വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേയൊരു എംഎസ്ഡി, വെല്ലുവിളി ധോണിയോട് വേണ്ട!! ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല

ധോണിയുടെ ചില റെക്കോര്‍ഡുകള്‍ ഇളക്കമില്ലാതെ തുടരും

By Manu
വെല്ലുവിളി ധോണിയോട് വേണ്ട | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത ഇതിഹാസമാണ് മുന്‍ നായകനും വെറ്ററന്‍ താരവുമായ എംഎസ് ധോണി. വിക്കറ്റ് കീപ്പറായി കരിയര്‍ തുടങ്ങി പിന്നീട് ക്യാപ്റ്റനും ലോക റെക്കോര്‍ഡുകളുടെ തോഴനുമായി മാറിയ താരമാണ് അദ്ദേഹം. 37ാം വയസ്സിലും 17 കാരന്റെ ചുറുചുറുക്കോടെ കളിക്കളത്തില്‍ തുടരുന്ന അദ്ദേഹം വീണ്ടുമൊരു ലോകകപ്പില്‍ കൂടി കളിക്കാന്‍ കച്ചമുറുക്കുകയാണ്.

കോലി മാത്രമല്ല ഇന്ത്യ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! ഇവരും അപകടകാരികള്‍... ടെയ്‌ലറുടെ മുന്നറിയിപ്പ് കോലി മാത്രമല്ല ഇന്ത്യ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! ഇവരും അപകടകാരികള്‍... ടെയ്‌ലറുടെ മുന്നറിയിപ്പ്

ലോക ക്രിക്കറ്റില്‍ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെടുമെങ്കിലും ധോണി സ്ഥാപിച്ച ചില റെക്കോര്‍ഡുകള്‍ ആര്‍ക്കും എത്തിപ്പിടിക്കാനായെന്നു വരില്ല. എംഎസ്ഡിയുടെ പക്കല്‍ സുരക്ഷിതമായ ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

മൂന്ന് ഐസിസി ട്രോഫികള്‍

മൂന്ന് ഐസിസി ട്രോഫികള്‍

ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റുവാങ്ങിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്.
2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടവിജയത്തോടെ തുടങ്ങിയ അദ്ദേഹം 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യക്കു സമ്മാനിച്ചു. പിന്നീട് 2013ല്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. ലോക ക്രിക്കറ്റില്‍ മറ്റൊരു ക്യാപ്റ്റനും ഈ മൂന്നു കിരീടങ്ങളുമേറ്റുവാങ്ങാന്‍ ഇനി ഭാഗ്യമുണ്ടായേന്നു വരില്ല.

ആറ് ടി20 ലോകകപ്പുകളില്‍ നയിച്ചു

ആറ് ടി20 ലോകകപ്പുകളില്‍ നയിച്ചു

ആറ് ടി20 ലോകകപ്പുകളില്‍ ടീമിനെ നയിച്ച ഏക ക്യാപ്റ്റനും ധോണി തന്നെയാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലാണ് അദ്ദേഹത്തിന് ആദ്യമായി ക്യാപ്റ്റന്റെ നറുക്ക് വീണത്. കന്നി ടൂര്‍ണമെന്റില്‍ തന്നെ ധോണി കിരീടവുമായി മടങ്ങുകയും ചെയ്തു.
പിന്നീട് 2009, 10, 12, 14, 16 ലോകകപ്പുകളിലും ധോണി തന്നെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 2014ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നെങ്കിലും കിരീടത്തിനരികെ വെസ്റ്റ് ഇന്‍ഡീസിനോടു തോല്‍ക്കുകയായിരുന്നു.

വേഗത്തില്‍ ലോക ഒന്നാംമ്പര്‍ താരം

വേഗത്തില്‍ ലോക ഒന്നാംമ്പര്‍ താരം

ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഏറ്റവും വേഗത്തില്‍ ഒന്നാംസ്ഥാനമലങ്കരിച്ച താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. 2004ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. കരിറയറിന്റെ തുടക്കത്തില്‍ തന്നെ ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ച ധോണിക്ക് വെറും 42 ഇന്നിങ്‌സുകള്‍ കൊണ്ട് തന്നെ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്താന്‍ സാധിച്ചു.
പിന്നീട് മറ്റൊരു താരത്തിനും ഇത്രയും കുറച്ച് ഇന്നിങ്‌സുകള്‍ കളിച്ച് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കൂടുതല്‍ സ്റ്റംപിങുകള്‍

കൂടുതല്‍ സ്റ്റംപിങുകള്‍

മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനും മാത്രമല്ല അസാധാരണ മികവുള്ള വിക്കറ്റ് കീപ്പര്‍ കൂടിയാണ് ധോണി. വിക്കറ്റിന് പിന്നില്‍ ധോണിയുടെ സ്റ്റംപിങ് സ്പീഡ് ഇപ്പോഴും ലോക റെക്കോര്‍ഡായി തുടുരകുയാണ്. ഏറ്റവുമധികം പേരെ സ്റ്റംപ് ചെയ്തു പുറത്താക്കിയ താരമെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.
188 പേരെയാണ് ധോണി സ്റ്റംപ് ചെയ്ത് പവലിയനിലേക്കു തിരിച്ച് അയച്ചിട്ടുള്ളത്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ (139) പേരിലായിരുന്ന റെക്കോര്‍ഡ് എംഎസ്ഡി തിരുത്തുകയായിരുന്നു. ഇപ്പോള്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഒന്നാമതുള്ള പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് 54 പേരെയാണ് സ്റ്റംപ് ചെയ്ത് പുറത്താക്കിയിട്ടുള്ളത്. ഇത് പരിഗണിക്കുമ്പോള്‍ തന്നെ ധോണിയുടെ റെക്കോര്‍ഡ് മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത വിധം മുകളിലാണെന്ന് കാണാം.

 ക്യാപ്റ്റനായി കൂടുതല്‍ മല്‍സരങ്ങള്‍

ക്യാപ്റ്റനായി കൂടുതല്‍ മല്‍സരങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണിക്കു സ്വന്തമാണ്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ശേഷമാണ് ധോണിയെ ക്യാപ്റ്റനായി നിയമിക്കുന്നത്. പിന്നീട് 10 വര്‍ഷത്തോളം മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നു.
331 മല്‍സരങ്ങളിലാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിട്ടുള്ളത്. ഇതില്‍ 178 എണ്ണത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 324 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ഓസീസ് ഇതിഹാസം റിക്കി പോണ്ടിങാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്.

Story first published: Tuesday, January 22, 2019, 9:52 [IST]
Other articles published on Jan 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X