വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും സച്ചിനെ കളിയാക്കി ഐസിസി, രോഷം കടുപ്പിച്ച് ആരാധകര്‍

ICC Mocks Sachin Tendulkar Again, Fans Unhappy | Oneindia Malayalam

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടുള്ള രോഷം അണപ്പെട്ടുകയാണ് സമൂഹ മാധ്യമങ്ങളില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി ഒരിക്കല്‍ക്കൂടി കളിയാക്കിയിരിക്കുന്നു. സച്ചിനുമൊപ്പമുള്ള ബെന്‍ സ്റ്റോക്ക്‌സിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചാണ് ഇക്കുറിയും ഐസിസിയുടെ പുകില്. നിലവില്‍ ബെന്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലണ്ടിന്റെ 'സൂപ്പര്‍ ഹീറോ'. ഇക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

രോഷം

ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത് സ്റ്റോക്ക്‌സാണ്. ലീഡ്‌സ് ടെസ്റ്റില്‍ ഒരു വിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ചതിന് കാരണവും സ്റ്റോക്ക്‌സുതന്നെ. എന്നുകരുതി സ്‌റ്റോക്ക്‌സിനെ സച്ചിനെക്കാളും മികച്ച ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കുന്നത് നീതിയാണോ? ഐസിസിയോട് ആരാധകര്‍ രോഷം കൊള്ളുന്നു.

ഇക്കഴിഞ്ഞ ലോകകപ്പിലാണ് സച്ചിനെ കളിയാക്കാന്‍ ഐസിസി ആദ്യം മുതിര്‍ന്നത്. ഉദ്വേഗഭരിതമായ ഫൈനലിന് ശേഷം ബെന്‍ സ്റ്റോക്ക്‌സും സച്ചിനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഐസിസി ട്വിറ്ററില്‍ കുറിച്ചു — 'ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരത്തിനൊപ്പം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍'. കുറച്ചൊന്നുമല്ല ഐസിസിയുടെ ട്വീറ്റ് ആരാധകരെ ചൊടിപ്പിച്ചത്.

ഇപ്പോള്‍ ഇതേ ട്വീറ്റ് പൊടി തട്ടി എടുത്തിരിക്കുകയാണ് ക്രിക്കറ്റ് കൗണ്‍സില്‍. 'അപ്പോഴേ പറഞ്ഞതല്ലേ?', പഴയ ട്വീറ്റ് പങ്കുവെച്ച് ഐസിസി വീണ്ടും ചോദിക്കുന്നു. കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ രോഷം ഐസിസിക്ക് നേരെ ഇപ്പോള്‍ ഉയരുന്നുണ്ട്. ഇതിഹാസ താരമായ സച്ചിനെ മനഃപൂര്‍വം ക്രിക്കറ്റ് കൗണ്‍സില്‍ അവഹേളിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

എന്തായാലും വിഷയത്തില്‍ സച്ചിനോ, സ്‌റ്റോക്ക്‌സോ, ഐസിസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ധോണിയുടെ നല്ല കാലം കഴിഞ്ഞോ? കളി നിര്‍ത്തണോ? കിര്‍മാനി പറയുന്നത്...

റാങ്കിങ്ങിൽ മുന്നോട്ട്

നേരത്തെ ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയ ശില്‍പ്പിയായ ബെന്‍ സ്റ്റോക്ക്‌സ്, പുറത്താവാതെ 135 റണ്‍സാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ നേടിയത്. നാലു വിക്കറ്റുകളും മത്സരത്തില്‍ താരം നേടി.

മൂന്നാം ആഷസ് ടെസ്റ്റിലെ പ്രകടനം മുന്‍നിര്‍ത്തി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടു പടി കയറി രണ്ടാം സ്ഥാനത്താണ് സ്‌റ്റോക്ക്‌സ് ഇപ്പോള്‍. കരിയറില്‍ ഇതാദ്യമായണ് സ്‌റ്റോക്ക്‌സ് പട്ടികയില്‍ മുന്നോട്ടു വരുന്നത്. ലീഡ്‌സിലെ പ്രകടനം ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലും പ്രതിഫലിക്കുന്നുണ്ട്. 13 സ്ഥാനം കയറി 13 ആം സ്ഥാനത്താണ് സ്റ്റോക്ക്‌സ് നിലവില്‍ തുടരുന്നത്.

Story first published: Wednesday, August 28, 2019, 15:22 [IST]
Other articles published on Aug 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X