വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇത് 'ദുരന്ത ഇലവന്‍'... വന്‍ ഫ്‌ളോപ്പുകള്‍ ഒരു കുടക്കീഴില്‍, സംഘത്തില്‍ യുവിയും!!

ടൂര്‍ണമെന്റില്‍ ഏറ്റവും മോശം പ്രകടനം നടത്തിയവരാണ് ടീമിലുള്ളത്

മുംബൈ: വന്‍ പ്രതീക്ഷകളുമായെത്തി ഐപിഎല്ലില്‍ ദുരന്തമായി മാറിയ സൂപ്പര്‍ താരങ്ങളെ എല്ലാം സീസണിലും കാണാം. ടീമിന്റെ തുറുപ്പുചീട്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഇവര്‍ പിന്നീട് ടീമിനു തന്നെ ബാധ്യതയാവുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ചിലര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവാതെ പുറത്തായപ്പോള്‍ ചിലരാവട്ടെ ഒരുവിധം പിടിച്ചുനില്‍ക്കുകയും ചെയ്തു.

ഈ സീസണിലെ ഐപിഎല്ലിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. കാണികളെ ആവേശത്തിലാറാടിക്കുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന ചില മിന്നും താരങ്ങള്‍ ദയനീയ പ്രകടനത്തിലൂടെ ആരാധകര്‍ക്കു വെറുക്കപ്പെട്ടവരായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ ഫ്‌ളോപ്പായി മാറിയ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ടീമിലെത്തുമെന്നു നോക്കാം.

ഗൗതം ഗംഭീര്‍ (ഡല്‍ഹി)

ഗൗതം ഗംഭീര്‍ (ഡല്‍ഹി)

രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നു വിശേഷിപ്പിക്കപ്പെട്ട ഗൗതം ഗംഭീറില്‍ വാനോളം പ്രതീക്ഷയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുണ്ടായിരുന്നത്. ഏഴു വര്‍ഷത്തിനു ശേഷം തന്റെ മുന്‍ ടീമായ ഡല്‍ഹിയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഗംഭീര്‍ നടത്തിയത്.
എന്നാല്‍ സ്വന്തം പ്രകടനവും ടീമിന്റെ പ്രകടനവും മോശമായതോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ആറു മല്‍സരങ്ങളാണ് ഗംഭീര്‍ ഈ സീസണില്‍ ഡല്‍ഹിക്കായി കളിച്ചത്. 85 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനുമായിട്ടുള്ളൂ.ക്യാപ്റ്റന്‍ പദവി ശ്രേയസ് അയ്യര്‍ക്കു കൈമാറിയ ശേഷം ഗംഭീര്‍ ഡല്‍ഹിക്കായി കളിച്ചിട്ടില്ല.

ഡാര്‍സി ഷോര്‍ട്ട് (രാജസ്ഥാന്‍)

ഡാര്‍സി ഷോര്‍ട്ട് (രാജസ്ഥാന്‍)

ബിഗ് ബാഷ് ലീഗിലെ സെന്‍സേഷനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട്. കഴിഞ്ഞ സീസണിലെ ബിഗ് ബാഷ് ലീഗില്‍ താരം 572 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് നാലു കോടി രൂപയ്ക്ക് ഷോര്‍ട്ടിനെ രാജസ്ഥാന്‍ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ബിഗ് ബാഷ് ലീഗിലെ പ്രകടനം ഐപിഎല്ലില്‍ ആവര്‍ത്തിക്കുന്നതില്‍ താരം പരാജയപ്പെട്ടു. സ്പിന്നിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പിച്ചില്‍ ഷോര്‍ട്ട് പതറുകയായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 111 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ നേടാനായത്.

യുവരാജ് സിങ് (പഞ്ചാബ്)

യുവരാജ് സിങ് (പഞ്ചാബ്)

ദേശീയ ടീമിലേക്കും തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമിലേക്കും തിരിച്ചെത്താനുള്ള അവസരമായാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഐപിഎല്ലിനെ കണ്ടത്. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം യുവി ദയനീയമായി പരാജയപ്പെട്ടു. ദേശീയ ടീമിനു വേണ്ടി മാത്രമല്ല ഇനിയൊരു ഐപിഎല്ലില്‍ പോലും യുവി കളിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും വലിയ ഷോട്ടുകള്‍ കളിക്കുന്നതിലുമുള്ള പരാജയമാണ് യുവിക്കു തിരിച്ചടിയായത്.ഏഴു മല്‍സരങ്ങളില്‍ നിന്നും 12.80 ശരാശരിയില്‍ വെറും 64 റണ്‍സാണ് താരം നേടിയത്.

 മനീഷ് പാണ്ഡെ (ഹൈദരാബാദ്)

മനീഷ് പാണ്ഡെ (ഹൈദരാബാദ്)

ഇന്ത്യന്‍ യുവ താരങ്ങളില്‍ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ബാറ്റ്‌സ്മാനാണ് മനീഷ് പാണ്ഡെ. എന്നാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി പാണ്ഡെയുടെ പ്രകടനം വളരെ മോശമായിരുന്നു. ലേലത്തില്‍ 11 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പാണ്ഡെയില്‍ നിന്നും ഇങ്ങനെയൊരു പണി കിട്ടുമെന്ന് ഹൈദരാബാദ് കരുതിയിരുന്നില്ല.
ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ 18.4 ശരാശരിയില്‍ വെറും 184 റണ്‍സാണ് പാണ്ഡെയുടെ സമ്പാദ്യം.

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച് ഐപിഎല്ലില്‍ നനഞ്ഞ പടക്കമായി മാറുന്നതാണ് ഈ സീസണില്‍ കാണുന്നത്. 6.2 കോടി രൂപയ്ക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ ഫിഞ്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സീസണായി ഇതു മാറിക്കൊണ്ടിരിക്കുകയാണ്.
ഇതുവരെ കളിച്ച ആറു മല്‍സരങ്ങളില്‍ വെറും ആറ് ശരാശരിയില്‍ 24 റണ്‍സേ ഓസീസ് താരത്തിനു നേടാനായിട്ടുള്ളൂ. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഫിഞ്ചിനു പകരം മറ്റൊരു ഓസീസ് താരമായ മാര്‍ക്കസ് സ്‌റ്റോണിസിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍)

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍)

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വില പിടിപ്പുള്ള താരമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ടീമിനു ഏറ്റവും വലിയ ബാധ്യതയായി മാറിക്കഴിഞ്ഞു. എട്ടു മല്‍സരങ്ങളില്‍ നിന്നും 17.77 ശരാശരിയില്‍ 160 റണ്‍സാണ് സ്‌റ്റോക്‌സിനു നേടാനായത്. കഴിഞ്ഞ സീസണില്‍ 142.98 സ്‌ട്രൈക്ക്‌റേറ്റുണ്ടായിരുന്ന താരത്തിന്റെ ഈ സീസണിലെ സ്‌ട്രൈക്ക്‌റേറ്റ് 123.07 ആണ്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്‌റ്റോക്‌സ് വന്‍ ഫ്‌ളോപ്പായി മാറി. 218 റണ്‍സ് വിട്ടുകൊടുത്ത താരം രണ്ടു വിക്കറ്റ് മാത്രമാണ് സീസണില്‍ നേടിയത്.

വൃധിമാന്‍ സാഹ (ഹൈദരാബാദ്)

വൃധിമാന്‍ സാഹ (ഹൈദരാബാദ്)

ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായ വൃധിമാന്‍ സാഹയും മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ ആണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ദയനീയ പ്രകടമനാണ് സാഹ കാഴ്ചവയ്ക്കുന്നത്. വിക്കറ്റ് കീപ്പറുടെ റോളില്‍ പ്രതീക്ഷ തെറ്റിച്ചില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ താരം സമ്പൂര്‍ണ പരാജയമായി മാറി.
മുന്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള സാഹയില്‍ ഹൈദരാബാദിനു വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്.
എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സാഹ നിരാശപ്പെടുത്തി. 10 മല്‍സരങ്ങളില്‍ നിന്നും 87 റണ്‍സാണ് താരത്തിനു ഇതുവരെ നേടാനായത്. വിക്കറ്റ്കീപ്പിങില്‍ ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിനും സാഹ വിമര്‍ശനം നേരിട്ടിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍ (ബാംഗ്ലൂര്‍)

വാഷിങ്ടണ്‍ സുന്ദര്‍ (ബാംഗ്ലൂര്‍)

ഇന്ത്യയുടെ അടുത്ത സ്പിന്‍ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെട്ട വാഷിങ്ടണ്‍ സുന്ദറും ഈ ഐപിഎല്ലില്‍ നിരാശപ്പെടുത്തി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ വാഷിങ്ടണ്‍ ഈ സീസണില്‍ ഏഴു മല്‍സരങ്ങളാണ് കളിച്ചത്. 120 പന്തില്‍ 190 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ മാത്രമേ താരത്തിനു നേടാനുമായുള്ളൂ.
കഴിഞ്ഞ സീസണില്‍ പൂനെ വാരിയേഴ്‌സിന്റെ മിന്നും താരമായിരുന്നു വാഷിങ്ടണ്‍. 6.16 റണ്‍റേറ്റില്‍ എട്ടു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. ഈ പ്രകടനം വാഷിങ്ടണിനെ ദേശീയ ടീമിലുമെത്തിച്ചു. ടീം ഇന്ത്യക്കു വേണ്ടിയും മികച്ച പ്രകടനം നടത്തിയ ശേഷമാണ് താരം ഐപിഎല്ലിനെത്തിത്.

രവീന്ദ്ര ജഡേജ (ചെന്നൈ)

രവീന്ദ്ര ജഡേജ (ചെന്നൈ)

വിലക്ക് കഴിഞ്ഞ് ഈ സീസണിലെ ഐപിഎല്ലില്‍ തിരിച്ചെത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാളായിരുന്നു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. എന്നാല്‍ ടീമിന്റെ പ്രതീക്ഷകള്‍ തകിടം മറിക്കുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ട താരം ബൗളിങിലും ഫീല്‍ഡിങും നിറംമങ്ങുകയും ചെയ്തു. സീസണില്‍ 14.50 ശരാശരിയില്‍ 59 റണ്‍സാണ് ജഡേജ ഇതുവരെ നേടിയത്. ആര്‍സിബിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 18 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയതൊഴിച്ചാല്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും താരം നടത്തിയിട്ടില്ല.

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്ന മുന്‍ ഓസീസ് പേസര്‍ മിച്ചെല്‍ ജോണ്‍സന്‍ ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ താരമായ ജോണ്‍സന്‍ വിക്കറ്റെടുക്കുന്നതില്‍ മാത്രമല്ല റണ്ണൊഴുക്ക് തടയുന്നതിലും പരാജയമായി മാറി.
മാത്രമല്ല താരത്തിന്റെ ബൗളിങ് വേഗവും സാരമായി കുറഞ്ഞിട്ടുണ്ട്.
ഈ സീസണില്‍ ആറു മല്‍സരങ്ങളില്‍ നിന്നായി വെറും രണ്ടു വിക്കറ്റുകളാണ് ജോണ്‍സന്റെ സമ്പാദ്യം. 11 റണ്‍സ് വീതം വിട്ടുകൊടുത്താണ് പേസര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരമായി മാറിയ പേസര്‍ ജയദേവ് ഉനാട്കട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ദുരന്തനായകമായി മാറിക്കഴിഞ്ഞു. 11.5 കോടി രൂപ ചെലവിട്ടാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. സീസണില്‍ ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ കുന്തമുനയായി താരം മാറുമെന്നും രാജസ്ഥാന്‍ കണക്കുകൂട്ടിയിരുന്നു.
എന്നാല്‍ സീസണില്‍ ഇതുവരെ വെറും ഏഴു വിക്കറ്റാണ് ഉനാട്കട്ടിനു നേടാന്‍ സാധിച്ചത്. 10 റണ്‍സിനടുത്ത് റണ്‍സും താരം വിട്ടുകൊടുത്തിരുന്നു.

ഐപിഎല്‍: പ്ലേഓഫില്‍ ആരൊക്കെ കളിക്കും? ആരെയും വില കുറച്ച് കാണേണ്ട, എട്ടു ടീമിനും സാധ്യത!!ഐപിഎല്‍: പ്ലേഓഫില്‍ ആരൊക്കെ കളിക്കും? ആരെയും വില കുറച്ച് കാണേണ്ട, എട്ടു ടീമിനും സാധ്യത!!

Story first published: Tuesday, May 8, 2018, 12:02 [IST]
Other articles published on May 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X