IPL 2026: 115*, 101*, സഞ്ജൂ മൂന്നാമതും നൂറടിക്കുമോ? എഐ പ്രവചനമിങ്ങനെ!! ഒരു കണ്ടീഷന്‍ കൂടി
ഐപിഎല്‍ സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് പുതുതായി ടീമിലേക്കു വന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. സിഎസ്‌കെ ഈ സീസണില്‍ പ്ലേഓഫിലെത്തുമോയെന്ന കാര്യം സംശയമാണെങ്കിലും സഞ്ജുവിന്റെ സാന്നിധ്യവും ഫോമുമെല്ലാം അവരെ പലതും സ്വപ്‌നം കാണാനും പ്രേരിപ്പിക്കുന്നുണ്ട്.
സിഎസ്‌കെയുടെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. എട്ടിന്നിങ്‌സുകളില്‍ നിന്നും 170നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 304 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു അപരാജിത സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ഡല്‍ഹി ക്യാപ്പിറ്റര്‍സിനെതിരേ പുറത്താവാതെ 115 റണ്‍സെടുത്ത അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെതിരേ വിക്കറ്റ് കൈവിടാതെ 101 റണ്‍സുമെടുത്തു.
ഈ സീസണില്‍ ഒന്നിലേറെ സെഞ്ച്വറി അടിച്ചെടുത്ത ഏക താരവും സഞ്ജു തന്നെ. ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും സിഎസ്‌കയെുടെ മഞ്ഞക്കുപ്പായത്തില്‍ മൂന്നാമതൊരു സെഞ്ച്വറി കൂടി നമുക്കു കാണാന്‍ സാധിക്കുമോ? ഇതേ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് അറിയാം.
പോസിറ്റീവുകള്‍ എന്തെല്ലാം?
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ്‍ മൂന്നാമത്തെ സെഞ്ച്വറിയും നേടിയേക്കാം എന്നു കരുതാന്‍ ചില പോസിറ്റീവ് ഘടകങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.
ഇതില്‍ ആദ്യത്തേത് സഞ്ജു ഇപ്പോള്‍ കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നു പോവുന്നത് എന്ന കാര്യമാണ്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെയാണ് രണ്ടു കിടിലന്‍ ഐപിഎല്‍ സെഞ്ച്വറികള്‍ സിഎസ്‌കെയ്ക്കായി അദ്ദേഹം അടിച്ചെടുത്തത്. ഒന്ന് ചെപ്പോക്കിലാണെങ്കില്‍ മറ്റൊന്ന് വാംഖഡെയിലുമാണ്. വളരെ നല്ല ടൈമിങോടെയും ആതമവിശ്വാസത്തോടെയുമാണ് സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ പുതിയ അന്തരീക്ഷത്തിലേക്കുള്ള വരവ് സഞ്ജുവിനു മാനസികവും ശാരീരികവുമായും പുതിയ ഉണര്‍വ്വ് നല്‍കിയെന്നതാണ് രണ്ടാമത്തെ കാരണം. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാത്തിതിനാല്‍ പൂര്‍ണമായും ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹത്ത്ിനായിട്ടുണ്ട്.

ഐപിഎല്‍ ദൈര്‍ഘ്യമേറിയ ടൂര്‍ണമെമെന്റാണ്. ഇപ്പോഴത്തെ സ്‌ട്രൈക്ക് റേറ്റ്
നിലനിത്തുന്നതിനൊപ്പം മികച്ച പിച്ചുകളോ, മാച്ച് സാഹര്യങ്ങളോ ലഭിച്ചാല്‍ മൂന്നാം സെഞ്ച്വറിയെന്നത് ഇത്തവണ അദ്ദേഹത്തിനു സാധ്യവുമാണ്.
ഈ വെല്ലുവിളികള്‍
മൂന്നാം സെഞ്ച്വറി കുറിക്കാന്‍ പോസിറ്റീവുകള്‍ ള്ളതു പോലെ തന്നെ അതു നേടാകിരിക്കാന്‍ ചില വെല്ലുവിളികളും കൂടി സഞ്ജു സാംസണിനു മുന്നിലുണ്ട്. ഇതില്‍ ആദ്യത്തേക് അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ചുള്ള അപ്രവചനീയതയാണ്. സീസണിന്റെ തുടക്കത്തില്‍ ചില ചെറിയ സ്‌കോറുകള്‍ക്കു സഞ്ജു ഔട്ടായിരുന്നു. ഇതു സ്ഥിരതയില്ലായ്മയാണ് കാണിക്കുന്നത്.
സിഎസ്‌കെയുടെ ഓവറോള്‍ ബാറ്റിങും ടീമിന്റെ ഇപ്പോഴത്തെ പൊസിഷനും പരിഗണിക്കുമ്പോള്‍ എത്ര ഹൈ സ്‌കോറിങ് അവസരങ്ങള്‍ സഞ്ജുവിനു ലഭിക്കുമെന്നതും ഇതിനെ സ്വാധീനിക്കും.
സിഎസ്‌കെ നിരയില്‍ ഇപ്പോഴത്തെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആയതു കൊണ്ടു തന്നെ എതിര്‍ ടീമുകള്‍ കൂടുതല്‍ അഗ്രസീവായി സഞ്ജുവിനെതിരേ ബൗള്‍ ചെയ്യും. ഇതു അദ്ദേഹച്ചെ കുഴപ്പത്തിലാക്കുകയും ചെയ്‌തേക്കും.

പ്രവചനമിങ്ങനെ
ഈ രണ്ടു ഘടകങ്ങളും പരിഗണിച്ചതിനു ശേഷം സഞ്ജു സാംസണ്‍ ഈ സീസണില്‍ മൂന്നാമത്തെ ഐപിഎല്‍ സെഞ്ച്വറി നേടാനുള്ള സാധ്യത 55-65 ശതമാനമുണ്ടെന്നാണ് എഐയുടെ (ഗ്രോക്ക്) പ്രവചനം. പ്രത്യേകിച്ചും സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ അതിനുള്ള സാധ്യതയും കൂടുതലാണ്.
സിഎസ്‌കെ ബാറ്റിങ് ലൈനപ്പില്‍ തനിക്കുള്ള ചുറ്റുമുള്ളവര്‍ കൂടുതല്‍ സ്ഥിരതയുള്ള ഇന്നിങ്‌സുകള്‍ കളിച്ചാല്‍ അതു സഞ്ജുവിനെ വലിയ ഇന്നിങ്‌സുകള്‍ക്കായി പ്രചോദിപ്പിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications