Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കിടിലന്‍ ടീമുമായി കേരളം, ശ്രീശാന്ത് ടീമില്‍!- നയിക്കാന്‍ സച്ചിന്‍ ബേബി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പുതിയ സീസണിനുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്കു ശേഷമാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫി പുനരാരംഭിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു. അടുത്ത വര്‍ഷം ജനുവലി 13നാണ് രഞ്ജിയുടെ പുതിയ സീസണിനു തുടക്കമാവുന്നത്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് കേരളത്തെ നയിച്ചിരുന്നതെങ്കില്‍ രഞ്ജിയില്‍ മറ്റൊരു പരിചയസമ്പന്നനായ സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. സഞ്ജു ടീമിലുണ്ട്.

ഇന്ത്യയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ എസ് ശ്രീശാന്തിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീശാന്ത് കേരളത്തിനു വേണ്ടി രഞ്ജിയില്‍ കളിക്കാനൊരുന്നത്. കേരളത്തിനായി വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ പോവുന്നത് വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഈ മാസം 30 മുതല്‍ വയനാട്ടിലാണ് കേരള ടീമിന്റെ ക്യാംപിനു തുടക്കമാവുന്നത്.

 കേരളം ഗ്രൂപ്പ് ബിയില്‍

കേരളം ഗ്രൂപ്പ് ബിയില്‍

രഞ്ജി ട്രോഫിയുടെ അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. 2022 ജനുവരി 13 മുതല്‍ വിദര്‍ഭയുമായിട്ടാണ് കേരളത്തിന്റെ ആദ്യത്തെ മല്‍സരം. ജനുവരി 20നാരംഭിക്കുന്ന രണ്ടാമങ്കത്തില്‍ കേരളം കരുത്തരായ ബംഗാളുമായും കൊമ്പുകോര്‍ക്കും.
ജനുവരി 27 മുതല്‍ 30 വരെ രാജസ്ഥാന്‍, ഫെബ്രുവരി മൂന്ന് മുതല്‍ ആറു വരെ ത്രിപുര, ഫെബ്രുവരി 10 മുതല്‍ 13 വരെ ഹരിയാന എന്നിവരുമായിട്ടാണ് കേരളത്തിന്റെ ശേഷിച്ച ഗ്രൂപ്പ് മല്‍സരങ്ങള്‍.

 ടീമുകള്‍ ആറു ഗ്രൂപ്പുകളില്‍

ടീമുകള്‍ ആറു ഗ്രൂപ്പുകളില്‍

ആറു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം എലൈറ്റ് ഗ്രൂപ്പും ശേഷിച്ചത് പ്ലേറ്റ് ഗ്രൂപ്പുമായിരിക്കും. എലൈറ്റ് ഗ്രൂപ്പില്‍ ആറു ടീമുകള്‍ വീതമായിരിക്കും ഉണ്ടാവുക. പ്ലേറ്റ് ഗ്രൂപ്പില്‍ എട്ടു ടീമുകളും അണിനിരക്കും. ഗ്രൂപ്പ് സിയാണ് ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പായി മാറിയിരിക്കുന്നത്. മുംബൈ, കര്‍ണാടക, ഡല്‍ഹി, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.
മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ്, തിരുവനന്തപുരം, ചെന്നൈ എന്നീ നഗരങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍.

എലൈറ്റ് ഗ്രൂപ്പ് എ- ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, സര്‍വീസസ്, മുംബൈ (മല്‍സരങ്ങള്‍ മുംബൈയില്‍)

എലൈറ്റ് ഗ്രൂപ്പ് ബി- കേരളം, ബംഗാള്‍, വിദര്‍ഭ, രാജസ്ഥാന്‍, ഹരിയാന, ത്രിപുര (മല്‍സരങ്ങള്‍ ബംഗാളില്‍).

എലൈറ്റ് ഗ്രൂപ്പ് സി- കര്‍ണായക, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (മല്‍സരങ്ങള്‍ കൊല്‍ക്കത്തയില്‍)

എലൈറ്റ് ഗ്രൂപ്പ് ഡി- നിലവിലെ ജേതാക്കളായ സൗരാഷ്ട്ര,തമിഴ്‌നാട്, റെയില്‍വേസ്, ജമ്മു ആന്റ് കാശ്മീര്‍, ഗോവ ( മല്‍സരങ്ങള്‍ അഹമ്മദാബാദില്‍)

എലൈറ്റ് ഗ്രൂപ്പ് ഇ- ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ്, ബറോഡ, ഒഡീഷ, ഛത്തീസ്ഗഡ്, പോണ്ടിച്ചേരി (മല്‍സരങ്ങള്‍ തിരുവനന്തപുരത്ത്).

പ്ലേറ്റ് ഗ്രൂപ്പ്- ചണ്ഡീഗഡ്, മേഖാലയ, ബിഹാര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് (മല്‍സരങ്ങള്‍ ചെന്നൈയില്‍).

 ഫൈനല്‍ മാര്‍ച്ച് 16 മുതല്‍

ഫൈനല്‍ മാര്‍ച്ച് 16 മുതല്‍

ഫൈനല്‍ മാര്‍ച്ച് 16 മുതല്‍ 20 വരെയായിരിക്കും. ഫെബ്രുവരി 20ന് തുടങ്ങുന്ന നോക്കൗട്ട് റൗണ്ട് മല്‍സരങ്ങള്‍ ഫെബ്രപുവരി 20 മുതല്‍ കൊല്‍ക്കത്തയിലായിരിക്കും. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് മൂന്ന് വരെയും സെമി ഫൈനലുകള്‍ മാര്‍ച്ച് എട്ടു മുതല്‍ 12 വരെയും നടക്കും.

 കേരളത്തിന്റെ സാധ്യതാ ടീം

കേരളത്തിന്റെ സാധ്യതാ ടീം

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ദഗോവിന്ദ്, പി രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സിജോ മോന്‍ ജോസഫ്, കെസി അക്ഷയ്, എസ് മിഥുന്‍, എന്‍പി ബേസില്‍, എംഡി നിധീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ് ഫനൂസ്, എസ് ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം അരുണ്‍, വൈശാഖ് ചന്ദ്രന്‍.
ടി യോഹന്നാനാണ് കേരള ടീമിന്റെ മുഖ്യ പരിശീലകന്‍.

Story first published: Sunday, December 26, 2021, 16:21 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+