
ക്രിക്കറ്റിനെ സംബന്ധിച്ച് പറഞ്ഞാല്‍ വലിയ ടൂര്‍ണമെന്റുകള്‍ നടത്താന്‍ സാധിച്ച വര്‍ഷമാണ് 2021. ആഷസ് ടെസ്റ്റ്,ടി20 ലോകകപ്പ് ഉള്‍പ്പെടെ പല വിദേശ പര്യടനങ്ങളും വിജയകരമായി സംഘടിപ്പിക്കാന്‍ 2021ല്‍ സാധിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റുകളും സജീവമായ വര്‍ഷമാണ് 2021. ഐപിഎല്‍ പാതിയില്‍വെച്ച് മുടങ്ങിപ്പോയെങ്കിലും യുഎഇയിലാണ് രണ്ടാം പാദം യുഎഇയില്‍ നടത്താന്‍ സാധിച്ചു. ഏകദിന പരമ്പരകള്‍ വലിയ കാര്യമായി നടക്കാത്ത വര്‍ഷം കൂടിയാണിത്. ഏകദിനത്തേക്കാള്‍ കൂടുതല്‍ ടി20 പരമ്പരകളാണ് ഈ വര്‍ഷം നടന്നത്. ഈ വര്‍ഷം നടന്ന ഏകദിന മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ആരാധകര്‍ തിരഞ്ഞെടുത്ത മികച്ച ഏകദിന പ്ലേയിങ് 11 പുറത്തുവിട്ടിരിക്കുകയാണ് ക്രിക്ട്രാക്കര്‍. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: വിറച്ചു, പിന്നെ ജയിച്ചു- അഫ്ഗാന്‍റെ അട്ടിമറി മോഹം തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍

ജെന്നിമാന്‍ മലാന്‍-ഷായ് ഹോപ്പ്
ദക്ഷിണാഫ്രിക്കയുടെ ജെന്നിമാന്‍ മലാനാണ് ഓപ്പണര്‍മാരിലൊരാള്‍. ഈ വര്‍ഷം ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചവരിലൊരാളാണ് മലാന്‍. ഏഴ് ഏകദിന മത്സരങ്ങളാണ് മലാന്‍ കളിച്ചത്. 84.83 ശരാശരിയില്‍ 509 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. സ്ഥിരതകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളിലെ മുന്‍നിരക്കാരനാണ് മലാന്‍. 2022ലും ഇതേ മികവ് ദക്ഷിണാഫ്രിക്കയ്ക്കായി കാട്ടാന്‍ മലാന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പാണ് മറ്റൊരു ഓപ്പണര്‍. വലിയ ശ്രദ്ധ ലഭിക്കാതെ പോകുന്ന പ്രതിഭാശാലികളായ താരങ്ങളിലൊരാളാണ് ഷായ് ഹോപ്. ഈ വര്‍ഷം 62 ശരാശരിയില്‍ 310 റണ്‍സാണ് അദ്ദേഹം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ടീം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന വര്‍ഷമായിട്ടും ഹോപ്പിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.
Also Read: IPL 2022: ബൗളിങ് ഈ ടീമുകളുടെ വീക്ക്‌നെസ്, ലേലത്തില്‍ പിഴച്ചാല്‍ 'പണിപാളും!

ബാബര്‍ ആസം (ക്യാപ്റ്റന്‍),റാസി വാന്‍ഡെര്‍ ഡൂസന്‍,ചരിത് അസലന്‍ക
പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് മൂന്നാം നമ്പറില്‍. പാകിസ്താന്‍ ടീമിന്റെ ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം ഇറങ്ങാറുള്ള ബാബര്‍ മികച്ച സ്‌കോര്‍ നേടിയ വര്‍ഷം കൂടിയാണിത്. പരിമിത ഓവറില്‍ ഗംഭീര പ്രകടനം നടത്തിയ ബാബര്‍ ആറ് ഏകദിന ഇന്നിങ്‌സില്‍ നിന്ന് 67.50 ശരാശരിയില്‍ 405 റണ്‍സാണ് നേടിയത്. സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍.
Also Read: എന്തുകൊണ്ട് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചു? വെളിപ്പെടുത്തി രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡൂസനാണ് നാലാമന്‍. പരിമിത ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ മുതല്‍ക്കൂട്ടാവുന്ന താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടിയ റാസി ഏകദിനത്തില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 62.40 ശരാശരിയില്‍ 312 റണ്‍സാണ്. നിലയുറപ്പിച്ചും ആക്രമിച്ചും കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

അഞ്ചാം നമ്പറില്‍ ശ്രീലങ്കയുടെ ചരിത് അസലന്‍കയാണ്. പ്രതിഭാ ക്ഷാമം നേരിടുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷയാണ് 24കാരനായ അസലന്‍ക നല്‍കുന്നത്. ടി20 ലോകകപ്പിലും തിളങ്ങാന്‍ താരത്തിനായിരുന്നു. ഈ വര്‍ഷം ഏഴ് ഏകദിന ഇന്നിങ്‌സില്‍ നിന്ന് 326 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 46.57 ശരാശരിയില്‍. ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരം ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ്.
Also Read: 2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ച് അഭിമാന നിമിഷങ്ങള്‍ ഏതൊക്കെ? തിരഞ്ഞെടുത്ത് ബോഗ്ലെ

മഹമ്മൂദുല്ല റിയാദ്,ക്രുണാല്‍ പാണ്ഡ്യ,ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശിന്റെ മഹമ്മൂദുല്ല റിയാദിനാണ് ആറാം നമ്പറില്‍ അവസരം. ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. 10 ഇന്നിങ്‌സില്‍ നിന്ന് 399 റണ്‍സാണ് അദ്ദേഹം നേടിയത്. 57 ആണ് ബാറ്റിങ് ശരാശരി. ബംഗ്ലാദേശ് ക്രിക്കറ്റിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ വര്‍ഷമാണ് 2021. പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ആര്‍ക്കും തന്നെ സാധിച്ചില്ല.
Also Read: IPL 2022: വിജയ് ഹസാരെ ട്രോഫിയിലെ ഹിമാചല്‍ ഹീറോസ്! ഇവര്‍ക്ക് ലേലത്തില്‍ 'ലോട്ടറി' അടിച്ചേക്കും

ഇന്ത്യയുടെ ക്രുണാല്‍ പാണ്ഡ്യയാണ് ഏഴാം സ്ഥാനത്ത്. ഏകദിനത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ മറ്റ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ക്രുണാല്‍ പാണ്ഡ്യക്ക് സാധിച്ചിട്ടുണ്ട്. നാല് ഇന്നിങ്‌സില്‍ നിന്ന് 130 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നേടിയത്. 65 ആണ് ഏകദിന ഫോര്‍മാറ്റിലെ അദ്ദേഹത്തിന്റെ ശരാശരി. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ ക്രുണാലിനായി.

ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് എട്ടാം നമ്പറില്‍. എല്ലാ വര്‍ഷവും തന്റേതായ പ്രകടനം കാഴ്ചവെക്കാന്‍ ഷക്കീബിന് സാധിക്കാറുണ്ട്. ഈ വര്‍ഷം ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍ ബാറ്റുകൊണ്ട് വലിയ പ്രകടനം നടത്താനായില്ല. ഏത് പൊസിഷനിലും തിളങ്ങാനാവുമെന്നതാണ് ഷക്കീബിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
Also Read: ആര്‍ അശ്വിന്‍ ശ്രീലങ്കയിലാരുന്നു ജനിച്ചതെങ്കിലോ? മുരളീധരന് ഒപ്പം എത്തുമായിരുന്നോ? ട്വീറ്റ് വൈറല്‍

സന്ദീപ് ലാമിച്ചാനെ,മുസ്തഫിസുര്‍ റഹ്മാന്‍,മിച്ചല്‍ സ്റ്റാര്‍ക്ക്
ഒമ്പതാം നമ്പറില്‍ സന്ദീപ് ലാമിച്ചാനെക്കാണ് അവസരം. ഐപിഎല്ലിലൂടെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും ഏവര്‍ക്കും സുപരിചിതനായ താരമാണ് നേപ്പാളുകാരനായ സന്ദീപ് ലാമിച്ചാനെ. അഞ്ച് മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ഈ വര്‍ഷം അദ്ദേഹം നേടിയത്. പരിമിത ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ ലാമിച്ചാനെ മിടുക്കനാണ്.
Also Read: IND vs SA: 20നു 50നുമിടയില്‍ ആറു തവണ പുറത്ത്, കോലിയുടെ പ്രധാന പിഴവ് ചൂണ്ടിക്കാട്ടി മുന്‍ കോച്ച്

ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനാണ് 10ാം നമ്പറില്‍. ഇടം കൈയന്‍ പേസറായ താരം വേഗതയില്‍ നല്ല നിയന്ത്രണമുള്ള ബൗളറാണ്. സ്ലോ ബോളുകള്‍ നന്നായി വഴങ്ങുന്ന അദ്ദേഹം 10 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകളാണ് നേടിയത്. ന്യൂബോളിലും ഡെത്ത് ഓവറിലും മധ്യ ഓവറുകളിലുമെല്ലാം വിക്കറ്റ് നേടാന്‍ അദ്ദേഹം മിടുക്കനാണ്.
Also Read: കോലി രക്ഷപെട്ടു, നാണക്കേടിന്റെ പട്ടികയില്‍ സ്മിത്ത് തലപ്പത്ത്, ആന്‍ഡേഴ്‌സന് മുന്നില്‍ മുട്ടിടിക്കും

11ാമനായി മിച്ചല്‍ സ്റ്റാര്‍ക്കിനാണ് അവസരം. ഓസീസ് സ്റ്റാര്‍ പേസറെ പരിക്ക് കാര്യമായി വേട്ടയാടാതിരുന്ന വര്‍ഷമാണിത്. മൂന്ന് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു.


Click it and Unblock the Notifications