വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക് പാണ്ഡ്യയുടെ ടീമില്‍ രോഹിത്തില്ല, പകരം ക്രിസ് ഗെയ്ല്‍ — കാരണമിതാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും താരങ്ങളിലൊരാളാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന വെടിക്കെട്ടുവീരന്‍. ഐപിഎല്ലിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ താരം തയ്യാറെടുക്കവെയാണ് കൊറോണ വഴി മുടക്കിയത്. എന്തായാലും ഇപ്പോഴത്തെ ഒഴിവുകാലം സമൂഹമാധ്യമങ്ങളില്‍ സജീവമായി ചിലവഴിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഇതേസമയം, അടുത്തിടെ പ്രശസ്ത ക്രിക്കറ്റ് കമ്മന്റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുമായി ഇദ്ദേഹം നടത്തിയ രസകരമായ സംഭാഷണം ആരാധകരുടെ ശ്രദ്ധനേടിക്കഴിഞ്ഞു.

1

സ്വന്തമായി 'ഗലി ക്രിക്കറ്റ്' ടീമുണ്ടാക്കാന്‍ അവസരം കിട്ടിയാല്‍ ആരെയൊക്കെ തിരഞ്ഞെടുക്കും? ഭോഗ്‌ലെയുടെ ചോദ്യമിതാണ്. ഓപ്പണര്‍ സ്ഥാനത്തേക്ക് അഞ്ചു താരങ്ങളുടെ പേരുകള്‍ ഇദ്ദേഹം വെച്ചുനീട്ടി. രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍, ക്വിന്റണ്‍ ഡികോക്ക് --- ഇവരില്‍ ക്രിസ് ഗെയ്‌ലിനെ ടീമില്‍ കൂട്ടാനാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് താത്പര്യം. ഇതിനുള്ള കാരണവും പാണ്ഡ്യതന്നെ പറയുന്നു. ഗെയ്‌ലിന്റെ വലിയ ആരാധകനാണ് താന്‍. കളത്തില്‍ ഗെയ്ല്‍ പ്രകടമാക്കുന്ന ആത്മവിശ്വാസം ആരെയും അത്ഭുതപ്പെടുത്തും, ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.

2

ടീമില്‍ അടുത്ത രണ്ടാളുകളുടെ പേരുകള്‍ പറയാന്‍ താരം രണ്ടാമതൊന്ന് ആലോചിച്ചില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര് സിങ് ധോണിയും പാണ്ഡ്യയുടെ ഗലി ക്രിക്കറ്റ് ടീമില്‍ അനായാസം സ്ഥാനമുറപ്പിച്ചു. ടീമില്‍ ഒരു ഓള്‍റൗണ്ടറെ വേണം. രവീന്ദ്ര ജഡേജ, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരുണ്ടായിട്ടും മറ്റൊരു കരീബിയന്‍ താരമായ ആന്ദ്രെ റസ്സലിനെയാണ് ഈ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ പരിഗണിക്കുന്നത്. ജസ്പ്രീത് ബുംറയായിരിക്കും ടീമിലെ പ്രധാന ബൗളര്‍. സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയെയും ഹാര്‍ദിക്കിന്റെ ടീമില്‍ കാണാം.

3

നിലവില്‍ സെര്‍ബിയന്‍ മോഡലും ബോളിവുഡ് നടിയുമായി നടാഷ സ്റ്റാന്‍കോവിക്കിനൊപ്പം പുതിയൊരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഹാര്‍ദിക് പാണ്ഡ്യ. താന്‍ വൈകാതെ പിതാവാകുമെന്ന കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ഹാര്‍ദിക് പാണ്ഡ്യ ആരാധകരെ അറിയിച്ചിരുന്നു. 'ഞങ്ങള്‍ക്കിടയിലേക്ക് പുതിയൊരു അതിഥി കടന്നുവരികയാണ്. ജീവിതത്തിന്റെ പുതിയൊരു ആധ്യായം ഇവിടെ തുടങ്ങുന്നു. ഏവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും വേണം', ഞായറാഴ്ച്ച പങ്കുവെച്ച ചിത്രങ്ങള്‍ക്ക് കീഴെ ഹാര്‍ദിക് പാണ്ഡ്യ കുറിച്ചു.

4

പറഞ്ഞുവരുമ്പോള്‍ ക്രിക്കറ്റില്‍ നിന്നും നീണ്ട കാലത്തെ അവധിയില്‍ തുടരുകയാണ് ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് ദക്ഷിണാഫ്രിക്കയയിരുന്നു എതിരാളികള്‍. എന്നാല്‍ തുടര്‍ന്ന് പരിക്കും ശസ്ത്രക്രിയയും കാരണം പാണ്ഡ്യയ്ക്ക്് വിശ്രമം എടുക്കേണ്ടിവന്നു. കഴിഞ്ഞ ഹോം സീസണില്‍ ബംഗ്ലാദേശ്, വിന്‍ഡീസ്, ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകള്‍ക്ക് എതിരായ പരമ്പര ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നഷ്ടപ്പെടാനുണ്ടായ കാരണവും ഇതുതന്നെ.

5

ന്യൂസിലാന്‍ഡിന് എതിരായ ഇന്ത്യാ എ ടീമിലേക്ക് ഹാണ്ഡ്യയേയും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ശാരീരിക മികവു തെളിയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് മാര്‍ച്ചില്‍ നടന്ന ഡിവൈ പാട്ടില്‍ ട്വന്റി-20 ടൂര്‍ണമെന്റില്‍ വെടിക്കെട്ട് പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഒരിക്കല്‍ക്കൂടി താരം കയ്യടക്കി. രണ്ടു തകര്‍പ്പന്‍ സെഞ്ച്വറികളും ഒരു അഞ്ചു വിക്കറ്റ് നേട്ടവുമാണ് ടൂര്‍ണമെന്റില്‍ പാണ്ഡ്യ കുറിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യാ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയേയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. പക്ഷെ കൊറോണ ഭീതി മുന്‍നിര്‍ത്തി പരമ്പര ഒന്നടങ്കം ബിസിസിഐ ഉപേക്ഷിക്കുകയാണുണ്ടായത്.

Story first published: Thursday, June 4, 2020, 19:10 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X