വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുലികള്‍, പക്ഷേ ഐപിഎല്ലില്‍ എലികള്‍' - അറിയാം ആ അഞ്ച് സൂപ്പര്‍ താരങ്ങളെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. 14ാം സീസണിലേക്ക് ടൂര്‍ണമെന്റ് കടക്കവെ ലോകത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗായി ഐപിഎല്ലിന് മാറാനായി. പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിസ്മയിപ്പിച്ച ഒട്ടിമിക്ക താരങ്ങളും ഐപിഎല്ലിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്ത അഞ്ച് സൂപ്പര്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ് (ഇന്ത്യ)

യുവരാജ് സിങ് (ഇന്ത്യ)

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിച്ച താരമാണ് യുവരാജ് സിങ് (16 കോടി). ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പിലെയും 2011ലെ ഏകദിന ലോകകപ്പിലെയും ഹീറോയായ യുവരാജിന് ദേശീയ ടീമിനൊപ്പം മികച്ച റെക്കോഡുകളാണുള്ളത്. 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 58 ടി20യില്‍ 1177 റണ്‍സും യുവരാജ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ വളരെ മികച്ചൊരു പ്രകടനം യുവിക്ക് അവകാശപ്പെടാനാവില്ല. 132 മത്സരങ്ങളില്‍ നിന്ന് 24.77 ശരാശരിയില്‍ 2750 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. 36 വിക്കറ്റും യുവരാജിന്റെ പേരിലുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ്,ആര്‍സിബി,പൂനെ വാരിയേഴ്‌സ്,ഡല്‍ഹി ഡെയര്‍ഡെവിള്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടിയാണ് യുവി ഐപിഎല്ലില്‍ കളിച്ചത്.

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

ഒസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ റിക്കി പോണ്ടിങ്ങിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് നിരവധി തവണ വിസ്മയിപ്പിച്ചിട്ടുള്ള പോണ്ടിങ്ങിന്റെ ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഭാഗമായിരുന്ന പോണ്ടിങ് 10 ഐപിഎല്ലില്‍ നിന്നായി ആകെ നേടിയത് 91 റണ്‍സ് മാത്രം. 2013 സീസണില്‍ മുംബൈയുടെ നായകനായി പോണ്ടിങ്ങിനെ നിയോഗിച്ചെങ്കിലും മോശം പ്രകടനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ താരം തന്നെ സ്ഥാനമൊഴിഞ്ഞു. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനാണ് റിക്കി പോണ്ടിങ്.

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ)

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ)

മുന്‍ ഓസീസ് ലോകകപ്പ് ജേതാവായ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുകളുണ്ട്. 8643 ടെസ്റ്റ് റണ്‍സും 7981 ഏകദിന റണ്‍സും 488 ടി20 റണ്‍സും ഓസീസ് ജഴ്‌സിയിലുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങാന്‍ താരത്തിനായില്ല. 2012ല്‍ പൂനെ വാരിയേഴ്‌സിനൊപ്പം ഇറങ്ങിയ അദ്ദേഹം ആറ് മത്സരത്തില്‍ നിന്ന് നേടിയത് 98 റണ്‍സ് മാത്രം. രണ്ട് വിക്കറ്റും വീഴ്ത്തി. പിന്നീട് പരിക്കേറ്റ താരം വീണ്ടുമൊരു ഐപിഎല്‍ കളിക്കാന്‍ എത്തിയില്ല.

സൗരവ് ഗാംഗുലി (ഇന്ത്യ)

സൗരവ് ഗാംഗുലി (ഇന്ത്യ)

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വീര നായകന്‍ സൗരവ് ഗാംഗുലിയും ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിക്കാത്ത സൂപ്പര്‍ താരമാണ്. 2008-2012വരെയാണ് ഗാംഗുലി ഐപിഎല്ലില്‍ കളിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായി തുടങ്ങിയ ഗാംഗുലി പിന്നീട് പൂനെ വാരിയേഴ്‌സിനായും കളിച്ചു. 59 ഐപിഎല്ലില്‍ നിന്നായി 25.4 ശരാശരിയില്‍ 1349 റണ്‍സാണ് ഗാംഗുലി നേടിയത്. സ്‌ട്രൈക്കറേറ്റ് 106.8 മാത്രമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ ഗാംഗുലിക്ക് സാധിച്ചില്ല.

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്)

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്)

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്‌ളിന്റോഫിനെ വിശേഷിപ്പിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ ദേശീയ ടീമിനൊപ്പം നേടിയ അദ്ദേഹത്തിന് ഐപിഎല്ലില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. 2009 ഐപിഎല്ലില്‍ സിഎസ്‌കെ ഫ്‌ളിന്റോഫിനെ ടീമിലെത്തിച്ചു. മൂന്ന് മത്സരം മാത്രം കളിച്ച താരം 62 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ് നേടിയത്. പിന്നീടൊരിക്കലും ഐപിഎല്‍ കളിക്കാന്‍ അദ്ദേഹം എത്തിയിട്ടില്ല.

Story first published: Friday, January 29, 2021, 12:10 [IST]
Other articles published on Jan 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X