റായിഡുവോ രാഹുലോ?; ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ തെരഞ്ഞെടുത്ത് ഗാവസ്‌കര്‍

മുംബൈ: ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ട് ദിവസംമാത്രം ശേഷിക്കെ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ പ്രധാന സംസാരവിഷയമാണ് ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കും എന്നത്. നാലോളം കളിക്കാര്‍ ഈ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നതിനാല്‍ സെലക്ടര്‍മാര്‍ക്കും ഒരാളെ തെരഞ്ഞടുക്കുക ദുഷ്‌കരമായിരിക്കും. പല മുന്‍താരങ്ങളും ആ സ്ഥാനത്തേക്ക് കളിക്കാരെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അത് വെറും കളിയല്ല, യുദ്ധം!! യുദ്ധത്തില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ... ചൂണ്ടിക്കാട്ടി സെവാഗ്

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ ഇന്ത്യയുടെ നാലാം നമ്പറായി നിര്‍ദ്ദേശിക്കുന്നത് കെഎല്‍ രാഹുലിനെയാണ്. ഫോമില്ലായ്മയില്‍ വലഞ്ഞ രാഹുല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുതന്നെയാണ് ഗാവസ്‌കറിന്റെ തെരഞ്ഞെടുപ്പിന് കാരണവും. ഐപിഎല്ലിലെ ഫോം കണക്കിലെടുത്ത് രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി.

റായിഡു വേണ്ട രാഹുല്‍ മതി

റായിഡു വേണ്ട രാഹുല്‍ മതി

സീസണ്‍ ആരംഭത്തില്‍ അമ്പാട്ടി റായിഡുവിന്റെ പേരാണ് നാലാം നമ്പറില്‍ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ റായിഡു മോശം ഫോമില്‍ കളിക്കുന്ന താരമാണ്. രാഹുലാകട്ടെ മികച്ച ഫോമിലും. ഓപ്പണര്‍ ആണെങ്കിലും രാഹുലിന് നാലാം നമ്പറില്‍ കളിക്കുന്നതിന് പ്രയാസമൊന്നുമില്ല. ഏതു സ്ഥാനത്തുകളിക്കാനും പ്രാപ്തിയുള്ള കളിക്കാരനാണ് രാഹുലെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

രാഹുല്‍ മികച്ച ഫോമില്‍

രാഹുല്‍ മികച്ച ഫോമില്‍

കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും വിരളമായിരുന്നു. എന്നാല്‍, ഐപിഎല്ലില്‍ മികവിലേക്കുയര്‍ന്നതോടെ രാഹുലിനെ തഴയാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല. ഏഴ് ഐപിഎല്‍ മത്സരങ്ങളില്‍നിന്നായി രാഹുല്‍ 317 റണ്‍സ് നേടിക്കഴിഞ്ഞു. ടോപ് സ്‌കോററില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ രാഹുല്‍.

നാലാംസ്ഥാനത്തിന് മത്സരം

നാലാംസ്ഥാനത്തിന് മത്സരം

അമ്പാട്ടി റായിഡു, വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ കളിക്കാരാണ് നാലാം നമ്പറിനായി മത്സരിക്കുന്നത്. അമ്പാട്ടി റായിഡുവിന്റെ ഫോമില്ലായ്മ ലോകകപ്പ് സ്ഥാനത്തെ ബാധിച്ചേക്കും. ഓള്‍റൗണ്ടറെന്ന നിലയില്‍ വിജയ് ശങ്കറിന് ഇടം കിട്ടാനും സാധ്യതയുണ്ട്. എന്നാല്‍ വിജയിയുടെ പരിചയസമ്പത്തില്ലായ്മ ഒരു പോരായ്മയാണ്. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് നാലാമനായി ആരെത്തുമെന്നത് തന്നെയായിരിക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 13, 2019, 14:14 [IST]
Other articles published on Apr 13, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X