IND vs ENG: 'ഇംഗ്ലീഷ് പരീക്ഷ'യ്ക്കു മുമ്പ് ഇവര്‍ക്കു ഫോമിലെത്തണം! സന്നാഹത്തില്‍ തിളങ്ങിയേ തീരൂ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ അവസാന വട്ട തയ്യാറെടുപ്പിലാണ്. അടുത്ത മാസം ഒന്നിനാരംഭിക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനു മുമ്പ് ഒരു ചതുര്‍ദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ കളിക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ ലെസ്റ്റര്‍ഷെയറുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മല്‍സരം തുടങ്ങുക.

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മട2022-06-22ങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മട2022-06-22ങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ മല്‍സരങ്ങള്‍ക്കു മുമ്പ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കളിക്കാര്‍ക്കു ഫോമിലെത്താനുള്ള അവസരവുമായിരിക്കും ഈ സന്നാഹ മല്‍സരം. ഇന്ത്യന്‍ സംഘത്തിലെ ചില പ്രമുഖ താരങ്ങള്‍ മോശം ഫോമിലൂടെ കടന്നുപോവുകയാണ്. അവര്‍ക്കു ഇതു തിരിച്ചുപിടിക്കാനുള്ള ഏക അവസരം കൂടിയായിരിക്കും ഈ പരിശീലന മല്‍സരം. സന്നാഹം നിര്‍ണായകമായി മാറിയ ഈ കളിക്കാര്‍ ആരൊക്കെയാണെന്നറിയാം.

വിരാട് കോലി

വിരാട് കോലി

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു കുറച്ചുകാലമായി മോശം സമയമാണ്. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലുമില്ലാതെ വലയുകയാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കോലി ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതു സംഭവിച്ചില്ല. 16 മല്‍സരങ്ങളില്‍ നിന്നും 22.7 ശരാശരിയില്‍ 341 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. അതുകൊണ്ടു തന്നെ കോലി ഇംഗ്ലണ്ടിനെതിരേ ശക്തമായ തിരിച്ചുവരവായിരിക്കും ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ പടിയായിരിക്കും സന്നാഹ മല്‍സരം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ബാറ്റിങില്‍ പഴയ ടച്ച് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വമ്പന്‍ താരം. സമീപകാലത്തു ഹിറ്റ്മാനു ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല. ഏറ്റവും അവസാനമായി കളിച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും രോഹിത് ഫ്‌ളോപ്പായി മാറി. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം സീസണ്‍ പൂര്‍ത്തിയാക്കിയത്. കരിയറിലാദ്യമായിട്ടാണ് രോഹിത്തിന് ഇങ്ങനെയൊരു നാണക്കടുണ്ടായത്. 20ല്‍ താഴെ ശരാശരിയില്‍ മുംബൈയ്ക്കായി വെറും 268 റണ്‍സ് മാത്രമേ ഹിറ്റ്മാനു നേടാനായുള്ളൂ. അതുകൊണ്ടു തന്നെ സന്നാഹ മല്‍സരത്തില്‍ അദ്ദേഹത്തിനും മികച്ചൊരു ഇന്നിങ്‌സ് കളിക്കേണ്ടതുണ്ട്.

'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മോശം ഫോം കാരണം സമ്മര്‍ദ്ദത്തിലുള്ള മുന്നാമത്തെ താരം. മാര്‍ച്ചില്‍ ശ്രീലങ്കയുമായി നാട്ടില്‍ കളിച്ച അവസാന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം ജഡ്ഡുവായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ജഡേജയുടെ പ്രകടനം കുത്തനെ താഴേക്കു പോയി. ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടി വന്നത് താരത്തിന്റെ വ്യക്തിഗത പ്രകടനത്തെയും ബാധിച്ചിരുന്നു. 19.33 ശരാശരിയില്‍ വെറും 116 റണ്‍സാണ് സിഎസ്‌കെയ്ക്കായി ജഡേജ നേടിയത്. ബൗളിങിലാവട്ടെ ലഭിച്ചത് അഞ്ചു വിക്കറ്റുമായിരുന്നു. യഥാര്‍ഥ ജഡ്ഡുവിനെ സന്നാഹ മല്‍സരത്തില്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.

എന്തിനാണ് ക്രിക്കറ്റര്‍ ബാറ്റ് കൊണ്ട് പിച്ചില്‍ തട്ടുന്നത്? കാരണങ്ങള്‍ ഒന്നല്ല, ഏഴെണ്ണം!

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് ഫോം തിരിച്ചുപിടിക്കാമെന്ന ലക്ഷ്യത്തോടെ സ്ന്നാഹ മല്‍സരം കളിക്കുന്ന നാലാമത്തെയാള്‍. കഴിഞ്ഞ ഐപിഎല്‍ സിറാജിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്നത് തന്നെയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബൗളര്‍മാരില്‍ ഏറ്റവും വലിയ ദുരന്തമായി അദ്ദേഹം മാറി. എല്ലാ മല്‍സരങ്ങളിലും നന്നായി തല്ലു വാങ്ങിയ സിറാജിനു കാര്യമായി വിക്കറ്റുകളും കിട്ടിയില്ല. വെറും ഒമ്പതു വിക്കറ്റുകള്‍ മാത്രമേ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു വീഴ്ത്താനായുള്ളൂ.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 22, 2022, 23:20 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X