'സ്മിത്തും കോലിയും വില്യംസണുമില്ല', ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്ത് ഹര്‍ഷ ബോഗ്ലെ
മുംബൈ: 2021 കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കായിക ലോകത്തെ സംബന്ധിച്ച് അതിജീവനത്തിന്റെ വര്‍ഷമാണ് 2021. വലിയ പ്രതിസന്ധികളെയും കോവിഡ് മഹാമാരിയേയും മറികടന്ന് കായിക ലോകം ഉയര്‍ന്നതിനാല്‍ത്തന്നെ മികച്ച പല പോരാട്ടങ്ങളും ഈ വര്‍ഷം കണ്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഉള്‍പ്പെടെ ആരാധകരെ ഉള്‍ക്കൊള്ളിച്ച് പരമ്പര നടത്താന്‍ ഈ വര്‍ഷം സാധിച്ചു. ടെസ്റ്റില്‍ ജോ റൂട്ടും മാര്‍നസ് ലാബ്യുഷെയ്‌നുമെല്ലാം മികവ് കാട്ടിയപ്പോള്‍ വിരാട് കോലിക്കും കെയ്ന്‍ വില്യംസണുമൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.
Also Read : രഞ്ജി ട്രോഫി: കിടിലന്‍ ടീമുമായി കേരളം, ശ്രീശാന്ത് ടീമില്‍!- നയിക്കാന്‍ സച്ചിന്‍ ബേബി

ഇപ്പോഴിതാ ഈ വര്‍ഷത്തെ ടെസ്റ്റ് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിങ് 11ന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് കമന്റേറ്ററായ ഹര്‍ഷ ബോഗ്ലെ. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസന്‍, വിരാട് കോലി എന്നിവരെ ഒഴിവാക്കിയാണ് ബോഗ്ലെ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായി ഇന്ത്യയുടെ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണ്. രോഹിത് ടെസ്റ്റില്‍ തന്റെ അടയാളം ഉണ്ടാക്കിയെടുത്ത വര്‍ഷമാണിത്. ഇംഗ്ലണ്ടിലടക്കം ഗംഭീര പ്രകടനം നടത്തി കൈയടി നേടിയ രോഹിത് നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.
പരിമിത ഓവറിലെ തന്റെ ബാറ്റിങ് ശൈലിയില്‍ത്തന്നെയാണ് ടെസ്റ്റിലും രോഹിത് കൈയടി നേടുന്നത്. സഹ ഓപ്പണറായ കരുണരത്‌ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. നിലവില്‍ ശ്രീലങ്കന്‍ നിരയില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന താരങ്ങളിലൊരാള്‍ കരുണരത്‌നയാണ്. സ്ഥിരതയാണ് താരത്തിനെ വ്യത്യസ്തനാക്കുന്നത്. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബ്യുഷെയ്‌നാണ് അവസരം. സ്റ്റീവ് സ്മിത്ത്, ചേതേശ്വര്‍ പുജാര എന്നിവരെയെല്ലാം മറികടക്കുന്ന ഗംഭീര പ്രകടനമാണ് കരുണരത്‌ന ലാബ്യുഷെയ്ന്‍ നടത്തിയത്. നിലവില്‍ ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്താണ് അദ്ദേഹമുള്ളത്.

നാലാം നമ്പറില്‍ ജോ റൂട്ടിനാണ് അവസരം. രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ ഈ വര്‍ഷം തൊട്ടതെല്ലാം പൊന്നാക്കാന്‍ റൂട്ടിന് സാധിച്ചു. എന്നാല്‍ നായകനെന്ന നിലയില്‍ റൂട്ട് വന്‍ പരാജയമായിരുന്നു. 14 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ ടീമിനെ ജയിപ്പിക്കാനായത് നാല് മത്സരങ്ങളില്‍ മാത്രമാണ്. അഞ്ചാം നമ്പറില്‍ പാകിസ്താന്റെ 36കാരനായ താരം ഫവാദ് അലത്തിനാണ് അവസരം. 36കരാനായ താരം 15 ടെസ്റ്റില്‍ നിന്ന് അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ 953 റണ്‍സാണ് കരിയറില്‍ ആകെ നേടിയത്.
ആറാം നമ്പറില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ് അവസരം. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് രണ്ടാം തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്തത് റിഷഭ് പന്താണ്. വെടിക്കെട്ട് ബാറ്റിങ് ടെസ്റ്റിലും കാഴ്ചവെക്കുന്ന റിഷഭ് നിലവില്‍ ഇന്ത്യന്‍ ടീമിലെ എക്‌സ്ഫാക്ടറാണ്. ഏഴാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനാണ് അവസരം. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹോള്‍ഡര്‍.

52 വിക്കറ്റുമായി ഈ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്ന ഇന്ത്യയുടെ ആര്‍ അശ്വിനാണ് എട്ടാം നമ്പറില്‍. ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ അശ്വിന് മികവുണ്ട്. ഒമ്പതാം നമ്പറില്‍ പാകിസ്താന്‍ യുവ പേസര്‍ ഷഹീന്‍ അഫ്രീദിക്കാണ് അവസരം. ഇടം കൈയന്‍ പേസറായ താരം ഭാവിയില്‍ ഇതിഹാസമായി മാറാന്‍ കെല്‍പ്പുള്ളവരിലൊരാളാണ്. 10ാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേക്കാണ് അവസരം. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ നോക്കിയേക്ക് സാധിക്കുന്നുണ്ട്. 11ാമനായി കിവീസിന്റെ കെയ്ല്‍ ജാമിസനാണ്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ ജാമിസന് സാധിക്കും.
മികച്ച ടെസ്റ്റ് 11: രോഹിത് ശര്‍മ, ദിമുത് കരുണരത്‌ന, മാര്‍നസ് ലാബ്യൂഷെയ്ന്‍, ജോ റൂട്ട്, ഫവാദ് അലം, റിഷഭ് പന്ത്, ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ഷഹീന്‍ അഫ്രീദി, ആന്റിച്ച് നോക്കിയേ, കെയ്ല്‍ ജാമിസന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications