വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമില്‍ ഇടമില്ല, അന്നു നേരെ പോയത് ബീച്ചിലേക്ക്! വെളിപ്പെടുത്തി സൂര്യകുമാര്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ താരം ടീമിലുണ്ട്

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടാതിരുന്നപ്പോള്‍ താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാറിനും ആദ്യമായി ഇടം ലഭിച്ചിരുന്നു.

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം കൂടിയാണ് ടീമിലേക്കുള്ള ഈ ക്ഷണം. ഐപിഎല്ലിലെ പ്രകടനം ഇനി ഇന്ത്യന്‍ ജഴ്‌സിയിലും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് 30 കാരനായ സൂര്യകുമാര്‍.

ഓസ്‌ട്രേലിയന്‍ പര്യടനം

ഓസ്‌ട്രേലിയന്‍ പര്യടനം

ഓസ്‌ട്രേലിയയില്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ കളിച്ചത്. യുഇയില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ പുരോഗമിക്കവെയായിരുന്നു സെലക്ഷന്‍ കമ്മിറ്റി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ടി20 ടീമുകളെ തിരഞ്ഞെടുത്തത്.
ഐപിഎല്ലില്‍ സൂര്യകുമാറിനേക്കാള്‍ കുറച്ച് റണ്‍സ് ആ സമയത്തു നേടിയ ശ്രേയസ് അയ്യര്‍, മലയാളി താരം സഞ്ജു സാസംണ്‍ എന്നിവര്‍ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിച്ചിരുന്നു. സൂര്യകുമാര്‍ ഉറപ്പായും ടീമിലെത്തുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയായിരുന്നു ഈ അവഗണന. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കും നേരെ ഉയര്‍ന്നിരുന്നു.

ബീച്ചിലേക്കു തനിച്ചു പോയി

ബീച്ചിലേക്കു തനിച്ചു പോയി

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ ഏറെ നിരാശ തോന്നിയതായി സൂര്യകുമാര്‍ വെളിപ്പെടുത്തി. അന്നു തനിച്ച് ബീച്ചിലേക്കു ഞാന്‍ നടക്കാന്‍ പോയി. ഒരു മണിക്കുറിനുള്ളില്‍ മടങ്ങിയെത്താമെന്ന് ഭാര്യയോടു പറഞ്ഞ ശേഷമായിരുന്നു ഇത്. ഐപിഎല്ലില്‍ ചില പ്രധാനപ്പെട്ട മല്‍സരങ്ങള്‍ വരാനിരിക്കുന്നതിനാല്‍ എങ്ങനെ പ്ലാന്‍ ചെയ്യണമെന്ന് തനിച്ച് ആലോചിക്കുന്നതിനു വേണ്ടിയാണ് പോവുന്നതെന്നായിരുന്നു അവളോട് പറഞ്ഞതെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി.

തിരിച്ചുവരുമ്പോള്‍ ചിരി കാണാം

തിരിച്ചുവരുമ്പോള്‍ ചിരി കാണാം

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി മുംബൈയ്ക്കു വേണ്ടി മല്‍സരങ്ങള്‍ ജയിപ്പിക്കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണ്.എനിക്കു കുറച്ചു സമയം നല്‍കൂ. ബീച്ചിലൂടെ ഒറ്റയ്ക്കു കുറച്ചു സമയം നടന്ന് തിരിച്ചെത്തുമ്പോള്‍ നിനക്ക് എന്റെ മുഖത്ത് വലിയൊരു ചിരി കാണമെന്നും ഭാര്യയോടു പറഞ്ഞിരുന്നതായി സൂര്യകുമാര്‍ വെളിപ്പെടുത്തി.

മുംബൈ താരങ്ങള്‍ പിന്തുണച്ചു

മുംബൈ താരങ്ങള്‍ പിന്തുണച്ചു

ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു ശേഷം കടുത്ത നിരാശയോടെ ഞാന്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ മുറിയിലെത്തിയപ്പോള്‍ ഒരുപാട് സഹതാരങ്ങളാണ് എനിക്കു പിന്തുണയറിയിച്ചത്. അടുത്തേക്ക് വന്ന അവര്‍ കഠിനാധ്വാനം ചെയ്യുന്നത് തുടരണമെന്നും ശരിയായ സമയത്തിനും അവസരത്തിനും വേണ്ടി കാത്തിരിക്കണമെന്നും പറഞ്ഞു. കാര്യങ്ങള്‍ വൈകാതെ നിന്റെ വഴിക്കു വരുമെന്നും അവര്‍ പറഞ്ഞിരുന്നതായി സൂര്യകുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ടൂര്‍ണമെന്റില്‍ മുംബൈയുടെ ഉയര്‍ന്ന മൂന്നാമത്തെ റണ്‍വേട്ടക്കാരനായിരുന്നു സൂര്യകുമാര്‍. 15 ഇന്നിങ്‌സുകളില്‍ നിന്നും 145 സ്‌ട്രൈക്ക് റേറ്റില്‍ 40 ശരാശരിയോടെ 480 റണ്‍സ് താരം നേടിയിരുന്നു.

Story first published: Monday, February 22, 2021, 12:49 [IST]
Other articles published on Feb 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X