ധോണി മുതല്‍ വിഹാരി വരെ: പരിക്കും മറികടന്ന് ഇന്ത്യയ്ക്കായി പൊരുതിയ അഞ്ച് താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ടീമിനോടും ക്രിക്കറ്റിനോടുമുള്ള സ്‌നേഹവും ബഹുമാനവും വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഇന്ത്യന്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. ഹനുമ വിഹാരിയും ആര്‍ അശ്വിനും പരിക്കിനെ അതിജീവിച്ച് നടത്തിയ ചെറുത്തുനില്‍പ്പ് ക്രിക്കറ്റിനോടും രാജ്യത്തോടുമുള്ള അടങ്ങാത്ത സ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ്. സിഡ്‌നിയിലെ പ്രകടനത്തോടെ വിഹാരി ആരാധക മനസില്‍ ചിരപ്രതിഷ്ട നേടിക്കഴിഞ്ഞു. പരിക്കിനെയും മറികടന്ന് ഇന്ത്യക്കായി കളിച്ച് മികച്ച പ്രകടനം നടത്തിയ അഞ്ച് താരങ്ങളെ പരിചയപ്പെടാം.

പൊട്ടിയ താടിയെല്ല് കെട്ടി പന്തെറിഞ്ഞ് അനില്‍ കുംബ്ലെ

പൊട്ടിയ താടിയെല്ല് കെട്ടി പന്തെറിഞ്ഞ് അനില്‍ കുംബ്ലെ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. നായകനായും പരിശീലകനായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച താരങ്ങളിലൊരാളാണ് കുംബ്ലെ. 2002ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് സംഭവം. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് പേസര്‍ മെര്‍വ് ഡിലോന്റെ പന്ത് അടിച്ച് ചോര വന്നെങ്കിലും കുംബ്ലെ 20 മിനുട്ടോളം പിന്നെയും ബാറ്റിങ് തുടര്‍ന്നു. ഇന്ത്യ 9 വിക്കറ്റിന് 513 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ നേരിടാന്‍ പൊട്ടിയ താടിയെല്ല് കൂട്ടിക്കെട്ടി കുംബ്ലെയുമുണ്ടായിരുന്നു. 14 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞതെങ്കിലും ബ്രയാന്‍ ലാറയെ പുറത്താക്കാന്‍ കുംബ്ലെയ്ക്ക് സാധിച്ചു.

ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കോടെ പൊരുതി കേദാര്‍ ജാദവ്

ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കോടെ പൊരുതി കേദാര്‍ ജാദവ്

2018ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരേ തുടയ്‌ക്കേറ്റ പരിക്കുമായാണ് കേദാര്‍ ജാദവ് ബാറ്റ് ചെയ്തത്. പുറത്താവാതെ 23 റണ്‍സ് നേടി ഇന്ത്യയെ മൂന്ന് വിക്കറ്റ് വിജയത്തിലേക്ക് നയിക്കാന്‍ കേദാര്‍ ജാദവിന് സാധിച്ചു. അന്ന് ജാദവിന്റെ തുടയ്ക്ക് വലിയ വേദനയുണ്ടായിട്ടും ഫിസിയോയുടെ സഹായത്തോടെ ഫസ്റ്റ് എയ്ഡുകള്‍ ചെയ്താണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. മത്സരത്തില്‍ രോഹിത് ശര്‍മ,എംഎസ് ധോണി,രവീന്ദ്ര ജഡേജ എന്നിവരും തിളങ്ങി.

പൊട്ടിയ വിരലുമായി ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രകടനം

പൊട്ടിയ വിരലുമായി ശിഖര്‍ ധവാന്റെ സെഞ്ച്വറി പ്രകടനം

2019ലെ ലോകകപ്പില്‍ പൊട്ടിയ വിരലുമായി ഓപ്പണിങ്ങിനിറങ്ങി ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് പരിക്കിനെയും മറികടന്ന് ധവാന്റെ തകര്‍പ്പന്‍ പ്രകടനം പിറന്നത്. വിരലിന്റെ വേദന അതിജീവിച്ചാണ് മനോഹര ഷോട്ടുകളിലൂടെ ധവാന്‍ കളം കീഴടക്കിയത്. 34കാരനായ ധവാന്റെ കരുത്തില്‍ അഞ്ച് വിക്കറ്റിന് 352 എന്ന മാന്യമായ സ്‌കോര്‍ നേടാനും വിജയം സ്വന്തമാക്കാനും ഇന്ത്യക്കായി. ഈ മത്സരത്തിന് പിന്നാലെ പരിക്കേറ്റ ധവാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

പരിക്കോടെ പൊരുതിയ ഹനുമ വിഹാരി

പരിക്കോടെ പൊരുതിയ ഹനുമ വിഹാരി

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇക്കഴിഞ്ഞ ടെസ്റ്റ് മത്സരത്തിലെ ഹനുമ വിഹാരിയുടെ പ്രകടനം ടീമിനോടുള്ള അര്‍പ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ്. കാല്‍മസിലിന് പരിക്കേറ്റിട്ടും പതറാതെ ബാറ്റ് ചെയ്ത അദ്ദേഹം 130ലധികം പന്തുകള്‍ പിന്നെയും ബാറ്റ് ചെയ്തു. 161 പന്തുകളാണ് രണ്ടാം ഇന്നിങ്‌സില്‍ വിഹാരി നേരിട്ടത്. ആര്‍ അശ്വിന്‍ 128 പന്തും. സിഡ്‌നിയില്‍ ഇന്ത്യക്ക് സമനില സമ്മാനിക്കാന്‍ ഇരുവരെയും പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു.

കണ്ണിന് പരിക്കേറ്റിട്ടും പിന്മാറാതെ എംഎസ് ധോണി

കണ്ണിന് പരിക്കേറ്റിട്ടും പിന്മാറാതെ എംഎസ് ധോണി

2016ല്‍ സിംബാബ് വെയ്‌ക്കെതിരായ മത്സരത്തില്‍ കണ്ണിന് പരിക്കേറ്റിട്ടും ധോണി കളി തുടര്‍ന്നത് ആരാധകര്‍ മറക്കാത്ത സംഭവമാണ്. മൂന്നാം ടി20യിലാണ് സംഭവം. സ്റ്റംപ് വെയ്ല്‍സ് തെറിച്ച് ധോണിയുടെ കണ്ണില്‍ കൊള്ളുകയായിരുന്നു. കണ്ണ് ചുവന്നിട്ടും അദ്ദേഹം കളത്തില്‍ നിന്ന് കയറിയില്ല. കീപ്പറായി തുടര്‍ന്ന ധോണി ബാറ്റിങ്ങിനിറങ്ങി 9 റണ്‍സും നേടി. മത്സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയും തൂത്തുവാരി. ഇന്ത്യയെ പല തവണ ഒറ്റക്ക് രക്ഷിച്ച നായകനാണ് എംഎസ് ധോണി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 14, 2021, 11:14 [IST]
Other articles published on Jan 14, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X