ഓപ്പണറായതോടെ തലവര തന്നെ മാറിയ ഹിറ്റ്മാൻ രോഹിത് ശർമ.. സെഞ്ചുറി നമ്പർ 15.. അമ്പരപ്പിക്കുന്ന കണക്കുകൾ!!

Posted By:

കാൺപൂർ: 171 മത്സരം, 165 ഇന്നിംഗ്. 15 സെഞ്ചുറിയും 34 അർധസെഞ്ചുറിയും സഹിതം 6207 റൺസ്. ശരാശരി 44ന് മേൽ. കൊള്ളാമല്ലോ എന്ന് ആരും പറയും. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവർ ബാറ്റ്സ്മാനായ രോഹിത് ശർമയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഇതല്ലാത്ത മറ്റൊരു രോഹിത് ശർമയുണ്ട്. 2013 വരെ വന്നും പോയും ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന ഒരു രോഹിത് ശർമ.

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. ഇത് ക്യാപ്റ്റൻ വിരാട്, കിംഗ് കോലി ഫോർ എ റീസൺ!!

2013 ൽ എം എസ് ധോണി രോഹിതിനെ ഓപ്പണറാക്കാൻ എടുത്ത ഒരൊറ്റ തീരുമാനം. അതോടെ രോഹിത് ശർമയുടെ തലവര തന്നെ മാറിപ്പോയി. ഏകദിനത്തിൽ രണ്ട് ഡബിൾ സെഞ്ചുറിയടക്കം അൺസ്റ്റോപ്പബ്ൾ ആയി തുടരുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ. തകർപ്പൻ സെഞ്ചുറിയുമായി കാൺപൂർ ഏകദിനത്തിൽ മാൻ ഓഫ് ദ മാച്ചായ രോഹിത് ശർമയുടെ സമീപകാല പ്രകടനങ്ങൾ ഇങ്ങനെയാണ്...

രോഹിത് ശർമ ഇങ്ങനെയായിരുന്നു

രോഹിത് ശർമ ഇങ്ങനെയായിരുന്നു

2007 ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ രോഹിത് ശർമ 2013 വരെ ഇന്ത്യൻ ടീമിൽ വന്നും പോയും ഇരുന്നു. മധ്യനിരയിലായിരുന്നു കളി. കണക്കുകൾ ഇങ്ങനെ. 86 കളികൾ. 1978 റൺസ്. രണ്ട് സെഞ്ചുറി. പന്ത്രണ്ട് ഫിഫ്റ്റി. ഉയർന്ന സ്കോര്‍ 114. ശരാശരി 30. 43. - രോഹിത് ശർമ ഇങ്ങനെയായിരുന്നു.

2013 ൽ ഓപ്പണറായി

2013 ൽ ഓപ്പണറായി

എം എസ് ധോണിയുടെ പരീക്ഷണമായിരുന്നു രോഹിത് ശർമയെ ഓപ്പണറാക്കിയത്. 2013ൽ 28 കളികളിൽ നിന്നായി രോഹിത് 1196 റൺസാണ് അടിച്ച് കൂട്ടിയത്. രണ്ട് സെഞ്ചുറിയും. ശരാശരി 50ന് മേലെ കടന്നു. രോഹിതിന്റെ ആദ്യത്തെ ഡബിൾ സെഞ്ചുറിയും ഈ വർഷമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 209.

നിലയുറപ്പിച്ച് 2014

നിലയുറപ്പിച്ച് 2014

12 കളികളിൽ മാത്രമേ രോഹിതിന് 2014 ൽ ഇറങ്ങാൻ പറ്റിയുള്ളൂ. 52.54 ശരാശരിയിൽ രോഹിത് 578 റൺസടിച്ചു. ഒരു സെഞ്ചുറി, മൂന്ന് ഫിഫ്റ്റി. കരിയറിലെ രണ്ടാമത്തെ ഡബിൾ സെഞ്ചുറിയും ഏകദിനത്തിലെ ലോകറെക്കോർഡ് വ്യക്തിഗത സ്കോറും രോഹിത് ഉയർത്തിയത് 2014ൽ ആയിരുന്നു. ശ്രീലങ്കയ്ക്കെതിരെ 264.

2015ൽ മൂന്ന് സെഞ്ചുറികൾ

2015ൽ മൂന്ന് സെഞ്ചുറികൾ

17 കളികളിൽ നിന്നായി 815 റൺസായിരുന്നു രോഹിത് 2015ൽ അടിച്ചത്. ഒരു കലണ്ടർ വർഷം മൂന്ന് സെഞ്ചുറികൾ എന്ന നേട്ടം രോഹിത് ആദ്യമായി നേടിയത് 2015ലായിരുന്നു. ബാറ്റിംഗ് ശരാശരി 50.93. സ്ട്രൈക്ക് റേറ്റ് 95ന് മേൽ. ഉയർന്ന സ്കോർ 150.

പൊളിച്ചടുക്കി 2016

പൊളിച്ചടുക്കി 2016

10 കളികളിൽ മാത്രമേ രോഹിത് 2016ൽ ഇറങ്ങിയുള്ളൂ. പരിക്കായിരുന്നു വില്ലൻ. രണ്ട് വീതം സെഞ്ചുറിയും അർധസെഞ്ചുറിയുമായി രോഹിത് 2016 പൊളിച്ചടുക്കി. ഉയർന്ന സ്കോർ 171. ശരാശരി 62നും സ്ട്രൈക്ക് റേറ്റ് 95നും മുകളിൽ.

സ്വപ്നം പോലെ 2017

സ്വപ്നം പോലെ 2017

രോഹിത് ശർമയുടെ കരിയറിലെ ഏറ്റവും മികച്ച ശരാശരി 2017ലാണ്. 18 കളികളിൽ നിന്നും 67ന് മേൽ ശരാശരിയും 96ന് മേൽ സ്ട്രൈക്ക് റേറ്റുമായി 1076 റൺസ്. 5 സെഞ്ചുറി. അത്ര തന്നെ ഫിഫ്റ്റി. വിരാട് കോലിക്ക് മാത്രം പിന്നിൽ 2017ലെ റൺവേട്ടക്കാരിൽ രണ്ടാമനാണ് രോഹിത് ശർമ.

Story first published: Monday, October 30, 2017, 13:00 [IST]
Other articles published on Oct 30, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍