വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയമുറപ്പിച്ച് ടീം ഇന്ത്യ... ജയം ഒരു വിക്കറ്റ് മാത്രമകലെ, ഇംഗ്ലണ്ട് 9ന് 311

ഇംഗ്ലണ്ടിന് ജയിക്കാന്‍ 210 റണ്‍സ് കൂടി വേണം

1
42376

നോട്ടിങ്ഹാം: ആദ്യ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനു മുന്നില്‍ ദയനീയമായി കീഴടങ്ങിയ ടീം ഇന്ത്യ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയത്തിന് അരികെ. 521 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റിന് 311 റണ്‍സെന്ന നിലയില്‍ തോല്‍വിക്ക് തൊട്ടരികിലാണ്. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനിയും 210 റണ്‍സ് കൂടി വേണം. ആദില്‍ റഷീദും (30*) ജെയിംസ് ആന്‍ഡേഴ്‌സനുമാണ് (8*) ക്രീസില്‍.

1

ജോസ് ബട്‌ലര്‍ (106) പൊരുതി നേടിയ സെഞ്ച്വറിക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. 176 പന്തില്‍ 21 ബൗണ്ടറികളടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബട്‌ലറുടെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. ബെന്‍ സ്റ്റോക്‌സാണ് (62) മറ്റൊരു പ്രധാന സ്‌കോറര്‍. റഷീദിനെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും (20) മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളലവരൊന്നും 20 റണ്‍സ് തികച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ ഇന്ത്യ ഏഴു വിക്കറ്റിന് 352 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ വലിയ ലീഡ് നേടാന്‍ സഹായിച്ചത്. കോലി 103 റണ്‍സെടുത്ത് പുറത്തായി. 197 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ചേതേശ്വര്‍ പുജാരയും (72), ഹര്‍ദിക് പാണ്ഡ്യയുമാണ് (52*) മറ്റു സ്‌കോറര്‍മാര്‍. ശിഖര്‍ ധവാന്‍ (44), ലോകേഷ് രാഹുല്‍ (36), അജിങ്ക്യ രഹാനെ (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് വെറും 161 റണ്‍സില്‍ അവസാനിച്ചിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ആതിഥേയരെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പാണ്ഡ്യ അഞ്ചു പേരെ പുറത്താക്കിയത്. ടെസ്റ്റ് കരിയറില്‍ താരം ഇതാദ്യമായാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതമെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. അലെസ്റ്റര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്‌സ് (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ട് ബാറ്റിങ് കോച്ചും കോലി ഫാന്‍!! നായകനെക്കുറിച്ച് പറഞ്ഞത്... അഭിമാനിക്കാന്‍ എന്ത് വേണം?ഇംഗ്ലണ്ട് ബാറ്റിങ് കോച്ചും കോലി ഫാന്‍!! നായകനെക്കുറിച്ച് പറഞ്ഞത്... അഭിമാനിക്കാന്‍ എന്ത് വേണം?

ഇംഗ്ലണ്ടിലെ ദുരന്തങ്ങള്‍... ഇനി കളിക്കില്ല? ഇവരോട് ഇന്ത്യ പറയും കടക്ക് പുറത്ത്!!ഇംഗ്ലണ്ടിലെ ദുരന്തങ്ങള്‍... ഇനി കളിക്കില്ല? ഇവരോട് ഇന്ത്യ പറയും കടക്ക് പുറത്ത്!!

ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (97) അജിങ്ക്യ രഹാനെയുടെയും (81) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 152 പന്തില്‍ 11 ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. രഹാനെ 131 പന്തില്‍ 12 ബൗണ്ടറികളോടെയാണ് 81 റണ്‍സ് നേടിയത്. ശിഖര്‍ ധവാന്‍ (35), റിഷഭ് പന്ത് (24), ലോകേഷ് രാഹുല്‍ (23), ചേതേശ്വര്‍ പുജാര (14), ഹര്‍ദിക് പാണ്ഡ്യ (18), ആര്‍ അശ്വിന്‍ (14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ നേട്ടം കൊയ്തത്. ആദില്‍ റഷീദിനു ഒരു വിക്കറ്റ് ലഭിച്ചു.

Story first published: Wednesday, August 22, 2018, 0:01 [IST]
Other articles published on Aug 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X