വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ ആരാവും? ഇന്ത്യക്കും ഇംഗ്ലണ്ടിനുമില്ല!! മുന്‍ സ്പിന്നറുടെ പ്രവചനം

നിലവില്‍ ഇന്ത്യയാണ് പോയിന്റ് നിലയില്‍ തലപ്പത്ത്

panesar

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കുകയെന്ന ലക്ഷ്യത്തോടെ ഐസിസി ഈ വര്‍ഷമാണ് പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കമിട്ടത്. ഇത്തവണത്തെ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പര മുതലുള്ള പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകള്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനമലങ്കരിക്കുന്നത്.

ഫിറ്റ്‌നെസ് ടെസ്റ്റിനെന്നപോലെ ഓടിച്ചു, ധോണിക്കൊപ്പമുള്ള റണ്‍ ചേസ് ഓര്‍ത്തെടുത്ത് കോലിഫിറ്റ്‌നെസ് ടെസ്റ്റിനെന്നപോലെ ഓടിച്ചു, ധോണിക്കൊപ്പമുള്ള റണ്‍ ചേസ് ഓര്‍ത്തെടുത്ത് കോലി

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിലും നേടിയ തകര്‍പ്പന്‍ ജയമാണ് വിരാട് കോലിയെയും സംഘത്തെയും ഒന്നാമതെത്തിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ കിരീട ഫേവറിറ്റുകളായ ടീമിനെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍.

ഓസ്‌ട്രേലിയക്കു തന്നെ

ഓസ്‌ട്രേലിയക്കു തന്നെ

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി ഇത്തവണ ഓസ്‌ട്രേലിയ നേടുമെന്നാണ് പനേസറുടെ പ്രവചനം. ടെസ്റ്റില്‍ ഓസീസ് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം ഗംഭീരമാണ്. എതിരാളികള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തിയാണ് ഓസീസ് ജയിച്ചുകയറുന്നത്. തീര്‍ച്ചയായും ഓസ്‌ട്രേലിയ തന്നെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായി മാറുമെന്ന് തനിക്കുറപ്പുണ്ടെന്നും പനേസര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഇന്ത്യക്കു 120 പോയിന്റ്

ഇന്ത്യക്കു 120 പോയിന്റ്

120 പോയിന്റോടെയാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യന്‍ ടീം ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. കൡച്ച രണ്ടു ടെസ്റ്റുകളിലും നേടിയ വമ്പന്‍ ജയം തന്നെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്ത ന്യൂസിലാന്‍ഡും ശ്രീലങ്കയുമാണ് 60 പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലു ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്ത ഓസീസ് 56 പോയിന്റോടെ നാലാമതാണ്.

സ്മിത്ത് ചതിയന്‍ തന്നെ

സ്മിത്ത് ചതിയന്‍ തന്നെ

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചാലും ചതിയനെന്ന പേര് പോവില്ലെന്നു നേരത്തേ ഇംഗ്ലണ്ടിന്റെ മുന്‍ പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഹാര്‍മിസണ്‍ പറഞ്ഞതിനോടു താനും യോജിക്കുന്നുവെന്ന് പനേസര്‍ വ്യക്തമാക്കി.
ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ സ്മിത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചതിയെക്കുറിച്ച് ഓര്‍മയുണ്ടാവും. റിക്കി പോണ്ടിങിന്റെ അതേ തലത്തിലാണ് ഇപ്പോള്‍ സ്മിത്തിനെയും പരിഗണിക്കുന്നത്. എന്നാല്‍ അദ്ദേഹം അത് അര്‍ഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ഓസീസ് ടീമിനെ ലോകകിരീടമുള്‍പ്പെടെയുള്ള നേട്ടങ്ങളിലേക്ക നയിച്ച ക്യാപ്റ്റനാണ് പോണ്ടിങ്. എന്നാല്‍ ഒരിക്കല്‍പ്പോലും പന്തില്‍ കൃത്രിമം കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. സ്മിത്തിനെ പോണ്ടിങുമായി താരതമ്യം ചെയ്താല്‍ അത് പോണ്ടിങിനെ താഴ്ത്തിക്കെട്ടുന്നതിന് സമമായിരിക്കും. ക്രിക്കറ്റിലെ ഒരു ഇതിഹാസത്തിന്റെയും പേരിനൊപ്പം സ്മിത്തിനെ ചേര്‍ക്കുന്നത് ശരിയല്ലെന്നും പനേസര്‍ വിശദമാക്കി.

ഇതിഹാസങ്ങളെ നോക്കൂ...

ഇതിഹാസങ്ങളെ നോക്കൂ...

മികച്ച താരവും ഇതിഹാസ താരവും രണ്ടും രണ്ടാണ്. കളിക്കളത്തിന് അകത്തും പുറത്തുമുള്ള പെരുമാറ്റം കൂടിയാണ് ഒരു താരത്തിന്റെ മികവ് തീരുമാനിക്കുന്നത്. അന്നത്തെ പന്ത് ചുരണ്ടല്‍ സംഭവത്തിന്റെ പേരില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള യോഗ്യത സ്മിത്തിന് നഷ്ടമായിരിക്കുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ, എംഎസ് ധോണി, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങളെ നോക്കൂ. അവര്‍ ഇത്തരത്തിലുള്ള കളിക്കാരായിരുന്നു. അവരെയെല്ലാം നേരില്‍ കാണുകയും ഇടപെടുകയും ചെയ്യുന്നത് നല്ല അനുഭവമാണ്. നല്ല മനുഷ്യര്‍ കൂടിയാണ് ഇവരെല്ലാം. സ്മിത്ത് എത്ര റണ്‍സെടുത്താലും ഇവര്‍ക്കൊപ്പം പരിഗണിക്കാനാവില്ലെന്നും പനേസര്‍ പറഞ്ഞു.

Story first published: Thursday, September 12, 2019, 15:30 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X