വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ പാക്കിസ്ഥാനെ പുറത്താക്കാന്‍ ശ്രമിച്ചോളൂ, പക്ഷെ നടക്കുന്ന കാര്യമല്ലെന്ന് ഗാവസ്‌കര്‍

പാക്കിസ്ഥാനെ പുറത്താക്കാന്‍ സാധ്യതയില്ല | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്ന ശക്തമായ ആവശ്യവുമായി ബിസിസിഐ രംഗത്തെത്തുകയാണ്. ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കുന്ന ഒരു രാജ്യത്തെ ക്രിക്കറ്റില്‍ സഹകരിപ്പിക്കരുതെന്നാണ് ഇന്ത്യയുടെ ആവശ്യം. മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ലോകകപ്പില്‍ പാക്കിസ്ഥാനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കണമെന്ന് സിഒഎ ചീഫ് വിനോദ് റായ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണ്‍ 16ന് ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടുന്നുണ്ട്. ഇത് ഒഴിവാക്കണമെന്ന് മുന്‍ താരങ്ങളും ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം, ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ നേരിയ സാധ്യതപോലും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാനെ പുറത്താക്കാന്‍ സാധ്യതയില്ല

പാക്കിസ്ഥാനെ പുറത്താക്കാന്‍ സാധ്യതയില്ല

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും പാക്കിസ്ഥാനെ ലോകകപ്പില്‍നിന്നും പുറത്താക്കണമെന്ന ആവശ്യക്കാരനാണ്. എന്നാല്‍, അത് നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് അതിനായി സമ്മര്‍ദ്ദം ചെലുത്താം. ഇന്ത്യയുടെ ആവശ്യം മറ്റു രാജ്യങ്ങള്‍കൂടി അംഗീകരിക്കാതെ നടപ്പാകില്ല. മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. അതേസമയം, ഇന്ത്യയ്ക്ക് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിക്കില്ല

മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിക്കില്ല

ഐസിസിയേക്കാള്‍ ഐക്യരാഷ്ട്ര സംഘടനയെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ആശ്രയിക്കേണ്ടത്. പുല്‍വാമ ദുരന്തത്തില്‍ ഏവരും ദു:ഖിതരാണ്. എന്നാല്‍, ക്രിക്കറ്റ് കളിക്കുന്ന മറ്റു രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടില്ല. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും തങ്ങളെ ഒഴിവാക്കണമന്നുമാണ് അവര്‍ പറയുകയെന്നും മുന്‍താരം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനെ തോല്‍പ്പിക്കണം

പാക്കിസ്ഥാനെ തോല്‍പ്പിക്കണം

പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്ന് ഗാവസ്‌കര്‍ ഉപദേശിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര ഉപേക്ഷിച്ചാല്‍ അത് പാക്കിസ്ഥാനെ ബാധിക്കുമെന്നത് ശരിതന്നെ. എന്നാല്‍, ലോകകപ്പില്‍ കളിക്കാതിരുന്നാല്‍ രണ്ട് പോയന്റ് നഷ്ടമായേക്കും. അത് ഇന്ത്യയുടെ സാധ്യതകളെ ബാധിക്കുന്നതാണ്. പാക്കിസ്ഥാനെതിരെ കളിച്ച് അവരെ തോല്‍പ്പിക്കുകയാണ് വേണ്ടത്. ഇന്ത്യ കളിക്കാതിരുന്നാല്‍ അവര്‍ക്ക് അനാവശ്യമായി രണ്ട് പോയന്റുകള്‍ ലഭിക്കും. അത് ഇല്ലാതാക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

 ലോകകപ്പിനെക്കുറിച്ച് ചേതന്‍ ശര്‍മയും

ലോകകപ്പിനെക്കുറിച്ച് ചേതന്‍ ശര്‍മയും

കളിയില്‍നിന്നും പിന്മാറിയാല്‍ ഇന്ത്യയ്ക്ക് കനത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ശര്‍മയും മുന്നറിയിപ്പ് നല്‍കി. കളിയില്‍നിന്നും പിന്മാറുക അത്ര എളുപ്പമല്ലെന്നാണ് ചേതന്‍ ശര്‍മയുടെ വിലയിരുത്തല്‍. ടൂര്‍ണമെന്റിലെ നിയമം പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണ്. പിന്മാറിയാല്‍ ഇന്ത്യയ്ക്ക് വിലക്ക് ലഭിച്ചേക്കാം. അതല്ലെങ്കില്‍ വലിയ പിഴയൊടുക്കേണ്ടിവരുമെന്നും ശര്‍മ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഏറെ ആലോചിക്കാതെ തീരുമാനമെടുക്കരുതെന്നാണ് ശര്‍മയുടെ അഭിപ്രായം.

ഐസിസിയുടെ തീരുമാനം

ഐസിസിയുടെ തീരുമാനം

ഇന്ത്യ പാക് മത്സരം അനിശ്ചിതത്വത്തില്‍ നില്‍ക്കവെ ഐസിസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം റദ്ദാക്കില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സന്‍ അറിയിച്ചു. നിലവിലെ മത്സരക്രമത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Thursday, February 21, 2019, 15:34 [IST]
Other articles published on Feb 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X