വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആദ്യം തഴഞ്ഞു, പിന്നെ രണ്ടും കല്‍പ്പിച്ചുവാങ്ങി... ഇവരാണ് ഇപ്പോള്‍ താരം

രണ്ടാംദിനത്തിലെ ലേലത്തില്‍ വിറ്റുപോയ ശേഷം ഹീറോയായ താരങ്ങള്‍

By Manu

മുംബൈ: ലേലത്തില്‍ പൊന്നുംവിലയ്ക്ക് വിവിധ ടീമുകളിലെത്തിയ പല താരങ്ങളും ഐപിഎല്ലിന്റെ ഈ സീസണില്‍ ഫ്രാഞ്ചൈസികള്‍ക്കു വന്‍ നഷ്ടമാണ് വരുത്തിയത്. ഏറ്റവും വിലപിടിപ്പുള്ള താരമായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സും വില പിടിച്ച ഇന്ത്യന്‍ കളിക്കാരന്‍ ജയദേവ് ഉനാട്കട്ടും രാജസ്ഥാന്‍ റോയല്‍സിന് ബാധ്യതയായി മാറി.
എന്നാല്‍ മികവിനൊത്ത മൂല്യം ലേലത്തില്‍ ലഭിക്കാതിരുന്ന ചില കളിക്കാരാവട്ടെ ടീമുകളുടെ അപ്രതീക്ഷിത ഹീറോയാവുകയും ചെയ്തു. രണ്ടു ദിനങ്ങളിലായി നട ന്ന ലേലത്തിന്റെ ആദ്യദിനം ടീമുകള്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന ചില താരങ്ങള്‍ രണ്ടാം ദിനത്തില്‍ വീണ്ടും ലേലത്തിനു വച്ചപ്പോഴാണ് വിറ്റുപോയത്. ഇത്തരത്തില്‍ ലേലത്തിന്റെ ആദ്യദിനം തഴയപ്പെട്ട് സീസണില്‍ മിന്നുന്ന പ്രകടനത്തിലൂടെ തന്നെ തഴഞ്ഞവര്‍ക്കു ചുട്ട മറുപടി നല്‍കിയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ടിം സോത്തി (ബാംഗ്ലൂര്‍)

ടിം സോത്തി (ബാംഗ്ലൂര്‍)

ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ പേസറായ ടിം സോത്തിയെ ലേലത്തിന്റെ ആദ്യദിനം എല്ലാ ഫ്രാഞ്ചൈസികളും തഴഞ്ഞിരുന്നു. രണ്ടാംദിനം വീണ്ടും ലേലത്തിനു വച്ചപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്ക് താരത്തെ ടീമിലേക്കു കൊണ്ടുവരികയായിരുന്നു.
ആര്‍സിബിക്കായി കളിക്കാന്‍ ആറാമത്തെ മല്‍സരം വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും അവസരം ലഭിച്ചപ്പോള്‍ അതു ശരിക്കും മുതലെടുത്തു. ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന നാട്ടുകാരന്‍ കൂടിയായ കോറി ആന്‍ഡേഴ്‌സനു പകരമാണ് സോത്തി പ്ലെയിങ് ഇലവനില്‍ എത്തിയത്. ഈഈ സീസസണില്‍ ഇതിനകം ഏഴു മല്‍സരങ്ങളില്‍ കളില്ല പേസര്‍ 7.93 റണ്‍റേറ്റില്‍ അഞ്ചു വിക്കറ്റ് നേടിക്കഴിഞ്ഞു. മുംബൈ ഇന്ത്യസിനെതിരായ കളിയില്‍ ആര്‍സിബിയുടെ ജയത്തിനു ചുക്കാന്‍ പിടിച്ചത് സോത്തിയായിരുന്നു.
കൂടാതെ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ പുറത്താവാതെ 36 റണ്‍ഡസെടുത്ത് ബാറ്റിങിലും കിവീസ് താരം മിടുക്കുകാട്ടി.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥീവ് പട്ടേലിനും ലേലത്തിന്റെ രണ്ടാംറൗണ്ടിലാണ് ടീമിനെ ലഭിച്ചത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള പാര്‍ഥീവിനെ വാങ്ങാന്‍ ആദ്യറൗണ്ടില്‍ ഒരു ഫ്രാഞ്ചൈസിക്കും താല്‍പ്പര്യമില്ലായിരുന്നു. മുന്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
ഇതുവരെ 124 മല്‍സരങ്ങളില്‍ നിന്നും 2442 റണ്‍സ് നേടിയിട്ടുള്ള പാര്‍ഥിവിനെ ലേലത്തിന്റെ രണ്ടാം ദിനമാണ് റിസവര്‍വ് വിക്കറ്റ് കീപ്പറായി ആര്‍സിബി ടീമിലേക്കു കൊണ്ടുവന്നത്. ഇപ്പോള്‍ മുഖ്യ വിക്കറ്റ് കീപ്പര്‍ ക്വന്റണ്‍ ഡികോക്കിനെ പിന്തള്ളി ആര്‍സിബിയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി പാര്‍ഥീവ് മാറിക്കഴിഞ്ഞു. ഓപ്പണിങ് ബാറ്റ്‌സ്മാന്റെ റോളിലും താരം മികച്ച പ്രകടനമാണ് നടത്തുന്നത്.

 മയാങ്ക് മര്‍ക്കാന്‍ഡെ

മയാങ്ക് മര്‍ക്കാന്‍ഡെ

ഈ സീസണിലെ ഐപിഎല്ലിന്റെ കണ്ടെത്തലാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നറായ മയാങ്ക് മര്‍ക്കാന്‍ഡെ. 20 കാരനായ ലെഗ് സ്പിന്നര്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തി ഇപ്പോള്‍ മുംബയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞു. മുംബൈയുടെ ഇതുവരെയുള്ള 13 മല്‍സരങ്ങളിലും കളിച്ച താരം 14 വിക്കറ്റുകളാണ് നേടിയത്.
ലേലത്തിന്റെ ആദ്യദിനം ഒരു ഫ്രാഞ്ചൈസിയും വാങ്ങാതിരുന്ന മര്‍ക്കാന്‍ഡെയെ രണ്ടാംദിനം വെറും 20 ലക്ഷം രൂപയ്ക്കാണ്് മുംബൈ സ്വന്തമാക്കിയത്.

IPL 2018 : വിക്കറ്റ് കാക്കുന്ന ഇവരാണ് IPLലെ മിന്നുംതാരങ്ങൾ | OneIndia Malayalam
ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനും ലേലത്തിന്റെ ആദ്യദിനം ഒരു ടീമിലുമെത്താനായില്ലെന്നറിയുമ്പോള്‍ പലര്‍ക്കും അമ്പരപ്പ് തോന്നും. എന്നാല്‍ അതാണ് സത്യം. ആദ്യദിനം ഒരു ഫ്രാഞ്ചൈസിയും വാങാതിരുന്നതോടെ പുതിയ സീസണില്‍ ഗെയ്ല്‍ ഉണ്ടാവില്ലെന്നു പോലും ആരാധകര്‍ ഭയപ്പെട്ടു. എന്നാല്‍ രണ്ടാം റൗണ്ട് ലേലതതില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഗെയ്‌ലില്‍ വിശ്വാസം കാണിക്കുകയായിരുന്നു. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് സൂപ്പര്‍ താരത്തെ പഞ്ചാബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
പഞ്ചാബിന്റെ പണം വെറുതെയായില്ല. തന്നെ വേണ്ടന്നു പറഞ്ഞവര്‍ക്കു ബാറ്റ് കൊണ്ടാണ് ഗെയ്ല്‍ മറുപടി നല്‍കിയത്. സീസണില്‍ ഇതിനകം 10 മല്‍സരങ്ങള്‍ കളിച്ച സൂപ്പര്‍ താരം 368 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും ഇതില്‍പ്പെടുന്നു

Story first published: Saturday, May 19, 2018, 14:54 [IST]
Other articles published on May 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X