യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരണം; ക്രിക്കറ്റ് അക്കാദമി തുറന്ന് ഹര്‍ഭജന്‍ സിങ്

Posted By: rajesh mc

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍താരം ഹര്‍ഭജന്‍ സിങ് പഞ്ചാബിലെ മുല്ലന്‍പൂരിനടുത്തുള്ള ടോജന്‍ ഗ്രാമത്തില്‍ ക്രിക്കറ്റ് അക്കാദമി തുറന്നു. മുന്‍ ഇന്ത്യന്‍താരം രതീന്ദര്‍ സിങ് സോധിയുടെയും പിതാവ് മഹേഷ് ഇന്ദര്‍ സിങ് സോധിയുടെയും പേരിലുള്ളതാണ് അക്കാദമി. ഇത്തരം അക്കാദമികള്‍ രാജ്യത്ത് ആകമാനം ആവശ്യമാണെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇന്നത്തെ കാലത്ത് കുട്ടികള്‍ വീടിന് പുറത്തിറങ്ങി കളിക്കാന്‍ മടിക്കുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കായികമായ കഴിവുകള്‍ കണ്ടെത്താനും വളര്‍ത്താനും ഇത്തരം അക്കാദമികളുടെ പ്രവര്‍ത്തനം അത്യാവശ്യമാണ്. പ്രൈവറ്റ് സെക്ടറിലോ സര്‍ക്കാര്‍ തലത്തിലോ കൂടുതല്‍ അക്കാദമികള്‍ തുറക്കണമെന്നും ഉദ്ഘാടന വേളയില്‍ ഹര്‍ഭജന്‍ പറഞ്ഞു.

harbhajansingh

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. പഞ്ചാബിനെ അവരുടെ തട്ടകത്തില്‍ നേരിടാനെത്തിയപ്പോഴാണ് ഹര്‍ഭജന്‍ അക്കാദമി തുറക്കാനായി എത്തിയത്. ചെന്നൈയ്ക്കുവേണ്ടി കിരീടം നേടാനാകുമെന്നാണ് കരുതുന്നതെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയ്ക്കുവേണ്ടി 18 ഏകദിന മത്സരങ്ങള്‍ കളിച്ച താരമാണ് രതീന്ദര്‍ സിങ് സോധി. തന്റെ പിതാവാണ് 1999ല്‍ അക്കാദമിക്ക് തുടക്കമിട്ടതെന്ന് മുന്‍ ഇന്ത്യന്‍താരം പറഞ്ഞു. ജീവ്‌ജ്യോത് സിങ്, മായങ്ക മര്‍ക്കണ്ഡെ തുടങ്ങിയവര്‍ മഹേഷ് ഇന്ദര്‍ സിങ്ങിന്റെ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 16, 2018, 8:14 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍