വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ നാല് റെക്കോഡുകള്‍ കോലിക്ക് കൈയെത്തും ദൂരെ

ബംഗളൂരു: കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ചതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഐപിഎല്‍ നടത്താന്‍ തീവ്ര ശ്രമം ബിസിസി ഐ നടത്തുന്നുണ്ട്. വിദേശ താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതാണ് പ്രധാന തിരിച്ചടി. നിലവില്‍ മത്സരങ്ങള്‍ വെട്ടിക്കുറച്ച് നടത്താനും കൊറോണ വ്യാപിക്കാത്ത രാജ്യത്ത് ഐപിഎല്‍ നടത്താനുമെല്ലാം ബിസിസി ഐ പദ്ധതിയിടുന്നുണ്ട്. ഇത്തവണത്തെ ഐപിഎല്‍ നടക്കേണ്ടത് ധോണി ഉള്‍പ്പെടെയുള്ള പല താരങ്ങളുടെയും നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. ടീമിലേക്ക് തിരിച്ചെത്താനുള്ള വഴിയാണ് ഇത്തവണത്തെ ഐപിഎല്‍.നിലവില്‍ മോശം ഫോമിലുള്ള വിരാട് കോലിക്കും ഫോം കണ്ടെത്താനുള്ള അവസരമാണ് ഐപിഎല്‍.റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായ കോലിക്ക് മറ്റ് ചില റെക്കോഡുകളും ഈ സീസണില്‍ കൈയെത്തും ദൂരത്താണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ഒരു ടീമിനൊപ്പം 200 സിക്‌സ്

ഒരു ടീമിനൊപ്പം 200 സിക്‌സ്

ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കൊപ്പം 200 സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്. ഐപിഎല്ലിന്റെ തുടക്ക സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ് കോലി. 177 മത്സരങ്ങള്‍ ബംഗളൂരു ജഴ്‌സിയില്‍ കളിച്ച കോലി 191 സിക്‌സ് ഇതിനോടകം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഒമ്പത് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ഈ റെക്കോഡ് ഇന്ത്യന്‍ നായകന്റ പേരിലാവും. നിലവില്‍ ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം ഫോമിന്റെ ചീത്തപ്പേര് കോലിക്കുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ശോഭിച്ച് ഈ വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി കരുത്തുകാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്.

ചെന്നൈയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ്

ചെന്നൈയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ്

ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമാണ് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 800 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബഹുമതിയാണ് കോലിയെക്കാത്തിരിക്കുന്നത്. ഇതുവരെ 747 റണ്‍സാണ് കോലി ധോണിക്കും സംഘത്തിനുമെതിരേ നേടിയത്. 800 പൂര്‍ത്തിയാക്കാന്‍ വെറും 53 റണ്‍സ് മാത്രമാണ് കോലിക്ക് വേണ്ടത്. 705 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ കോലിക്ക് താഴെയുള്ളത്.

ഒരു മൈതാനത്തില്‍ കൂടുതല്‍ റണ്‍സ്

ഒരു മൈതാനത്തില്‍ കൂടുതല്‍ റണ്‍സ്

ഐപിഎല്‍ ചരിത്രത്തില്‍ ഒരു മൈതാനത്ത് 300 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡിനരികെയാണ് കോലി. ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇതുവരെ 2762 റണ്‍സ് കോലി നേടിയിട്ടുണ്ട്. 238 റണ്‍സ്‌കൂടി നേടിയാല്‍ ഈ മൈതാനത്ത് 3000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിക്കും. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായിരിക്കും കോലി. ബംഗളൂരുവില്‍ സെഞ്ച്വറിയുള്‍പ്പെടെ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

ടി20യില്‍ കൂടുതല്‍ റണ്‍സ്

ടി20യില്‍ കൂടുതല്‍ റണ്‍സ്

ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് സ്വന്തം പേരിലുള്ള കോലിക്ക് ഈ ഫോര്‍മാറ്റില്‍ 9000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണയുള്ളത്. 41.90 ശരാശരിയില്‍ 8900 റണ്‍സാണ് നിലവില്‍ താരത്തിന്റെ പേരിലുള്ളത്. 134.56 സ്‌ട്രൈക്കറേറ്റുള്ള കോലി തന്റെ ടി20 കരിയറില്‍ അഞ്ച് സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Thursday, March 19, 2020, 11:36 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X