വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പരിക്കേറ്റ പ്യുകോസ്‌കി പുറത്ത്, പകരം ഹാരിസ്- പ്ലേയിങ് 11 പ്രഖ്യാപിച്ച് ഓസീസ്

ഗബ്ബ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന് മുമ്പ് ഓസ്‌ട്രേലിയക്കും വില്ലനായി പരിക്ക്. ഷോള്‍ഡറിന് പരിക്കേറ്റ ഓപ്പണര്‍ പ്യുകോസ്‌കി ഗബ്ബയില്‍ കളിക്കാനുണ്ടാവില്ല. പകരം ഓപ്പണറായി മാര്‍ക്കസ് ഹാരിസിനെ ഓസ്‌ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഡ്‌നി ടെസ്റ്റിലൂടെ ഓസ്‌ട്രേലിയന്‍ ടീമിലേക്ക് അരങ്ങേറ്റം കുറിച്ച പ്യുകോസ്‌കി ആദ്യ മത്സരത്തില്‍ത്തന്നെ തന്റെ മികവ് കാട്ടിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പരിക്കിന്റെ പിടിയിലാവുകയായിരുന്നു. ഇതോടെ ഗബ്ബയില്‍ ഡേവിഡ് വാര്‍ണറിനൊപ്പം മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്‌തേക്കും.

1

പരിക്കേറ്റ പ്യുകോസ്‌കിയുടെ ചിത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിട്ടുണ്ട്. 22കാരനായ താരം ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യുവതാരത്തിന് സാധിച്ചിരുന്നു. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മാര്‍ക്കസ് ഹാരിസിനെ ഓസീസ് ടീമിലേക്ക് പരിഗണിക്കുന്നത്. 16 മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ടീമിലേക്കുള്ള മടങ്ങിവരവ്.

2

'മാര്‍ക്കസ് ഹാരിസ് ഓസ്‌ട്രേലിയന്‍ ടീമിലേക്ക് വരും. ഓപ്പണറെന്ന നിലയില്‍ ഹാരിസില്‍ പ്രതീക്ഷയുണ്ട്. അവന്‍ എന്താണ് അവന്‍ ചെയ്യുന്നതെന്ന് കാണാന്‍ ആകാംക്ഷയുണ്ട്. ടീമില്‍ അവസരം അവന്‍ അര്‍ഹിക്കുന്നു. വളരെ ശാന്തശീല സ്വഭാവത്തിനുടമയാണവന്‍. അതിനാല്‍ത്തന്നെ ടീമിലെല്ലാവരും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന താരമാണവന്‍'-ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ പറഞ്ഞു.

3

28കാരനായ മാര്‍ക്കസ് ഹാരിസ് 9 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 24.06 ശരാശരിയില്‍ 385 റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 79 റണ്‍സാണ്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് 17 ഇന്നിങ്‌സില്‍ നിന്ന് ഹാരിസ് നേടിയത്. നിലവിലെ ഹാരിസിന്റെ ബാറ്റിങ് കണക്കുകള്‍ ഓസീസിന് പ്രതീക്ഷ നല്‍കുന്നതല്ല. പരിക്കിന് ശേഷം മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണര്‍ക്കും പഴയ മികവിലേക്ക് ഉയരാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇരുവരുടെയും ഓപ്പണിങ്ങിലെ പ്രകടനം ഗബ്ബയില്‍ നിര്‍ണ്ണായകമാവും.

4

സിഡ്‌നി ടെസ്റ്റ് കളിച്ച ഓസീസ് ടീമില്‍ ഒരു മാറ്റം മാത്രമാണ് ഓസീസ് വരുത്തിയത്. ബാക്കിയുള്ള താരങ്ങളെയെല്ലാം നിലനിര്‍ത്തി. സിഡ്‌നിയില്‍ ഇന്ത്യ നേടിയ സമനില മാനസികമായി ഓസ്‌ട്രേലിയയെ തളര്‍ത്തുന്നതാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഫോം ആതിഥേയ ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയ സൂപ്പര്‍ പേസ് നിരയും നതാന്‍ ലിയോണെന്ന സൂപ്പര്‍ സ്പിന്നറും ടീമിലുണ്ടായിട്ടും കംഗാരുക്കള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

5

നാല് മത്സര പരമ്പരയിലെ മൂന്ന് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ഒന്നാം മത്സരം ഓസീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ വിജയിച്ചു. മൂന്നാം മത്സരം സമനിലയിലുമായി. ഇതോടെ ഗബ്ബയിലെ മത്സരഫലം പരമ്പര വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറി. നിലവിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ജേതാക്കള്‍ ഇന്ത്യയാണ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍: മാര്‍ക്കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.

Story first published: Thursday, January 14, 2021, 10:13 [IST]
Other articles published on Jan 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X