Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍ അശ്വിന്‍ ശ്രീലങ്കയിലാരുന്നു ജനിച്ചതെങ്കിലോ? മുരളീധരന് ഒപ്പം എത്തുമായിരുന്നോ? ട്വീറ്റ് വൈറല്‍

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ആര്‍ അശ്വിന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഏഷ്യന്‍ സാഹചര്യത്തില്‍ അശ്വിന്‍ ഏറ്റവും അപകടകാരിയായ സ്പിന്നറാണ് അദ്ദേഹം. ക്യാരം ബോളും ഓഫ് ബ്രേക്കുമടക്കം സ്പിന്നിലെ ഒട്ടുമിക്ക ടെക്‌നിക്കുകളും അശ്വിന്റെ കൈകളില്‍ ഭദ്രം. ബുദ്ധിയോടെ പന്തെറിയുന്ന താരങ്ങളിലൊരാളാണ് അശ്വിന്‍. അതുകൊണ്ട് തന്നെയാണ് ഇടവേളക്ക് ശേഷം അശ്വിന്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തിയതും.

1

82 ടെസ്റ്റില്‍ നിന്ന് 427 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 51 ടി20യില്‍ നിന്ന് 61 വിക്കറ്റുമാണ് അശ്വിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്പാദ്യം. ഇപ്പോഴിതാ ഐസലന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുവഴി പുറത്തുവിട്ട അശ്വിനെക്കുറിച്ചുള്ള ട്വീറ്റ് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അശ്വിന്‍ ശ്രീലങ്കയിലായിരുന്നു ജനിച്ചതെങ്കില്‍ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ മുത്തയ്യ മുരളീധരനൊപ്പം എത്താന്‍ സാധിച്ചേക്കുമായിരുന്നുവെന്നാണ് ആ ട്വീറ്റിലെ പ്രധാന പരാമര്‍ശം.

Also Read: IND vs SA: വീരുവിനെ കടത്തിവെട്ടി രാഹുല്‍! മുന്നില്‍ ഗവാസ്‌കര്‍ മാത്രം- ഉജ്ജ്വല നേട്ടം

2

'അവസരങ്ങളും ഭാഗ്യവുമാണ് ജീവിതത്തിലെ എല്ലാം. ആര്‍ അശ്വിന്‍ ശ്രീലങ്കയിലാണ് ജനിച്ചിരുന്നതെങ്കില്‍ മുരളീധരന്റെ അത്രയും വിക്കറ്റുകള്‍ നേടി കരിയര്‍ അവസാനിപ്പിക്കാന്‍ അവന് സാധിച്ചേക്കുമായിരുന്നു. ബ്രാഡ്മാന്‍ ഏതെങ്കിലും ഐസ്‌ലന്‍ഡിലാണ് ജനിച്ചിരുന്നതെങ്കില്‍ അദ്ദേഹം അന്താരാഷ്ട്ര റണ്‍സുകളൊന്നും നേടുമായിരുന്നില്ല. ഒരു സാധാരണ മത്സ്യതൊഴിയായി മാറുമായിരുന്നു. അതാണ് ജീവിതം' എന്നാണ് ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം.

Also Read: IND vs SA: വെങ്‌സാര്‍ക്കര്‍ ഹാപ്പി, ആ നാണക്കേട് ഇനി പുജാരയ്ക്ക് സ്വന്തം! ദ്രാവിഡ് മൂന്നാമന്‍

3

ഇന്ത്യയെക്കാള്‍ സ്പിന്നിന് കൂടുതല്‍ പിന്തുണയുള്ള സാഹചര്യമാണ് ശ്രീലങ്കയിലേത്. അതുകൊണ്ട് തന്നെ എല്ലാക്കാലത്തും ശ്രീലങ്കയില്‍ നിന്ന് മികച്ച സ്പിന്നര്‍മാരുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അശ്വിന് ശ്രീലങ്കയിലെത്താന്‍ സാധിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധിക്കുമായിരുന്നുവെന്നാണ് ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തത്വമെന്ന നിലയില്‍ ഐസ് ലന്‍ഡ് ക്രിക്കറ്റ് കുറിച്ചത്. ഈ ട്വീറ്റ് നിമിഷം നേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. നിരവധി രസകരമായ കമന്റുകളാണ് ഈ ട്വീറ്റിനെത്തേടിയെത്തിയത്.

Also Read: ചേട്ടന്‍മാരുടെ വഴിയെ അനുജന്‍മാരും- ഇന്ത്യയെ തുരത്തിയ പാക് ടീമിനെ പ്രശംസിച്ച് ബാബര്‍

4

'വിരാട് കോലി ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെങ്കില്‍ ക്ലബ്ബ് ക്രിക്കറ്ററായി മാത്രം ഒതുങ്ങുമായിരുന്നു' എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ഇന്ത്യയിലാണ് ഡേവിഡ് വാര്‍ണര്‍ ജനിച്ചതെങ്കില്‍ എക്കാലത്തെയും മികച്ച ഓപ്പണറായി വാഴ്ത്തപ്പെടുമായിരുന്നുവെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. എബിഡി ഇന്ത്യയില്‍ ജനിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തേക്കാള്‍ വലിയ അംഗീകാരങ്ങള്‍ ലഭിക്കുമായിരുന്നുവെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. ഇത്തരത്തില്‍ പല കൗതുക മറുപടികളും ആരാധകരില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Also Read: IND vs SA: കോലിക്കു ഭാഗ്യമില്ലെന്ന് ആരു പറഞ്ഞു? കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ധോണി പോലും പിന്നില്‍

5

മുത്തയ്യ മുരളീധരന്‍ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ്. 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 67 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 22 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഈ റെക്കോഡുകള്‍ക്കൊപ്പമെത്തുകയെന്നത് പെട്ടെന്നൊന്നും ഒരാള്‍ക്കും സാധിക്കില്ല.

Also Read: 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണി ഉറപ്പ്, സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ പരിശോധിക്കാം

6

എന്നാല്‍ തന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ താരമായി മുരളീധരന്‍ തന്നെ പറഞ്ഞത് ആര്‍ അശ്വിനെക്കുറിച്ചാണ്. 'എന്റെ റെക്കോഡുകള്‍ അശ്വിന്‍ തകര്‍ക്കാന്‍ സാധ്യതകളേറെയാണ്. മികച്ചൊരു ബൗളറാണവന്‍. നിലവിലെ മറ്റൊരു യുവ ബൗളര്‍മാര്‍ക്കും ഈ നേട്ടത്തിലേക്കെത്താനാവുമെന്ന് കരുതുന്നില്ല. ചിലപ്പോള്‍ നതാന്‍ ലിയോണും ഈ നേട്ടത്തിലേക്കെത്താനായേക്കും. എന്നാല്‍ അതിനായി ഇനിയും വളരെയധികം മത്സരം അവന്‍ കളിക്കേണ്ടതായുണ്ട്' എന്നാണ് മുരളീധരന്‍ പറഞ്ഞത്.

Also Read: 'സ്മിത്തും കോലിയും വില്യംസണുമില്ല', ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്ത് ഹര്‍ഷ ബോഗ്ലെ

7

35കാരനായ അശ്വിന് ഫിറ്റ്‌നസ് മികച്ച നിലയില്‍ കാത്തുസൂക്ഷിക്കാനായാല്‍ ഒരു നാല് വര്‍ഷത്തേക്ക് കൂടി കളിക്കാനായേക്കും. എങ്കിലും 800 വിക്കറ്റ് നേട്ടത്തിലേക്കെത്തുക പ്രയാസമായിരിക്കും. 708 വിക്കറ്റ് നേടിയ ഷെയ്ന്‍ വോണിനെ മറികടക്കാന്‍ ഒരു പക്ഷെ അശ്വിന് സാധിച്ചേക്കും.

Story first published: Monday, December 27, 2021, 15:29 [IST]
Other articles published on Dec 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+