ഓസീസ് പരമ്പര: എന്തുകൊണ്ട് സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിലില്ല? ഗാംഗുലി ചോദിക്കണമെന്ന് വെങ്‌സര്‍ക്കാര്‍

ദുബായ്: നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരെ യാത്രയാകുന്നത് ഓസ്‌ട്രേലിയയിലേക്കാണ്. ടെസ്റ്റും ഏകദിനും ടി20യുമടങ്ങുന്ന വലിയൊരു പരമ്പരയാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ഇതിനായുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ പ്രതീക്ഷിക്കാത്ത താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

രോഹിത് ശര്‍മയെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ഒഴിവാക്കിയത് വലിയ ചര്‍ച്ചയായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ഇന്ത്യന്‍ താരവും നിരീക്ഷകനുമായ ദിലീപ് വെങ്‌സര്‍ക്കാറാണ് സൂര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സൂര്യകുമാറിനെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് സൗരവ് ഗാംഗുലി ചോദിക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ ആവിശ്യപ്പെടുന്നത്.

'സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. ആരാണ് നിലവിലെ ഏറ്റവും മികച്ച പ്രതിഭാശാലിയായ താരം. അവരെയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. പ്രതിഭവെച്ച് സംസാരിക്കുമ്പോള്‍ സൂര്യകുമാറിനെ നിലവിലെ താരങ്ങളുമായി താരതമ്യം ചെയ്ത് സംസാരിക്കാന്‍ എനിക്കാവും. സ്ഥിരതയോടെ അവന്‍ റണ്‍സ് നേടുന്നു. ഇന്ത്യന്‍ ടീമില്‍ കയറാന്‍ ഇതില്‍ കൂടുതല്‍ എന്താണ് അവന്‍ ചെയ്യേണ്ടതെന്ന്'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

26-34 വയസ് ക്രിക്കറ്റ് കരിയറില്‍ നിര്‍ണ്ണായകമാണ്. 30കാരനായ സൂര്യ അവന്റെ കരിയറിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടത്തിലാണ്. ഫോമും ഫിറ്റ്‌നസും അല്ല മാനദണ്ഡമെങ്കില്‍ പിന്നില്‍ എന്താണ്? ആര്‍ക്കെങ്കിലും വിശദീകരിക്കാനാകുമോ? രോഹിത് പരിക്കിനെത്തുടര്‍ന്ന് കളിക്കില്ല. സൂര്യകുമാര്‍ മധ്യനിരയെ ശക്തിപ്പെടുത്തണം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്തുകൊണ്ടാണ് സൂര്യകുമാറിനെ ഐപിഎല്ലിലേക്ക് പരിഗണിക്കാത്തതെന്ന് ചോദിക്കണം'-വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

സൂര്യകുമാര്‍ യാദവിന് ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. നേരത്തെ കെകെആറിന്റെ ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന സൂര്യകുമാര്‍ പിന്നീട് മുംബൈയില്‍ എത്തിയതോടെ ടോപ് ഓഡറിലേക്കാണ് കൂടുതല്‍ പരിഗണിക്കപ്പെട്ടത്. നിലവില്‍ മുംബൈയുടെ മൂന്നാം നമ്പറിലെ വിശ്വസ്തനാണ് സൂര്യകുമാര്‍. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ ആണെന്നതാണ് ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാത്തതിന്റെ പ്രധാന കാരണം. ടോപ് ഓഡറില്‍ ഇന്ത്യ ശക്തരായതിനാല്‍ത്തന്നെ മധ്യനിരയിലേക്കാണ് മികച്ച താരങ്ങളെ വേണ്ടത്. അതിനാലാണ് ശ്രേയസ് അയ്യരേയും മനീഷ് പാണ്ഡയേയും പരിഗണിച്ചിട്ടും സൂര്യകുമാറിനെ സെലക്ടര്‍മാര്‍ പരിഗണിക്കാതിരുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, October 28, 2020, 15:20 [IST]
Other articles published on Oct 28, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X