം ഇന്ത്യയെ ഈ 11 വിറപ്പിക്കും

19ാം ഐപിഎല്‍ സീസണ്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. 60 മല്‍സരങ്ങള്‍ പൂര്‍ത്തിയായിട്ടും പ്ലേഓഫിനെ കുറിച്ച് വ്യക്തമായൊരു ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. പോയിന്റ പട്ടികയിലെ മുന്‍നിര ടീമുകള്‍ തമ്മില്‍ പ്ലേഓഫിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വരുംദിവസങ്ങളില്‍ മാത്രമേ ഇതേക്കുറിച്ച് ചിത്രം പൂര്‍ണമായും തെളിയുകയുള്ളൂ.

സീസണില്‍ ഇതുവരെ പിന്നിട്ടു കഴിഞ്ഞ മല്‍സരങ്ങളെടുത്താല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇവരില്‍ ചിലരാവട്ടെ നിലവിലെ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗവുമല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

SHUBMAN GILL

സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ വിറപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ 11നെ ഈ താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കാന്‍ കഴിയും. ആരൊക്കെയാവും ഈ ഇലവന്റെ ഭാഗമാവുകയെന്നു നമുക്കു നോക്കാം.

ടീമില്‍ ആരെല്ലാം?

ഐപിഎല്ലില്‍ കസറുന്ന ഇന്ത്യന്‍ താരങ്ങളുടെ ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇതേ ടീമില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായ സായ് സുദര്‍ശനുമാണ്. രണ്ടു പേരും ഈ സീസണില്‍ ജിടിക്കായി റണ്‍സ് വാരിക്കൂട്ടുകയാണ്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരില്‍ സായിയും ഗില്ലും ആദ്യ രണ്ടു സ്ഥാനങ്ങളിലുമുണ്ട്.

കഴിഞ്ഞ തവണ ഓറഞ്ച് ക്യാപ്പ് സ്വന്ത്മാക്കിയ സായ് ഇത്തവണയും ഈ നേട്ടത്തിലേക്കു കുതിക്കുകയാണ്. 13 മല്‍സരങ്ങളില്‍ നിന്നും 554 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ഗില്ലാവട്ടെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ മിന്നിക്കുകയാണ്. 12 മാച്ചില്‍ അഞ്ചു ഫിഫ്റ്റികളടക്കം 552 റണ്‍സോടെ അദ്ദേഹം സായിക്കു തൊട്ടു പിറകിലുമുണ്ട്. ഈ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും ഗില്ലാണ്.

ഗില്‍-സായ് ഓപ്പണിങ് ജോടിക്കു ശേഷം ഇന്ത്യന്‍ ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രജത് പാട്ടിധാര്‍ എന്നിവരാണുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 11 ഇന്നിങ്‌സുകളില്‍ നിന്നും 367 റണ്‍സ് ദേവ്ദത്ത് നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.

പഞ്ചാബ് കിങ്‌സ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് ഇത്തവണയും മോശമാക്കിയിട്ടില്ല. 11 ഇന്നിങ്‌സുകളില്‍ അഞ്ചു അഞ്ചു ഫിഫ്റ്റിയടക്കം 396 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഈ സീസണിലെ റണ്‍വേട്ടക്കാരനാണ് രാഹുല്‍. 12 മാച്ചില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 477 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

ആര്‍സിബി ക്യാപ്റ്റന്‍ പാട്ടിധാറും ഈ സീസണില്‍ മിന്നും ഫോമിലാണ്. 11 ഇന്നിങ്‌സുകളില്‍ 337 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെയാണിത്. ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ തിളങ്ങാന്‍ പാട്ടിധാറിനു സാധിക്കുകയും ചെയ്തു.

BHUVNESHWAR KUMAR

ഈ ഇന്ത്യന്‍ ഇലവനിലെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. ബാറ്റിങിലും ബൗളിങിലും ടീമിനു വേണ്ടി മികച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിച്ച താരമാണ് അദ്ദേഹം. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക രാജസ്ഥാന്‍ റോയല്‍സിനായി 11 വിക്കറ്റെടുത്ത രവി ബിഷ്‌നോയിയാണ്.

പേസ് നിരയില്‍ ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാര്‍, സിഎസ്‌കെയുടെ അന്‍ഷുല്‍ കംബോജ്, എല്‍എസ്ജിയുടെ പ്രിന്‍സ് യാദവ് എന്നിവരുമുണ്ട്. ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ ടോപ്പ് ഫൈവിലുള്ളവരാണ് മൂന്നു പേരും. ഭുവി 22 വിക്കറ്റോടെ തലപ്പത്തുണ്ടെങ്കില്‍ കംബോജ് 19ഉം പ്രിന്‍സ് 16ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ ബെസ്റ്റ് 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രജത് പാട്ടിധാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവി ബിഷ്‌നോയ്, അന്‍ഷുല്‍ കംബോജ്, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്.

Story first published: Sunday, May 17, 2026, 14:52 [IST]
Other articles published on May 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+