For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ പ്രകടനങ്ങള്‍ക്കു വിലയില്ലേ? അവനെ എന്തിന് തഴഞ്ഞു, അഗാര്‍ക്കറും ഗംഭീറും മറുപടി പറയണം!!

ഇംഗ്ലണ്ടുമായി ഇപ്പോള്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ തഴഞ്ഞതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം രംഗത്ത്. മുംബൈയുടെ മുന്‍ ഓപ്പണറും നിലവില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയംഗവുമായ സാഹില്‍ കുക്രേജയാണ് രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിനത്തിലും മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശുന്ന ശ്രേയസിനെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലേക്കു തിരികെ വിളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പകരം മറുനാടന്‍ മലയാളി താരമായ കരുണ്‍ നായര്‍, പുതുമുഖമായ സായ് സുദര്‍ശന്‍ എന്നിവര്‍ക്കാണ് ടീമില്‍ സ്ഥാനം ലഭിച്ചത്. ഇതിനെയാണ് കുക്രേജ ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. റെഡിഫിനോടു (Rediff) സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHREYAS IYER

ഉത്തരം പറയണം

ശ്രേയസ് അയ്യര്‍ അതിഗംഭീര താരമാണെന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞതിന് സെലക്ടര്‍മാരും കോച്ചുമാരുമെല്ലാം ഉത്തരം പറയണമെന്നു സാഹില്‍ കുക്രേജ ആവശ്യപ്പെട്ടു. ശ്രേയസ്് അയ്യര്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ചില കാരണങ്ങളാല്‍ അദ്ദേഹമൊരു തകര്‍പ്പന്‍ കളിക്കാരന്‍ തന്നെയാണ്.

എന്തുകൊണ്ടോ ശ്രേയസിനു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. ഇതു എന്തുകൊണ്ടാണെന്നും എനിക്കറിയില്ല. ഇതു എന്തു കൊണ്ടാണെന്നതു സെലക്ടര്‍മാരും കോച്ചുമാരോ, ടീം മാനേജ്‌മെന്റോ ഉത്തരം പറയണമെന്നും കുക്രേജ ആവശ്യപ്പെടുന്നു.

ശ്രേയസ് ഇതുവരെ കൈവരിച്ചിട്ടുള്ള നേട്ടങ്ങളും ഇതിനകം ചെയ്തിട്ടുള്ള കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇല്ലെന്നത് ശരിക്കും ഷോക്കിങ് തന്നെയാണ്. താരമെന്ന നിലയില്‍ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അതിശയിപ്പിക്കുന്നതാണ്. ശ്രേയസിനെപ്പോലെ ഒരാള്‍ നമ്മുടെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെന്നത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും കുക്രേജ വിശദമാക്കി.

കഴിഞ്ഞ സീസണിലെ (2024-25) രഞ്ജി ട്രോഫിയില്‍ മുംബായ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസ് കാഴ്ചവച്ചത്. ഏഴിന്നിങ്‌സുകളില്‍ നിന്നും 90ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 68.57 ശരാശരിയില്‍ 480 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഐപിഎല്ലിലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിനു ഇതു കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 604 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്ത്.

SHREYAS IYER

2021ല്‍ ന്യൂസിലാന്‍ഡിനെതിരേ ഗ്രീന്‍പാര്‍ക്കില്‍ നടന്ന ടെസ്റ്റിലൂടെയാണ് ശ്രേയസ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ വെറും 14 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തിനു ഇതിനകം കളിക്കാനായിട്ടുള്ളൂ. 36.86 ശരാസരിയില്‍ 811 റണ്‍സും ശ്രേയസ് നേടി.

ഒരു സെഞ്ചട്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് അദ്ദേഹം കളിച്ചത്. അതിനു ശേഷം ഒരിക്കല്‍പ്പോലും ടെസ്റ്റ് ടീമിലേക്കു ശ്രേയസ് തിരിച്ചുവിളിക്കപ്പെടുകയും ചെയ്തിട്ടില്ല.

അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് ശ്രേയസിനുള്ളത്. മുംബൈയ്ക്കായി 81 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. 137 ഇന്നിങ്‌സുകളില്‍ നിന്നും 48.57 ശരാശരിയില്‍ 6363 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. 15 സെഞ്ച്വറികളും 33 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 233 റണ്‍സുമാണ്.

Story first published: Tuesday, July 22, 2025, 9:51 [IST]
Other articles published on Jul 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+