Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വൈഭവിനെ വീഴ്ത്താം!! അര്‍ഷ്ദീപ് ചെയ്യേണ്ടതിങ്ങനെ, ഗെയിം പ്ലാന്‍ ഉപദേശിച്ച് പുജാര

ന്യൂചണ്ഡീഗഡ്: രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡും വെടിക്കെട്ട് ഓപ്പണറുമായ വൈഭവ് സൂര്യവംശിയെ പൂട്ടാന്‍ പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷ്ദീപ് സിങിന് തന്ത്രം ഉപദേശിച്ച് ചേതേശ്വര്‍ പുജാര. ന്യൂ ചണ്ഡീഗഡില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബിന് ഏറ്റവുമധികം വെല്ലുവിളിയാവുക 15 കാരനായിരിക്കും.

തുടക്കത്തില്‍ തന്നെ വൈഭവിനെ തളയ്ക്കാനായില്ലെങ്കില്‍ റോയല്‍സിനെ പിടിച്ചുകെട്ടുകയെന്നത് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും അതീവ ദുഷ്‌കരവുമായിരിക്കും. ഇതേ തുടര്‍ന്നാണ് കൗമാര താരത്തിനെതിരേ ന്യൂബോളില്‍ അര്‍ഷ്ദീപിന്റെ പ്ലാന്‍ എന്തായിരിക്കണമെന്ന് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് കൂടിയായ പുജാര ചൂണ്ടിക്കാട്ടിയത്.

ARSHDEEP SINGH

വൈഭവിനെതിരേ പ്ലാനെന്ത്?

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെയാണ് വൈഭവ് സൂര്യവംശിയെ പുറത്താക്കാന്‍ അര്‍ഷ്ദീപ് സിങിനു ചേതേശ്വര്‍ പുജാര ട്രിക്ക് ഉപദേശിച്ചിരിക്കുന്നത്.

' അര്‍ഷ്ദീപ് സിങ് ഇടംകൈയന്‍ സീമര്‍ ആയതു കൊണ്ടു തന്നെ വൈഭവ് സുര്യവംശിക്കെതിരേ ഓവര്‍ ദി സ്റ്റംപ്‌സ് ബൗള്‍ ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. മിഡില്‍ ആന്റ് ഓഫ്സ്റ്റംപ് പ്ലാനിലാണ് അവനെതിരേ ബൗള്‍ ചെയ്യുന്നതെന്നു അര്‍ഷ്ദീപ് ഉറപ്പ് വരുത്തുകയും വേണം. അപ്പോള്‍ ബോള്‍ വൈഭവില്‍ നിന്നും പുറത്തേക്കായിരിക്കും പോവുന്നത്.

അവനെതിരേ നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്‍ ഈ തരത്തില്‍ ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളതുമാണ്. ആ രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ വിജയം നേടിയെടുക്കാനും മൊഹ്‌സിനു കഴിഞ്ഞു. അതേ കാര്യം തന്നെയാവണം ഇനി വൈഭവിനെതിരേ അര്‍ഷ്ദീപും ചെയ്യേണ്ടത്.

മിഡില്‍ ആന്റ് ഓഫ്‌സ്റ്റംപ് ലൈനില്‍ ബാക്ക് ഓഫ് ലെങ്ത്ത് ബോളുകളെറിയാന്‍ അര്‍ഷ്ദീപ് ശ്രമിക്കണം. കൂടുതലായും അതേ ഏരിയയില്‍ തന്നെ ബോള്‍ ഹിറ്റ് ചെയ്യാന്‍ ശ്രമിക്കൂ. കൂടാതെ സ്ലോ ബോളുകളും ഉപയോഗപ്പെടുത്തണം.

കാരണം അര്‍ഷ്ദീപിന്റെ പക്കല്‍ വളരെ മികച്ച സ്ലോ ബോളുകളുണ്ട്. അതിനിടയില്‍ യോര്‍ക്കറുകളും ഉപയോഗിക്കണം. പക്ഷെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ആദ്യത്തോ നാലോ, അഞ്ചോ ബോളുകള്‍ മിഡില്‍-ഓഫ്സ്റ്റംപ് ലൈനില്‍ ബാക്ക് ഓഫ് ലെങ്ത്ത് തന്നെ എറിയാനായി ശ്രമിക്കൂ'- അര്‍ഷ്ദീപിനെ പുജാര ഉപദേശിക്കുന്നു.

VAIBHAV SOORYAVANSHI

തടയുക എളുപ്പമാവില്ല

അര്‍ഷ്ദീപ് സങിനെ കൂടാതെ സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സണ്‍, ഓസ്‌ട്രേലിയയുടെ സേവ്യര്‍ ബാര്‍ലെറ്റ് എന്നിവരും ഫാസ്റ്റ് ബൗളര്‍മാരായി പഞ്ചാബ് കിങ്‌സ് സംഘത്തിലുണ്ടെങ്കിലും വൈഭവ് സൂര്യവംശിയെ തടയുകയന്നത് അത്ര എളുപ്പമായിരിക്കില്ലെന്നും ചേതേശ്വര്‍ പുജാര മുന്നറിയിപ്പ് നല്‍കുന്നു.

നല്ല പിച്ചുകളില്‍ ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നതിനൊപ്പം ലോകോത്തര ബൗളര്‍മാരെ ഒരു ഭയവുമില്ലാതെ കൈകാര്യം ചെയ്യാന്‍ 15 കാരനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ അര്‍ഷ്ദീപ്, യാന്‍സണ്‍, ബാര്‍ലറ്റ് എന്നിവരായിരിക്കും പ്രധാന ലക്ഷ്യങ്ങളെന്നും പുജാര മുന്നറിയിപ്പ് നല്‍കുന്നു.

'സണ്‍റൈസേഴ്‌സ് ഹൈദരാബാദുമയുള്ള അവസാനത്തെ മല്‍സരത്തില്‍ വളരെ ബ്രില്ല്യന്റായാണ് വൈഭവ് ബാറ്റ് ചെയ്തതെന്നു എനിക്കു തോന്നുന്നു. വളരെ മികച്ചൊരു സെഞ്ച്വറിയും (36 ബോള്‍) അവന്‍ അന്നു നേടുകയും ചെയ്തു. പഞ്ചാബ് കിങ്‌സുമായുള്ള കളിയിലും വൈഭവ് അതേ രീതിയില്‍ തന്നെ ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാരണം നല്ല പിച്ചുകളില്‍ മികച്ച ബൗളര്‍മാരെ നേരിടാന്‍ അവനു ഇഷ്ടമാണ്. അര്‍ഷ്ദീപിനും മാര്‍ക്കോ യാന്‍സണിനുമെതിരേ അതു തന്നെയായിരിക്കും ചെയ്യാന്‍ പോവുന്നത്. അവസാനത്തെ കളിയില്‍ ബാര്‍ലെറ്റ് നന്നായി ബൗള്‍ ചെയ്തിട്ടില്ല. 50നു മുകളില്‍ റണ്‍സും വിട്ടുകൊടുത്തു.

ഡല്‍ഹിക്കെതിരേ 60നടുത്ത് റണ്‍സ് വഴങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം അല്‍പ്പം സമ്മര്‍ഗദ്ദത്തിലുമായിരിക്കും. വൈഭവ് അതു മുതലാക്കാന്‍ ശ്രമിച്ചേക്കും'- പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 28, 2026, 14:29 [IST]
Other articles published on Apr 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+