ഷമിയെ ഞെട്ടിച്ച് വീണ്ടും ഭാര്യ; ടെലിഫോണ്‍ സംഭാഷണം പുറത്ത്; രഹസ്യം എന്താണ്?

Posted By: Rajesh MC

മുംബൈ: ഗാര്‍ഹിക പീഡനക്കേസിലും കൊലപാതക ശ്രമത്തിനും കേസെടുത്തതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ഞെട്ടിച്ച് ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹസിന്‍ പുറത്തുവിട്ടു. ഫോണ്‍ സംഭാഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന.

നേരത്തെ, തനിക്കെതിരെയുള്ള ഭാര്യയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഷമി രംഗത്തെത്തിയിരുന്നു. ഭാര്യയുടെ മാനസിക നില ശരിയല്ലെന്നുപോലും ഒരുവേള ഷമി പറയുകയുണ്ടായി. എന്നാല്‍, ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ഷമിയുടെ പ്രതിരോധം തകരുകയാണ്. ഷമിക്ക് കേസില്‍ ഒത്തുതീര്‍പ്പു മാത്രമാണ് ഇനി മുന്നിലുള്ള വഴി.

shamiandwife

ഭാര്യ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ നിശബ്ദത പാലിക്കുന്നതിന് പകരം അവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രതികരിച്ചതാണ് ഷമിക്ക് വിനയായത്. ഞാന്‍ എന്റെ ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും എന്നാല്‍ ഷമി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ഹസിന്‍ ആരോപിക്കുന്നുണ്ട്.

ഷമിയുടെ അവിഹിതബന്ധം സ്ഥിരീകരിക്കുന്ന റെക്കോര്‍ഡുകളാണ് താന്‍ പുറത്തുവിട്ടതെന്ന് ഹസിന്‍ വ്യക്തമാക്കി. തന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ ഷമിക്ക് കഴിയുന്നില്ല. ഷമിയോട് ദുബായ് വിസയെക്കുറിച്ചും പാക്കിസ്ഥാനി പെണ്‍കുട്ടി അലിഷ്ബയെക്കുറിച്ചുമെല്ലാം ഫോണില്‍ ഹസിന്‍ ചോദിക്കുന്നുണ്ട്.

ബിസിസിഐയുടെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ മറ്റു താരങ്ങള്‍ക്കും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും ഹസിന്‍ പറയുന്നു. ഹസിന്‍ പുറത്തുവിട്ടത് കേവലം ഭര്‍ത്താവ് ഷമിക്കെതിരായ ആരോപണങ്ങള്‍ മാത്രമല്ല. ഒത്തുകളിയെക്കുറിച്ചും താരങ്ങളുടെ അവിഹിത ബന്ധത്തെക്കുറിച്ചുമൊക്കെയുള്ളതാണ്. വിഷയത്തില്‍ ബിസിസിഐ ഏതു രീതിയിലാണ് ഇടപെടുന്നതെന്ന് കായികലോകവും നിരീക്ഷിക്കുന്നുണ്ട്.

കേരളം ഇത്തവണ കപ്പടിക്കുമോ?; രാഹുല്‍ രാജ് സന്തോഷ് ട്രോഫി ക്യാപ്റ്റന്‍; ടീം അംഗങ്ങള്‍

ബാഡ്മിന്റണ്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മരിച്ച നിലയില്‍

Story first published: Saturday, March 10, 2018, 8:21 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍