വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍, ഡുപ്ലെസിക്ക് ഇരട്ട സെഞ്ച്വറി നഷ്ടം

സെഞ്ച്വൂറിയന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നോട്ടുവെച്ച 396 റണ്‍സിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 621 റണ്‍സാണ് അടിച്ചെടുത്തത്. ഫഫ് ഡുപ്ലെസിസിന്റെ (199) പ്രകടനമാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 225 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്കയ്ക്ക് 160 റണ്‍സ് വേണം. കുശാല്‍ പെരേരയും (33) ദിനേഷ് ചണ്ഡിമലുമാണ് (21) ക്രീസില്‍.

മൂന്നാം ദിനത്തില്‍ ഏറ്റവും സങ്കടകരമായ കാഴ്ച ഡുപ്ലെസിസിന്റെ പുറത്താകലായിരുന്നു. 199 റണ്‍സിനാണ് അദ്ദേഹം മടങ്ങിയത്. ഇരട്ട സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വിക്കറ്റ് നഷ്ടമായതാണ് എല്ലാവരെയും നിരാശരാക്കിയത്. ധനഞ്ജയ് ഡി സില്‍വയുടെ പന്തിനെ ബൗണ്ടറി കടത്താനുള്ള ശ്രമമാണ് കരുണരത്‌നയുടെ കൈയില്‍ സുരക്ഷിതമായി അവസാനിച്ചത്. 276 പന്തുകള്‍ നേരിട്ട് 24 ബൗണ്ടറി ഉള്‍പ്പെടെയാണ് ഡുപ്ലെസിസിന്റെ പ്രകടനം.

savssltest

മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഡീന്‍ എല്‍ഗര്‍ (95),എയ്ഡന്‍ മാര്‍ക്രം (68) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 141 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. മധ്യനിരയില്‍ ടെംബ ബവുമയുടെയും (71) കേശവ് മഹാരാജിന്റെയും (73) പ്രകടനം ആതിഥേയര്‍ക്ക് കരുത്തായി. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേശവ് മഹാരാജ് കാഴ്ചവെച്ചത്. ആന്റിച്ച് നോക്കിയേ,ലുതോ സിപ്പാംല എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ലൂങ്കി എന്‍ഗിഡി (2) പുറത്താവാതെ നിന്നു.

ശ്രീലങ്കയ്ക്കുവേണ്ടി ഏഴ് ബൗളര്‍മാര്‍ പന്തെറിഞ്ഞു എന്നതാണ് ശ്രദ്ധേയം. വനിന്‍ഡു ഹസരങ്ക നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ മൂന്നും ധസുന്‍ ഷണക രണ്ടും ലഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി.

savssltest

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തന്നെ നായകന്‍ ദിമുത് കരുണരത്‌നയെ (6), ലൂങ്കി എന്‍ഗിഡി അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാമന്‍ കുശാല്‍ മെന്‍ഡിസിനെ (0) അക്കൗണ്ട് തുറക്കും മുന്നെയും എന്‍ഗിഡി മടക്കി. പ്രതീക്ഷ നല്‍കി കുശാല്‍ പെരേരയും ദിനേഷ് ചണ്ഡിമലും ക്രീസിലുണ്ട്. 43 റണ്‍സ് കൂട്ടുകെട്ടാണ് നിലവില്‍ ഇരുവരും തമ്മിലുള്ളത്. നാലാം ദിനം ഈ കൂട്ടുകെട്ട് നിര്‍ണ്ണായകമാവും. ഒന്നാം ഇന്നിങ്‌സില്‍ ചണ്ഡിമല്‍ (85),ധനഞ്ജയ് (79),ധസുന്‍ ഷണഗ (66),നിരോഷന്‍ ഡിക്വെല്ല (49) എന്നിവരുടെ ബാറ്റിങ്ങാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Story first published: Tuesday, December 29, 2020, 8:39 [IST]
Other articles published on Dec 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X