വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

By Abin MP

സിഡ്‌നി: ഒടുവില്‍ ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം. തുടര്‍ച്ചയായ 26 വിജയങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ അവസാന പന്തില്‍ കൈവിട്ട പരാജയത്തിന് 36 മണിക്കൂറുകള്‍ക്കകം പകരം വീട്ടി ഇന്ത്യ. കഴിഞ്ഞ കളിയില്‍ അവസാന ഓവര്‍ എറിഞ്ഞ ജുലന്‍ ഗോസ്വാമി തന്നെയാണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയത് എന്നത് കലാത്തിന്റെ കാവ്യ നീതിയായി മാറുകയാണ്.

വീണ്ടും ഓസീസ് മധ്യനിരയാണ് ഇന്ത്യയ്ക്ക് മുന്നില്‍ ചെറുത്തു നിന്ന് ഓസ്‌ട്രേലിയയ്ക്ക് മികച്ചൊരു സ്‌കോര്‍ നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ബെത്ത് മൂണി ഇന്ന് അര്‍ധ സെഞ്ചുറി നേടി. 64 പന്തില്‍ 52 റണ്‍സായിരുന്നു ബെത്ത് മൂണി നേടിയത്. 62 പന്തില്‍ 67 റണ്‍സെടുത്ത ആഷ്‌ലി ഗാര്‍ഡ്‌നെര്‍ ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് താരമായ തഹ്ലിയ മ്ഗ്രാത്ത് ഇന്നും കത്തിക്കയറി 32 പന്തില്‍ 47 റണ്‍സാണ് മഗ്രാത്ത് നേടിയത്. 264 എന്ന മികച്ച ടോട്ടല്‍ ഇതോടെ ഓസ്‌ട്രേലിയ കെട്ടിപ്പടുക്കുകയായിരുന്നു.

രാജയം മുന്നില്‍ കണ്ടിരുന്നതാണ്

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ദാനയെ 22 റണ്‍സെടുത്തു നില്‍ക്കെ നഷ്ടമായി. എന്നാല്‍ ആദ്യ അര്‍ധസെഞ്ചുറിയുമായി ഒരുവശത്ത് ഷെഫാലി വര്‍മ നിലയുറപ്പിച്ചിരുന്നു. മന്ദാനയ്ക്ക് പകരം എത്തിയ യസ്തിക ഭാട്ടിയയും കത്തിക്കയറി. 69 പന്തില്‍ 64 റണ്‍സെടുത്ത യസ്തികയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പക്ഷെ കഴിഞ്ഞ കഴിഞ്ഞ കളിയിലെ താരമായ റിച്ച ഘോഷിന് ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. നായിക മിതാലി രാജ് 16 റണ്‍സിനും പുറത്തായി. ഇതോടെ ഇന്ത്യ പരാജയം മുന്നില്‍ കണ്ടിരുന്നതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ ദീപ്തി ശര്‍മയും സ്നേഹ് റാണയും ചേര്‍ന്ന് ശക്തമായ ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു.

അതിജീവിച്ച ജുലന്‍

സ്നേഹ് 30 റണ്‍സും ദീപ്തി 31 റണ്‍സുമാണ് നേടിയത്. അവസാന നിമിഷമാണ് ഇന്ത്യയ്ക്ക് സ്നേഹിനെ നഷ്ടമാകുന്നത്. ഇതോടെ വീണ്ടും കൈവെള്ളയിലെത്തിയ വിജയം കളഞ്ഞുടയ്ക്കുമോ എന്ന് എല്ലാവരും ഭയന്നു. പക്ഷെ സമ്മര്‍ദ്ദത്തെ അതിജീവിച്ച ജുലന്‍ ഗോസ്വാമി അമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ഒരു ബൗണ്ടറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്കും ഓസ്ട്രേലിയയെ 2017 ന് ശേഷമുള്ള ആദ്യ ഏകദിന പരാജയത്തിലേക്കും നയിച്ചു. മൂന്ന് ഓസീസ് വിക്കറ്റുകള്‍ പിഴുത ജുലന്‍ തന്നെയായിരുന്നു കളിയിലെ താരവും. ഇന്ത്യയ്ക്കായി പുജ വസ്ത്രകാറും മൂന്ന് വിക്കറ്റ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകളെടുത്ത അന്നബെല്‍ സതര്‍ലാന്റ് ആണ് ഓസ്ട്രേലിയയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്തത്. ഇന്ന് വിജയിക്കാനെയങ്കിലും മൂന്ന് മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ടതോടെ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു.

600 വിക്കറ്റ്

ഇന്നത്തെ മത്സരത്തിലൂടെ 600 വിക്കറ്റ് എന്ന ചരിത്ര നേട്ടവും ജുലന്‍ ഗോസ്വാമി സ്വന്തമാക്കിയിരുന്നു. ഓസീസ് നായിക മെഗ് ലാന്നിംഗിനെ പുറത്താക്കിയാണ് ജുലന്‍ തന്റെ കരിയറിലെ അറുനൂറാം വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ അവസാന ഓവര്‍ എറിഞ്ഞത് ജുലന്‍ ആയിരുന്നു. അവസാന ഓവറിലെ നോബോളുകളാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ്ല്ലാം ജുലന്‍ ഇന്ന് മറുപടി നല്‍കിയിരിക്കുകയാണ്. 38 കാരിയായ ജുലന്‍ ആണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ വനിതാ താരം. 192 മത്സരങ്ങളില്‍ നിന്നും 239 വിക്കറ്റുകളാണ് ജുലന്‍ നേടിയിട്ടുള്ളത്. ഇന്നത്തെ വിജയത്തോടെ ഇന്ത്യ ശക്തമായാരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വരും മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഈ വിജയം ആത്മവിശ്വാസം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Sunday, September 26, 2021, 14:43 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X