വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ചരിത്രം തിരുത്താന്‍ രോഹിതും കോലിയും', കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാം

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ പരമ്പരയാണ് മുന്നിലുള്ളത്. ഡ്യൂക്‌സ് ബോളും ഇംഗ്ലണ്ടിലെ പേസ് സാഹചര്യവും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദനയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ നാണംകെടുത്തിയതിന് പകരം വീട്ടാന്‍ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെ മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. പരമ്പരയില്‍ നിരവധി റെക്കോഡുകളും നാഴികക്കല്ലുകളുമാണ് താരങ്ങളെ കാത്തിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

 8000 റണ്‍സ് ക്ലബ്ബിനരികെ കോലി

8000 റണ്‍സ് ക്ലബ്ബിനരികെ കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ കാത്ത് ഒരു നാഴികക്കല്ലുണ്ട്. അഞ്ച് മത്സര പരമ്പരയിലൂടെ 453 റണ്‍സ് നേടിയാല്‍ 8000 ടെസ്റ്റ് റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ കോലിക്കാവും. 155 ഇന്നിങ്‌സില്‍ നിന്ന് 7547 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. 52.04 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 27 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിനെതിരേ 2000 ടെസ്റ്റ് റണ്‍സെന്ന നേട്ടത്തിലെത്താന്‍ 258 റണ്‍സ് മാത്രമാണ് കോലിക്കുവേണ്ടത്.

7000 റണ്‍സ് ക്ലബ്ബിനരികെ ചേതേശ്വര്‍ പുജാര

7000 റണ്‍സ് ക്ലബ്ബിനരികെ ചേതേശ്വര്‍ പുജാര

ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെ കാത്തും ഒരു നാഴികക്കല്ലുണ്ട്. 7000 ടെസ്റ്റ് റണ്‍സ് ക്ലബ്ബിലിടം പിടിക്കാന്‍ പുജാരക്ക് മുന്നില്‍ അവസരമുണ്ട്. 144 ഇന്നിങ്‌സില്‍ നിന്ന് 46.08 ശരാശരിയില്‍ 6267 റണ്‍സാണ് പുജാരയുടെ പേരില്‍ നിലവിലുള്ളത്. 18 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 528 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ 2000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും പുജാരക്ക് സ്വന്തമാക്കാനാവും.

5000 ടെസ്റ്റ് റണ്‍സിനരികെ അജിന്‍ക്യ രഹാനെ

5000 ടെസ്റ്റ് റണ്‍സിനരികെ അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ അഞ്ചാം നമ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ 5000 ടെസ്റ്റ് റണ്‍സ് ക്ലബ്ബിനരികെയാണ്. 74 ടെസ്റ്റില്‍ നിന്ന് 4647 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. ശരാശരി 41.72. 12 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും രഹാനെ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി നേടിയാല്‍ മുരളി വിജയിയെ മറികടക്കാം. ഗുണ്ടപ്പ വിശ്വനാഥിന്റെ 14 സെഞ്ച്വറി റെക്കോഡിനെയും മറികടക്കാന്‍ അവസരമുണ്ട്.

ആര്‍ അശ്വിനെ കാത്തും നേട്ടം

ആര്‍ അശ്വിനെ കാത്തും നേട്ടം

3000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിനരികെയാണ് അശ്വിന്‍. നിലവില്‍ 79 മത്സരത്തില്‍ നിന്ന് 2685 റണ്‍സാണ് അശ്വിന്റെ പേരിലുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. 30 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കാനും അശ്വിനാവും. നിലവില്‍ 413 വിക്കറ്റ് അശ്വിന്റെ പേരിലുണ്ട്. ഹര്‍ഭജന്‍ സിങ്ങിനെയും (417) കപില്‍ ദേവിനെയും (434) മറികടക്കാനുള്ള സുവര്‍ണ്ണാവസരമാണ് അശ്വിന്റെ മുന്നിലുള്ളത്. 12 വിക്കറ്റ് നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ 100 വിക്കറ്റ് പൂര്‍ത്തിയാക്കാനും സാധിക്കും.

രോഹിത് ശര്‍മ-രവീന്ദ്ര ജഡേജ

രോഹിത് ശര്‍മ-രവീന്ദ്ര ജഡേജ

321 റണ്‍സ് കൂടി നേടിയാല്‍ 3000 ടെസ്റ്റ് റണ്‍സെന്ന നേട്ടത്തിലെത്താന്‍ രോഹിതിനാവും. സമീപകാലത്തായി മികച്ച പ്രകടനമാണ് രോഹിത് നടത്തുന്നത്. 1985 റണ്‍സുള്ള രവീന്ദ്ര ജഡേജ 2000 ടെസ്റ്റ് റണ്‍സെന്ന കടമ്പ കടക്കാനുള്ള ശ്രമത്തിലാണ്. സന്നാഹ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ജഡേജ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 16 വിക്കറ്റുകൂടി നേടിയാല്‍ ജവഗല്‍ ശ്രീനാഥിനെ (236) മറികടക്കാന്‍ ജഡേജയ്ക്ക് സാധിക്കും.

ഇഷാന്ത് ശര്‍മ-റിഷഭ് പന്ത്

ഇഷാന്ത് ശര്‍മ-റിഷഭ് പന്ത്

സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മക്ക് സഹീര്‍ ഖാന്റെ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. 311 വിക്കറ്റുള്ള സഹീറിനെ മറികടക്കാന്‍ ആറ് വിക്കറ്റാണ് ഇഷാന്തിന് വേണ്ടത്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് അഞ്ച് ടെസ്റ്റില്‍ നിന്ന് 597 റണ്‍സ് നേടിയാല്‍ 2000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കാനാവും. 21 ടെസ്റ്റില്‍ നിന്ന് 1403 റണ്‍സാണ് നിലവില്‍ റിഷഭിന്റെ പേരിലുള്ളത്. താരം നേടിയ മൂന്ന് സെഞ്ച്വറിയില്‍ രണ്ടെണ്ണവും ഇംഗ്ലണ്ടിനെതിരേയായിരുന്നു.

ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി

ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ 17 വിക്കറ്റുകൂടി നേടിയാല്‍ 100 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. മറ്റൊരു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി 16 വിക്കറ്റുകൂടി നേടിയാല്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കും. 51 മത്സരത്തില്‍ നിന്ന് 184 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്.

ജോ റൂട്ട്-ജെയിംസ് ആന്‍ഡേഴ്‌സന്‍

ജോ റൂട്ട്-ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 286 റണ്‍സ് കൂടി നേടിയാല്‍ 9000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാം.8900 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചിന്റെ റെക്കോഡിനെ മറികടക്കുകയും ചെയ്യാം. ഇന്ത്യക്കെതിരേ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 211 റണ്‍സാണ് റൂട്ടിന് വേണ്ടത്. 617 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയവരില്‍ അനില്‍ കുംബ്ലെയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താന്‍ ആന്‍ഡേഴ്‌സനാവും.

Story first published: Saturday, July 31, 2021, 13:32 [IST]
Other articles published on Jul 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X