വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്തിനെ അടിച്ചത് വലിയ അപരാധം; വര്‍ഷങ്ങള്‍ക്കുശേഷം കുറ്റ സമ്മതവുമായി ഹര്‍ഭജന്‍

ദില്ലി: ഐപിഎല്‍ മത്സരത്തിനുശേഷം ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് അടിച്ച സംഭവം ഏറെ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ സംഭവം തെറ്റായിപ്പോയെന്ന കുറ്റസമ്മതവുമായി എത്തിയിരിക്കുകയാണ് ഹര്‍ഭജന്‍. ഇപ്പോഴും തനിക്കതില്‍ വിഷമമുണ്ടെന്നും ഇനിയൊരിക്കലും അത്തരമൊരു കാര്യം ആവര്‍ത്തിക്കില്ലെന്നും മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഹര്‍ഭജന്‍ പറഞ്ഞു.

കോലി മാത്രമല്ല ഇന്ത്യ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! ഇവരും അപകടകാരികള്‍... ടെയ്‌ലറുടെ മുന്നറിയിപ്പ് കോലി മാത്രമല്ല ഇന്ത്യ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! ഇവരും അപകടകാരികള്‍... ടെയ്‌ലറുടെ മുന്നറിയിപ്പ്

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐപിഎല്‍ പ്രഥമ സീസണിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഹര്‍ഭജന്‍ സിങ്ങിന്റെ മുംബൈ ഇന്ത്യന്‍സും ശ്രീശാന്തിന് കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിനുശേഷം താരങ്ങള്‍ കൈകൊടുത്ത് പിരിയിരുന്നതിനിടെ ഹര്‍ഭജന്‍ അപ്രതീക്ഷിതമായി ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു.

Sreesanth

തുടര്‍ച്ചയായി കളികള്‍ തോറ്റ മുംബൈയെ ശ്രീശാന്ത് കളിയാക്കിയതാണ് കാരണം. ശ്രീശാന്തിനോട് പിന്നീട് മാപ്പു പറഞ്ഞെങ്കിലും ഹര്‍ഭജന്‍ അന്ന് അച്ചടക്ക നടപടിക്കും വിധേയനായി. അന്നത്തെ സംഭവത്തില്‍ ഹര്‍ഭജന്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താറില്ലായിരുന്നു. എന്നാലിപ്പോള്‍ ഒരു അഭിമുഖത്തില്‍ ശ്രീശാന്തിനെ അടിച്ചത് അപരാധമാണെന്ന് താരം തുറന്നുപറഞ്ഞു.

ജീവിതത്തില്‍ തിരിച്ചുപോയി തെറ്റുതിരുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ താനത് ചെയ്യുമായിരുന്നു. അതൊരു വലിയ തെറ്റായിരുന്നു. ഇപ്പോഴും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഖേദം തോന്നാറുണ്ട്. ശ്രീശാന്ത് കഴിവുള്ള ഒരു കളിക്കാരനായിരുന്നു. ശ്രീശാന്തിനും ഭാര്യയ്ക്കും മക്കള്‍ക്കും എന്റെ ആശംസകള്‍. ഞാനിപ്പോഴും താങ്കളുടെ സഹോദരനാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Story first published: Tuesday, January 22, 2019, 9:18 [IST]
Other articles published on Jan 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X