വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും മുന്നൊരുക്കത്തിനുള്ള സമയം: ഇയാന്‍ ചാപ്പല്‍

സിഡ്‌നി: ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യ-ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് ഡിസംബറില്‍ നടക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കാനുള്ള അവസരമാണെന്ന് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍. 'ഇന്ത്യന്‍ താരങ്ങളെയും ചില ഓസീസ് താരങ്ങളെയും സംബന്ധിച്ച് ഡിസംബറില്‍ നടക്കുന്ന വെല്ലുവിളിയായ ടൂര്‍ണമെന്റിനായി മുന്നൊരുക്കം നടത്താനുള്ള അവസരമാണ് ഐപിഎല്ലിലൂടെ ലഭിക്കുന്നത്. ഐപിഎല്‍ ബുദ്ധിമുട്ടേറിയ ടെസ്റ്റ് പരമ്പരയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നല്ല. എന്നാല്‍ 2009ല്‍ മുന്‍ ഇംഗ്ലണ്ട് താരം രവി ബൊപാര പറഞ്ഞത് ശ്രദ്ധേയമാണ്. എല്ലാ അവസരത്തിലും സ്‌കോര്‍ നേടാനുള്ള കരുത്തും മികച്ച കാലിന്റെ ചലനവും ഐപിഎല്ലിലൂടെ സാധിച്ചുവെന്നാണ് അവന്‍ പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസിനെതിരായി തുടര്‍ച്ചയായി സെഞ്ച്വറി നേടി അവനത് തെളിയിക്കുകയും ചെയ്തു'-ചാപ്പല്‍ പറഞ്ഞു.

കോവിഡ് കാലത്ത് സന്ദര്‍ശക ടീമിന് ഏറെ ബുദ്ധിമുട്ടാണ് കാര്യങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബയോ ബബിള്‍ സുരക്ഷയും ഐസൊലേഷന്‍ നിയമങ്ങളും സാമൂഹിക അകലവും എല്ലാം സന്ദര്‍ശക ടീമിന് പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നുമാണ് ചാപ്പല്‍ പറഞ്ഞത്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പര്യടനം ഓസ്‌ട്രേലിയയിലേക്കാണ്. മൂന്ന് മത്സരം വീതമുള്ള ടെസ്റ്റ്,ടി20 പരമ്പരകളാണ് ഇരു രാജ്യങ്ങളും കളിക്കുന്നത്.

ian-chappell

നവംബര്‍ 10നാണ് ഐപിഎല്‍ അവസാനിക്കുന്നത്. അതിന് ശേഷം ഉടന്‍ തന്നെ ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്ക് പോകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ താരങ്ങള്‍ നോക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ക്വാറന്റെയ്ന്‍ ദിനത്തില്‍ ഇളവ് നല്‍കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവിശ്യം ക്രിക്കറ്റ് ഓസട്രേലിയ അംഗീകരിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഇത്രയും അധികം നാള്‍ ക്വാറന്റെയ്ന്‍ കഴിയുന്നത് താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

ഇന്ത്യയെ സംബന്ധിച്ച് അഭിമാനം കാക്കാന്‍ പരമ്പര ജയം അനിവാര്യമാണ്. കാരണം 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ അന്ന് ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഓസീസ് നിരയിലുണ്ടായിരുന്നില്ല. അതോടൊപ്പം ലാബുഷാനെ എന്ന ബാറ്റ്‌സ്മാനും കൂടി ചേരുന്നതോടെ ഓസീസ് നിരയെ വീഴ്ത്തുക ഇന്ത്യയ്ക്ക് എളുപ്പമാകില്ല. മികച്ച പേസ് നിര ഇന്ത്യക്കൊപ്പമുണ്ടെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനമാണ് ആശങ്ക. അവസാനമായി കളിച്ച ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.

Story first published: Sunday, September 13, 2020, 16:46 [IST]
Other articles published on Sep 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X