വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019 ലോകകപ്പിനിടെ കൈ ഒടിഞ്ഞുപോയിരുന്നെങ്കില്ലെന്ന് ആശിച്ചു, തുറന്നു പറഞ്ഞ് ഗ്ലെന്‍ മാക്‌സ്‌വെല്‍

'2019 ലോകകപ്പിനിടെ കൈ ഒടിഞ്ഞുപോയിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നു', ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വിഷാദകാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മില്‍ ട്വന്റി-20 പരമ്പര നടക്കുമ്പോഴാണ് മാക്‌സ്‌വെല്‍ ടീമില്‍ നിന്നും അവധിയെടുത്തത്. വിഷാദമായിരുന്നു കാരണം.

ഇപ്പോള്‍ കഴിഞ്ഞകാലം നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് 31 -കാരനായ മാക്‌സ്‌വെല്‍ മനസ്സു തുറക്കുകയാണ്. ജൂലായില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് എതിരായ ലോകകപ്പ് മത്സരത്തിന് മുന്‍പ് നടന്ന പരിശീലന സെഷനെ താരം ഓര്‍ത്തെടുക്കുന്നു.

2019 ലോകകപ്പിനിടെ കൈ ഒടിഞ്ഞുപോയിരുന്നെങ്കില്ലെന്ന് ആശിച്ചു, തുറന്നു പറഞ്ഞ് ഗ്ലെന്‍ മാക്‌സ്‌വെല്‍

'അന്ന് നെറ്റ്‌സില്‍ എനിക്കും ഷോണ്‍ മാര്‍ഷിനും ഏറുകൊള്ളുകയുണ്ടായി. ഷോണ്‍ മാര്‍ഷിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ആദ്യ നോട്ടത്തിലെ ഏവരും അറിഞ്ഞു. തൊട്ടുപിന്നാലെ അദ്ദേഹത്തിന് പരിക്കേറ്റതില്‍ എനിക്ക് വിഷമം തോന്നി. എന്റെ കൈ ഒടിഞ്ഞുപോയിരുന്നെങ്കിലെന്ന് ഈ അവസരത്തില്‍ ഞാനോര്‍ത്തു. ക്രിക്കറ്റില്‍ നിന്നും ഇടവേള വേണമെന്ന അടങ്ങാത്ത ആഗ്രഹവും എന്നില്‍ ഉടലെടുത്തു. എല്ലാവരോടും എനിക്ക് ദേഷ്യമായിരുന്നു, ഒരു കാരണവും കൂടാതെ. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ ടീമില്‍ നിന്നും എളുപ്പം രക്ഷപ്പെടാനുള്ള വഴിയായി പരിക്കിനെ ഞാന്‍ കണ്ടു. മികവില്ലെന്ന് കണ്ട്് ടീമില്‍ നിന്നും പുറത്താക്കുമെന്ന ചിന്തയാണ് ഇത്തരമൊരു ആഗ്രഹത്തിന് പിന്നില്‍', മാക്‌സ്‌വെല്‍ വെളിപ്പെടുത്തി.

നിലവില്‍ വിഷാദരോഗത്തില്‍ നിന്നും താരം പരിപൂര്‍ണ മുക്തനാണ്. പങ്കാളിയായ വിന്നി രാമന്റെ ഇടപെടലും കരുതലും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചെന്ന് മാക്‌സ്‌വെല്‍ അറിയിച്ചു. മാര്‍ഷ് കപ്പിനിടെ വിഷാദരോഗമുള്ള കാര്യം ആദ്യം കണ്ടെത്തിയതും വിന്നിയാണെന്നു താരം കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയിരിക്കുന്ന ഗ്ലെന്‍ മാക്‌സ്്‌വെല്‍ മിന്നും ഫോമിലാണ്. 2019 ബിഗ് ബാഷ് ലീഗില്‍ മാത്രം 398 റണ്‍സാണ് മെല്‍ബണ്‍ സ്റ്റാര്‍സിനായി മാക്‌സ്‌വെല്‍ അടിച്ചെടുത്തത്.

Most Read: വെട്ടിക്കുറച്ചാലും ഓക്കെ, നടന്നാല്‍ മതി... ഐപിഎല്‍ പ്രതീക്ഷ കൈവിടാതെ വെടിക്കെട്ട് താരംMost Read: വെട്ടിക്കുറച്ചാലും ഓക്കെ, നടന്നാല്‍ മതി... ഐപിഎല്‍ പ്രതീക്ഷ കൈവിടാതെ വെടിക്കെട്ട് താരം

കരിയറില്‍ ഇതുവരെ ഏഴു ടെസ്റ്റ് മത്സരങ്ങളാണ് മാക്‌സ്‌വെല്‍ കളിച്ചിരിക്കുന്നത്. ഒരു സെഞ്ച്വറിയടക്കം സമ്പാദ്യം 339 റണ്‍സ്. 110 മത്സരങ്ങളില്‍ നിന്നും 2,877 റണ്‍സ് മാക്‌സ്‌വെല്ലിന്റെ ഏകദിന കരിയര്‍ അലങ്കരിക്കുന്നുണ്ട്. ട്വന്റി-20 -യുടെ കാര്യമെടുത്താല്‍ 61 മത്സരങ്ങളാണ് താരം ഓസ്‌ട്രേലിയക്കായി കളിച്ചിരിക്കുന്നത്. അടിച്ചെടുത്തത് 1,576 റണ്‍സും.

Story first published: Thursday, March 26, 2020, 21:09 [IST]
Other articles published on Mar 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X